27
September, 2017
Wednesday
01:12 AM
banner
banner
banner

അടുത്ത 3 മാസം ഗൾഫിൽ നിന്ന് നാട്ടിലേക്ക്‌ വരുന്ന പ്രവാസികൾക്ക്‌ ഒരു സന്തോഷ വാർത്ത!

163

പ്രവാസികളെ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത് വിമാന കമ്പനികളാണ്. താങ്ങാനാകാത്ത ടിക്കറ്റ് നിരക്ക് മുതല്‍ അന്യ നാട്ടില്‍ പണിയെടുത്ത് നേടിയ പണം കൊണ്ട് വാങ്ങുന്ന സാധനങ്ങള്‍ ബാഗേജ് തൂക്കം കൂടുതലാണെന്ന് പറഞ്ഞ് അധിക തുക ഈടാക്കുന്നത് വരെ നീളുന്നു ചൂഷണം.

ഗള്‍ഫില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരോട് അനുഭാവം കാണിക്കുന്നത് ഗള്‍ഫ് നാടുകളിലെ വിമാന കമ്പനികളാണ് എന്ന് ഓരോ പ്രവാസിയും സാക്ഷ്യം പറയും. ഒമാന്‍റെയും യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ പൊതുവേ ടിക്കറ്റ് നിരക്ക് കുറവും നാല്പത് കിലോഗ്രാം വരെ ബാഗേജും അനുവദിക്കാറുണ്ട്. ഇന്ത്യയിലെ ഉത്സവ സീസണുകളിലും ഓണത്തിനും ബക്രീദിനുമെല്ലാം ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്ജില്‍ വന്‍ ഇളവുകളും ഈ കമ്പനികള്‍ പ്രഖ്യാപിക്കുക പതിവാണ്‌.

എയര്‍ ഇന്ത്യയാകട്ടെ, ഇത്തരം സീസണുകളില്‍ യാത്രക്കാര്‍ക്ക് യാതൊരൂവിധ ഇളവുകളും നല്‍കാറുമില്ല. മറ്റ് എയര്‍ലൈനുകള്‍ നാല്‍പത് കിലോഗ്രാം വരെ ബാഗേജ് അനുവദിക്കുമ്പോള്‍ എയര്‍ ഇന്ത്യ മുപ്പത് കിലോഗ്രാം മാത്രമാണ് അനുവദിക്കുക.

എന്നാൽ ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാൻ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവൻസുമായാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇക്കണോമി ക്ലാസുകാർക്കായി കഴിഞ്ഞ ദിവസം ആരംഭിച്ച ആനുകൂല്യം ഒക്ടോബർ 31 വരെയാകും യാത്രക്കാർക്ക് ലഭിക്കുക. ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ പാടില്ലെന്നും മുന്നറിയിപ്പ് എയർ ഇന്ത്യ നൽകുന്നുണ്ട്.

ദുബായില്‍ നിന്നും കോഴിക്കോട്, നെടുമ്പാശേരി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കാണ് ലഗേജ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക.

എന്നാല്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രവാസികളുടെ ഇടയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസം ദുബായില്‍ നിന്നും കോഴിക്കോട്, നെടുമ്പാശ്ശേരി, മുംബെ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് അന്‍പത് കിലോഗ്രാം സാധനങ്ങള്‍ കൊണ്ട് വരാം എന്നതാണ് പുതിയ ഓഫര്‍.

ഇത് പ്രവാസികളെ സഹായിക്കാനല്ലെന്നും യാത്രക്കാര്‍ കുറവായതിനാല്‍ പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത് എന്നും പ്രവാസികള്‍ പറയുന്നു.

ഗള്‍ഫില്‍ നിന്ന് ഏറ്റവുമധികം ആളുകള്‍ നാട്ടിലേക്ക് വരുന്നത് ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായാണ്. ബക്രീദ് പ്രമാണിച്ച് ഗള്‍ഫില്‍ ലഭിക്കുന്ന അവധി ദിനങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിച്ച് ഓണവും ആഘോഷിച്ചേ മലയാളികള്‍ മടങ്ങു.

ഈ സമയത്ത് നാട്ടിലുള്ളവര്‍ക്ക് സമ്മാനങ്ങളും മറ്റുമായി വളരെയധികം സാധനങ്ങളാണ് പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ട് വരിക. ഉത്സവ സീസണില്‍ ലഗേജ് തൂക്കം മുപ്പത് കിലോഗ്രാം മാത്രം അനുവദിച്ച എയര്‍ ഇന്ത്യ ഇപ്പോള്‍ അന്‍പത് കിലോഗ്രാം ആക്കിയത് കേവലം പബ്ളിസിറ്റിക്ക് മാത്രമാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES  പ്രവാസികൾക്ക്‌ എളുപ്പത്തിൽ ഭവന വായ്പ ലഭിക്കുന്നതെങ്ങനെയെന്നും അതിനാവിശ്യമായ രേഖകൾ ഏതൊക്കെയെന്നും അറിയാം!

ഒക്ടോബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ളാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം എന്നതും തട്ടിപ്പാണ്. ഇനി ക്രിസ്തുമസ് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ക്രിസ്തുമസ് അവധിക്ക് എത്താന്‍ കഴിയു. മൂന്ന് മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാനൊന്നും സാധാരണ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കാറില്ല.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *