27
September, 2017
Wednesday
01:51 AM
banner
banner
banner

നീ എന്നെ കണ്ടു പഠിക്കൂ എന്ന്‌ എത്ര അച്ഛന്മാർക്ക്‌ സ്വന്തം കുട്ടികളോട്‌ ആത്മാർത്ഥമായി പറയാൻ കഴിയും?

830

മക്കളുടെ സംരക്ഷണം അമ്മമാരുടെ മാത്രം ചുമതലയാണോ? അല്ലേയല്ല!! കുഞ്ഞുങ്ങളുടെ ആരോഗ്യ, ഭക്ഷണ, പഠന കാര്യങ്ങൾ ഒരളവുവരെ അമ്മയെ കേന്ദ്രീകരിച്ചാണ്‌ നടക്കുന്നതെങ്കിൽ അവരുടെ സാമൂഹിക, സാമ്പത്തിക, സ്വഭാവ പശ്ചാത്തലങ്ങൾ രൂപപ്പെടുന്നതിൽ അച്ഛന്മാരായിരിക്കാം അവരുടെ “റോൾ മോഡൽ”. നീ എന്നെ കണ്ടു പഠിക്കൂ… അല്ലെങ്കിൽ എന്നെ മാതൃകയാക്കി വളരൂ… എന്ന്‌ എത്ര അച്ഛന്മാർക്ക്‌ സ്വന്തം കുട്ടികളോട്‌ ആത്മാർത്ഥമായി പറയാൻ കഴിയും? എങ്ങനെ നിങ്ങൾക്ക്‌ നല്ല അച്ഛനാകാം? എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ചൈൽഡ്‌ ക്ളിനിക്കൽ സൈക്കോളജിസ്റ്റായ ഡോ: സന്തീഷ്‌ നൽകുന്ന നിർദ്ദേശങ്ങൾ.

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ പതിനാലുകാരൻ എന്റെ മുന്നിൽ വന്നു. ഒരു കുറ്റവാളിയെപ്പോലെ തല താഴ്ത്തി നിന്ന കുട്ടി യെ രൂക്ഷമായി നോക്കിക്കൊണ്ട്‌ അവന്റെ അച്ഛൻ പൊട്ടിത്തെറിച്ചു. മൊട്ടേന്നു വിരിയുന്ന പ്രായമായില്ല അതിനു മുൻപേ ഇവൻ സിഗററ്റു വലി തുടങ്ങി. ഞാൻ സാവധാനത്തിൽ കാര്യ ങ്ങൾ ചോദിച്ചറിഞ്ഞു. അച്ഛൻ പുകച്ച സിഗററ്റിന്റെ കുറ്റികളിലൊന്നെടുത്ത്‌ മകൻ വലിക്കുന്നത്‌ അമ്മ കൈയ്യോടെ പിടികൂടി. ദേഷ്യം തീരു വോളം അവർ കുട്ടിയെ തല്ലിച്ചതച്ചതിനു ശേഷം അയൽക്കാരുടെ ഉപദേശപ്രകാരം കുട്ടിയുടെ ഈ “മോശം” സ്വഭാവം മാറ്റിയെടുക്കാനായി എന്റെ മുന്നിൽ എത്തിച്ചിരിക്കുന്നു. അച്ഛനോടും അമ്മയോടും പുറത്ത്‌ കാത്തുനിൽ ക്കാൻ പറഞ്ഞതിനു ശേഷം കുട്ടിയോട്‌ സൗമ്യ മായി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ വന്യമായ മുഖഭാവത്തോടെ പകയുടെ കനൽ കണ്ണിലെരിയിച്ചു കൊണ്ട്‌ അവൻ പൊട്ടിത്തെ റിച്ചു. “അച്ഛനു സിഗററ്റു വലിയ്ക്കാം, മദ്യപി ക്കാം എനിക്കൊന്നും ആയിക്കൂടേ? ഞാൻ കുട്ടി യാണു പോലും. അങ്കിളിനറിയാമോ ഞാൻ സിഗററ്റു വലിച്ചതറിഞ്ഞ അച്ഛൻ എന്താണു ചെയ്തതെന്ന്‌? ദേഷ്യം വന്നിട്ട്‌ ആദ്യം ഒരു സിഗററ്റ്‌ എടുത്തു കത്തിച്ചു. എന്നിട്ട്‌ അത്‌ വലി ച്ചുകൊണ്ട്‌ മറ്റേ കയ്യിൽ ഒരു ബെല്റ്റ്‌ എടുത്ത്‌ എന്നെ അടിച്ചു. എനിക്ക്‌ ആ മനുഷ്യനെ വെറു പ്പാണ്‌, ഇനി എന്നെ തല്ലിയാൽ ഞാൻ തിരിച്ചു തല്ലും”. പല മാതാപിതാക്കളും മക്കളുടെ പഠനത്തിലെ പിന്നോക്കാവസ്ഥ, മുതിർന്നവരോടുള്ള മോശ മായ പെരുമാറ്റം, അക്രമ സ്വഭാവങ്ങൾ, മോഷ ണം തുടങ്ങി നിരവധി പ്രശ്നങ്ങളുമായി എന്നെ സമീപിയ്ക്കാറുണ്ട്‌. കുട്ടിയ്ക്ക്‌ ഈ സ്വഭാവം എങ്ങനെ കിട്ടി, ഞാൻ നല്ലതു മാത്രമേ പറഞ്ഞു കൊടുത്തിട്ടുള്ളൂ എന്നൊക്കെ പരിതപിക്കുന്ന അനേകം മാതാപിതാക്കൾ നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷേ, ഇവരിൽ പലരും തങ്ങൾ എങ്ങനെ ആയിരുന്നെന്നോ, ഇപ്പോൾ എങ്ങനെയാണ്‌ മക്കളോട്‌ ഇടപെടുന്നതെന്നോ സ്വയം വിശക ലനം ചെയ്യാറില്ല.

ഒരു നല്ല അച്ഛൻ ആവാൻ എന്തൊക്കെ ഗുണങ്ങൾ ആവശ്യമുണ്ടെന്ന്‌ പലരും ചോദിയ്ക്കാറുണ്ട്‌. വാസ്തവത്തിൽ ആർക്കും തന്നെ എല്ലാം തികഞ്ഞ സദ്‌ ഗുണസമ്പന്നനായ ഒരു പിതാവാകാൻ കഴിയണമെന്നില്ല. ഈ രണ്ടു തരം സ്വഭാവരീതികളിൽ ഏതെങ്കിലു മുള്ള വ്യക്തികളുടെ കുട്ടികൾ ‘ബ്രോയിലർ ചിൽഡ്രൻസ്‌, റിബലിയസ്‌ ചിൽഡ്രൻസ്‌’ എന്നീ രണ്ടു തരത്തിലുള്ള വ്യക്തിത്വങ്ങൾ പ്രകടി പ്പിയ്ക്കാനുള്ള സാധ്യതയുണ്ട്‌. സ്വയം തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ്‌ നഷ്ടപ്പെട്ട എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ്‌ ‘ബ്രോയ്‌ലർ ചിൽഡ്ര ൻസ്‌’. ഞാൻ കഴിവില്ലാത്തവനാണ്‌ എന്ന ധാരണ ഇവരുടെ വാക്കുകളിലും പ്രവർത്തികളിലും പ്രകടമാണ്‌. തങ്ങളുടെ ഉള്ളിലുള്ള സർഗ്ഗവാസ നകളെ തിരിച്ചറിയുവാനും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാനുമറിയാതെ ജീവിതത്തിൽ പരാജിതരാകാനുള്ള സാധ്യതയും ഇവ രിൽ ഏറെയാണ്‌. സമൂഹത്തോട്‌ ഒരു നിഷേ ധാത്മകമായ സമീപനം കാത്തു സൂക്ഷിക്കുന്നവ രാണ്‌ ‘റിബലിയൻസ്‌ ചിൽഡ്രൻസ്‌’. തങ്ങൾക്ക്‌ ഇഷ്ടപ്പെടാത്ത പെരുമാറ്റ രീതികളോട്‌ തുറന്നെ തിർക്കുവാനും, വേണ്ടി വന്നാൽ അടിച്ചമർത്തു വാനും ഇക്കൂട്ടർ ശ്രമിയ്ക്കാറുണ്ട്‌. അതിനാൽ അച്ഛന്മാർ മക്കൾക്ക്‌ അമിത സ്വാതന്ത്ര്യം നൽ കുവാനോ, പരിപൂർണ്ണമായി അവരുടെ കഴിവു കളെ അടിച്ചമർത്തുവാനോ ശ്രമിയ്ക്കാതെ മക്കളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരി യ്ക്കുകയും എന്നാൽ അനാവശ്യവും തങ്ങളുടെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടിന്‌ യോജി ക്കാത്തതുമായ പിടിവാശികളെ നിരുത്സാഹ പ്പെടുത്തുകയും ചെയ്യേണ്ടതാണ്‌. ദിവസവും കുറച്ച്‌ സമയമെങ്കിലും മക്കളോടൊപ്പം ചിലവഴിക്കുക. മക്കളോടു കൂടി സമയം ചിലവഴിക്കുവാൻ അച്ഛന്മാർക്ക്‌ കഴിയണം. എന്നാൽ മക്കളെ കുറ്റ പ്പെടുത്തിയും മറ്റു കുട്ടികളുമായി താരതമ്യം ചെയ്തും സമയം ചിലവഴിക്കുന്ന ഒരു അച്ഛനേ ക്കാൾ നല്ലത്‌ അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു അച്ഛനാണ്‌. നമ്മുടെ ഉള്ളിലെ സ്നേഹം ദേഷ്യ രൂപത്തിലോ കുറ്റപ്പെടുത്തലിന്റെ രൂപത്തിലോ കുട്ടികളുടെ നന്മയ്ക്കെന്ന ഭാവത്തിൽ പ്രകടിപ്പിയ്ക്കുന്നത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയേയു ള്ളൂ. കാരണം, നിങ്ങളുടെ ഇത്തരം പ്രവർത്തി കൾ മക്കളെ നിങ്ങളിൽ നിന്നും മാനസികമായി അകറ്റി നിർത്തുവാൻ കാരണമായേക്കാം. കുട്ടി കളെ അവരുടെ കഴിവുകളോടും കുറവുകളോടും കൂടി അംഗീകരിയ്ക്കുവാനും അവരിലെ ജന്മ സിദ്ധമായ കഴിവുകളെ കണ്ടെത്തി പ്രോത്സാ ഹിപ്പിയ്ക്കുവാനും ഒരച്ഛനു കഴിയണം. അച്ഛൻ ഒരു നല്ല ഭർത്താവ്‌ കൂടി ആയിരിക്കണം. സ്വന്തം മക്കളോടുള്ള സമീപനങ്ങൾ തങ്ങളുടെ പങ്കാളികളുമായി ചർച്ച ചെയ്ത്‌ വേണം തീരു മാനിയ്ക്കുവാൻ. മക്കൾക്ക്‌ നിങ്ങളുടെ പങ്കാളി നൽകുന്ന നിർദ്ദേശങ്ങളെ പരസ്യമായി മക്കളുടെ മുൻപിൽ വച്ച്‌ എതിർക്കുവാൻ പാടില്ല. കാരണം ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള തെറ്റിദ്ധാര ണകൾ കുട്ടികളുടെ ഭാവിയെ മോശമായി സ്വാധീനിക്കുവാൻ സാധ്യതയുണ്ട്‌. നിങ്ങൾക്ക്‌ സംഗീകരിക്കുവാൻ പറ്റാത്ത പ്രവൃത്തികൾ നിങ്ങളുടെ പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാ യാൽ അവ സ്വകാര്യമായി ചർച്ച ചെയ്ത്‌ പരിഹരിയ്ക്കാൻ ശ്രമിക്കണം.

അച്ഛൻ അറിയാൻ
1. കുട്ടികൾ വളരുന്നതിനനുസരിച്ച്‌ നിയന്ത്രണങ്ങ ളിൽ അയവു വരുത്തി അവർക്ക്‌ കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും നൽകുക. ഇത്‌ അവരിൽ സഹകരണ മനോഭാവവും ഉത്തരവാദിത്ത ബോധവും സ്വയംപര്യാപ്ത തയും വളർത്താൻ സഹായിക്കുന്നു.
2. കുട്ടികൾക്ക്‌ കഠിനമായ ശിക്ഷകൾ, ശാരീരിക പീഢനങ്ങൾ എന്നിവ നൽകി അവരെ ശരിയായ പാതയിലേക്ക്‌ നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിപരീത ഫലമായിരിക്കും ചിലപ്പോൾ അതിൽ നിന്നും ലഭിക്കുക.
3. നിങ്ങൾ മക്കളുടെ നല്ല കൂട്ടുകാർ ആകുക. ഒഴിവു സമയങ്ങളിൽ അവരോടൊത്ത്‌ കളിക ളിലോ മറ്റു വിനോദമാർഗ്ഗങ്ങളിലോ ഏർപ്പെടുക.
4. രണ്ട്‌ മാസത്തിൽ ഒരിയ്ക്കലെങ്കിലും അവ രുടെ പഠന നിലവാരത്തെക്കുറിച്ച്‌ അവർ പഠി ക്കുന്ന സ്കൂളുകളിൽ പോയി അന്വേഷിക്കുക. കൃത്യമായി പേരന്റ്സ്‌ ആൻഡ്‌ ടീച്ചേഴ്സ്‌ മീറ്റി ങ്ങുകളിൽ പങ്കെടുക്കുക.
5. കുട്ടികളിൽ ഡയറി എഴുതുന്ന ശീലം വളർ ത്തിക്കൊണ്ടു വരാൻ ശ്രമിക്കുക. എല്ലാ ദിവസ വും അവർ ചെയ്യുന്ന കാര്യങ്ങൾ രാത്രി ഉറ ങ്ങുന്നതിനു മുൻപ്‌ ഡയറിയിൽ കുറിച്ചിടുവാൻ ശീലിപ്പിക്കുക. ആഴചയിൽ ഒരിയ്ക്കൽ ആ ഡയറി പരിശോധിച്ച്‌ അവർ ചെയ്ത കാര്യങ്ങ ളെക്കുറിച്ച്‌ അവരുമായി നിങ്ങൾക്ക്‌ ചർച്ച ചെയ്യാം.
6. സിഗരറ്റ്‌, പാൻമസാല, മദ്യം മുതലായ ലഹരി പദാർത്ഥങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ചും, ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെ യും ചതിക്കുഴികളെക്കുറിച്ചും കുട്ടികളെ ബോധ വാന്മാരാക്കുക.

സന്ദീപ്‌ ശശികുമാർ
കടപ്പാട്‌: ഡോ. സന്തീഷ്‌, എറണാകുളം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *