21
September, 2017
Thursday
01:41 AM
banner
banner
banner

വാരഫലം: ജ്യോതിഷവശാൽ ഫെബ്രുവരി 13 മുതൽ 19 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

3410

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന മാര്‍ഗങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടെന്നു വരാം. ക്രയവിക്രയങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ടസാധ്യത ഉണ്ടാകും. വ്യവഹാര സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് വൈഷമ്യങ്ങള്‍ക്ക് കാരണമാകും . കുടുംബാംഗങ്ങളുടെ സഹായം നിര്‍ണായക വിഷയങ്ങളില്‍ സഹായകരമാകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് നെയ്‌ വിളക്ക് .

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
കുടുംബ കാര്യങ്ങള്‍ അനുകൂലമാകും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഇടപെടലുകള്‍ ഉണ്ടാകും. ആനുകൂല്യങ്ങളും വരുമാനവും വര്‍ധിക്കും. വാരമധ്യത്തില്‍ അനാവശ്യ മന:ക്ലേശങ്ങള്‍ മൂലം അസ്വസ്ഥത ഉണ്ടാകാം. യാത്രകള്‍ അനിവാര്യമായി വരും. ശ്വസന സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ആഗ്രഹ സാഫല്യത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാകും. മാതാ പിതാക്കന്മാരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ പരിശ്രമിക്കും. മാനസിക സമ്മര്‍ദം കുറയും. ഉല്ലാസകരമായ യാത്രാനുഭവങ്ങള്‍ ഉണ്ടാകും. വായ്പകള്‍, സാമ്പത്തിക സഹായം മുതലായ വിഷയങ്ങളില്‍ കാര്യം അനുകൂലമാകും .
ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
മത്സരങ്ങളിലും പരീക്ഷകളിലും ജയിക്കാന്‍ കഴിയും. പ്രയത്നത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കാത്തതില്‍ മനോവിഷമം തോന്നും. വ്യാപാരത്തില്‍ നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ ശ്രദ്ധിക്കണം. അടുത്ത ബന്ധു ജനങ്ങളുടെ വിയോഗം മൂലം മാനസിക ക്ലേശം വരാന്‍ ഇടയുണ്ട്. വിദ്യാഭ്യാസത്തില്‍ അലസത ബാധിക്കാതെ ശ്രദ്ധിക്കണം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ വരാവുന വാരമാണ്.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല .

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
വരുമാനം ഒന്നിലധികം വഴികളില്‍ നിന്നും പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് അനുകൂല ആലോചനകളും മറ്റും പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. വാരാന്ത്യത്തില്‍ ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഈശ്വര ഭജനത്താല്‍ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പറ്റിയ സാഹചര്യങ്ങള്‍ ഒത്തു വരും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകള്‍ വന്നു ചേരും. ആഗ്രഹങ്ങള്‍ സാധിപ്പാന്‍ കഠിന പരിശ്രമം വേണ്ടി വരും. വീണ്ടു വിചാരത്താല്‍ ആസൂത്രിത സംരംഭങ്ങളില്‍ പരിവര്‍ത്തനം വരുത്തും. സുഹൃത്തുക്കള്‍ മൂലം അനിഷ്ട അനുഭവങ്ങള്‍ക്ക് ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് ഭാഗ്യസൂക്തം.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *