28
June, 2017
Wednesday
05:40 AM
banner
banner
banner

വാരഫലം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

2871

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിലവില്‍ ഉണ്ടായിരുന്ന ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാ വിജയം സ്വന്തമാകും. മാനസിക സമ്മര്‍ദങ്ങള്‍ക്ക് അയവുണ്ടാകും. എന്നാല്‍ സാമ്പത്തികമായി പ്രതീക്ഷിച്ച ഗുണാനുഭവങ്ങള്‍ ഉണ്ടായെന്നു വരില്ല. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് നെയ്‌ വിളക്ക് .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍നിന്നും ധന ലാഭം ലഭിക്കും. പുതിയ സംരംഭങ്ങളെ കുറിച്ച് ആലോചിക്കുകയും പ്രവൃത്തി പഥത്തില്‍ കൊണ്ട് വരികയും ചെയ്യും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലവാരമാണ്. ബന്ധു ജന സഹായം ലഭ്യമാകും. സന്താനങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ വന്നെന്നു വരാം.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട്ടസാധ്യത ഉണ്ടാകും. ആത്മ വിശ്വാസ കുറവ് മൂലം പല കാര്യങ്ങളും പാതി വഴിയില്‍ ഉപേക്ഷിക്കും. സുഹൃത്ത് സഹായം വേണ്ടപ്പോള്‍ ലഭ്യമാകും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കും. മാതാവിനെ സഹായിക്കാന്‍ കഴിയും. .
ദോഷ പരിഹാരം : ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
ശത്രുശല്യം വര്‍ധിക്കും. നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും പിന്മാറണം. യാത്രാവേളകളില്‍ ധനമോ ദ്രവ്യമോ നഷ്ടമാകാതെ നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. വാരാന്ത്യം താരതമ്യേന ഗുണകരമാകും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *