21
October, 2017
Saturday
02:07 PM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ഫെബ്രുവരി 20 മുതൽ 26 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

7434

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മന:സമ്മര്‍ദം അല്പം വര്‍ദ്ധിക്കാവുന്ന വാരമാണ്. തൊഴിലില്‍ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ സംസാരം വിവേക പൂര്‍വമാകാന്‍ ശ്രദ്ധിക്കണം. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ ഇടയുണ്ട്. വ്യാപാര കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമി ഇടപാടുകള്‍ മൂലം ലാഭം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് നെയ്‌ വിളക്ക്.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. രോഗാദി കാര്യങ്ങള്‍ക്ക് ശമനം ഉണ്ടാകും. കുടുംബസമേതം സമയം ചിലവഴിക്കാന്‍ കഴിയും. പല പ്രശ്നങ്ങള്‍ക്കും സ്ഥായിയായ പരിഹാരം ഉണ്ടാകും. യാത്രകള്‍ ധാരാളം ആവശ്യമായി വരും.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സമൂഹ മധ്യത്തില്‍ അംഗീകാരം പ്രതീക്ഷിക്കാം. വാഹനമോ ഗൃഹോപകരണങ്ങളോ സ്വന്തമാക്കാന്‍ കഴിയും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
പല കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭതടസ്സം വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ കര്‍മ തടസ്സത്തിനു കുറവുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ മൂലം സഹായങ്ങള്‍ ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ പരമായ വിഷയങ്ങളില്‍ അല്പം അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. മേലധികാരികളും സഹ പ്രവര്‍ത്തകരും സഹകരണം കാണിക്കണം എന്നില്ല. രക്ത സമ്മര്‍ദ സംബന്ധമായ ക്ലേശങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. പ്രാര്‍ത്ഥനയിലും ഉപാസനയിലും ഭംഗം വരാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയില്‍ നിന്നും ആശ്വാസകരമായ പെരുമാറ്റം ഉണ്ടാകും. അപേക്ഷകളിന്മേല്‍ തീരുമാനം വൈകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല ആഗ്രഹങ്ങളും ഉദ്ദേശിച്ച വിധത്തില്‍ സാധിപ്പിക്കുവാന്‍ കഴിയും. പ്രവര്‍ത്തന രംഗത്ത് മികവും അംഗീകാരവും ലഭിക്കും. വായ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ വേഗത്തില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ലഭ്യമാകും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിക്കാം. ബന്ധു-സുഹൃത്ത് സമാഗമത്തിന് അവസരം ലഭിക്കും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് ഭാഗ്യസൂക്തം.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *