21
October, 2017
Saturday
01:54 PM
banner
banner
banner

വിരലുകളുടെ ഈ വലിപ്പ വ്യത്യാസത്തിലുണ്ട്‌ ഓരോരുത്തരുടെയും ശരിയായ സ്വഭാവം!

5406

നമ്മൾ ഒരോരുത്തരുടേയും വിരലുകൾ തമ്മിലുള്ള വലിപ്പവും, വ്യക്തിത്വവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതനുസരിച്ച് കൈകളിലെ മോതിരവിരലും ചൂണ്ടുവിരലും അവയുടെ വലിപ്പത്തിന്റെ ഏറ്റക്കുറച്ചിലുകളിലൂടെ നമ്മുടെ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

നീളം കൂടിയ മോതിരവിരലോടുകൂടിയവർ (A) കാണാൻ അഴകുള്ളവരായിരിക്കും എന്ന് സാധാരണയായി പറയാറുണ്ട്. ഏതൊരാളുടേയും ഹൃദയം കവരാനുള്ള ആകർഷണീയത അവരിൽ ഉണ്ടായിരിക്കുമത്രേ. അമിത ഉത്സാഹം ഉള്ളവരും, ഏതൊരു പ്രതിസന്ധിയേയും ധൈര്യപൂർവ്വം നേരിടാൻ കഴിവുള്ളവരും ആയിരിക്കും ഇത്തരക്കാർ. അങ്ങനെ ഉള്ളവർ നല്ല പോരാളികൾ ആകാനും, എഞ്ചിനീയറിംഗ് പോലുള്ള മേഖലകളിൽ തിളങ്ങാനും, കഴിവുറ്റ സൈദ്ധാന്തികരാകാനും സാധ്യതകൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എത്ര സങ്കീർണമായ പ്രശ്നത്തിനും എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ ഇവർക്ക് അപാരമായ കഴിവുണ്ടാകും. നീളമുള്ള മോതിരവിരലുകൾ ഉള്ളവർ ചെറിയ മോതിരവിരലുള്ളവരേക്കാൾ പണം ഉണ്ടാക്കുന്നതിൽ മിടുക്കുള്ളവരായിരിക്കും എന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയ ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.

മോതിരവിരൽ ചൂണ്ടുവിരലിനേക്കാൻ ചെറുതായിട്ടുള്ളവർ (B) അഹങ്കാരികളും, ആത്മപ്രശംസ ഇഷ്ടപ്പെടുന്നവരുമായിരിക്കും എന്ന് പഠനങളിൽ വെളിവായിട്ടുണ്ട്. ഇത്തരക്കാർ ഏകാന്തത ഏറെ ഇഷ്ടപ്പെടുന്നവരും ആരാലും ശല്യപ്പെടുത്തുന്നത് ഇഷ്ടമാകാത്തവരുമായിരിക്കും. അവർ ഒരിക്കലും സ്നേഹം പ്രകടിപ്പിക്കാൻ മുൻകൈ എടുക്കാറില്ല, മറിച്ച് അങ്ങോട്ട് സ്നേഹം ധാരാളം ആഗ്രഹിക്കുന്നവരും ആയിരിക്കും.

മോതിര വിരലും ചൂണ്ടുവിരലും ഒരുപോലെ വലിപ്പമുള്ളവർ (C) വളരെ സമാധാന പ്രിയരായിരിക്കും. തർക്കങ്ങളും മറ്റ് ഏറ്റുമുട്ടലുകളും അവർക്ക് അസഹനീയമായിരിക്കും. അവർ എപ്പോഴും സഹകരണ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ ഇടപഴകാൻ പ്രത്യേക കഴിവുള്ളവരുമായിരിക്കും. സത്യസന്ധമായ സ്നേഹത്തിന്റെ പര്യായം ആയിരിക്കും ഇത്തരക്കാർ. പങ്കാളികളെ കുറിച്ച് കരുതൽ ഉള്ളവരും അവരോട് വളരെ സ്നേഹത്തോടെ മാത്രം ഇടപഴകുന്നവരുമായിരിക്കും ഇവർ.

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *