21
October, 2017
Saturday
11:45 PM
banner
banner
banner

സന്തോഷ്‌ മാധവൻ മുതൽ ഗുർമീത്‌ റാം വരെ ആളുകളെ വെടിപ്പായി പറ്റിച്ച വ്യാജസിദ്ധരിൽ ചിലരെ പരിചയപ്പെടാം

105

ആള്‍ ദൈവങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. കേരളത്തിലും ആള്‍ ദൈവങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

റാപ് മ്യൂസികില്‍ അഭിനയിക്കുന്ന സ്വാമിമാര്‍ മുതല്‍ സിനിമാ നടിമാരെ പ്രണയിക്കുന്ന സ്വാമിമാര്‍ വരെയുളള നാടാണ് നമ്മുടെ കൊച്ച് കേരളം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തോഷ് മാധവന്‍ എന്ന കളളസ്വാമി പുറത്ത് വന്നതോടെയാണ് പല സ്വാമിമാരുടെയും പൂച്ച് പുറത്ത് ചാടാന്‍ തുടങ്ങിയത്. സന്തോഷ് മാധവന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസുകാര്‍ പോലും ഞെട്ടിപ്പോയി. അതീവ സിദ്ധിയുളള ഈ സ്വാമിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നീലച്ചിത്ര സിഡികളുടെ എണ്ണമെടുത്ത് പൊലീസിനും അതെക്കുറിച്ച് എഴുതി നമ്മുടെ മാധ്യമ സുഹൃത്തുക്കളും കുഴഞ്ഞു.

തോക്ക് സ്വാമി എന്ന സ്വാമി നടത്തിയ ലീലാ വിലാസങ്ങളും നാം കണ്ടതാണ്. പൊലീസ് സ്റ്റേഷനില്‍ വച്ച് തോക്ക് സ്വാമി മാധ്യമപ്രവര്‍ത്തകരുടെ നേരെ നിറയൊഴിച്ച കേസില്‍ ഇന്നും വിചാരണ തുടരുകയാണ്.

ഇതിനൊക്കെ പിന്നാലെ തന്നെ അമൃതപുരിയില്‍ നിന്നും ചില സുഖകരമല്ലാത്ത വാര്‍ത്തകള്‍ വന്നു. ആലിംഗന പ്രിയയായ അമ്മ ദൈവത്തെക്കുറിച്ച് അതിന് മുമ്പ് തന്നെ ചില വിമര്‍ശനങ്ങള്‍ നാട്ടില്‍ നടക്കുന്നുമുണ്ടായിരുന്നു.

ഹരിയാനയിലെ വൈദ്യുതി വകുപ്പിലെ ജോലി വേണ്ടെന്ന് വച്ച് ആത്മീയതയുടെ പാത തെരഞ്ഞെടുത്ത ആളാണ് റോഹ്തക് ജില്ലയിലെ റാംപാല്‍. ഹിസാറില്‍ ആയിരം ഏക്കര്‍ ഭൂമിയ്ക്ക് നടുവിലായിരുന്നു ഇയാളുടെ ആശ്രയ സമുച്ചയം. സ്വന്തം നിയമങ്ങളും രാജവാഴ്ചയുമായി രാംപാല്‍ അക്ഷരാര്‍ത്ഥത്തില്‍ വിലസി.

രാവിലെ പാലിലായിരുന്നു പള്ളിനീരാട്ട്. തനിക്ക് എതിരെ തിരിയുന്നവരെ ചോരയില്‍ കുളിപ്പിക്കും. 2014 മുതല്‍ വാസം ജയിലിലേക്ക് മാറ്റി. ഹിസാര്‍ സെന്‍ട്രല്‍ജയിലില്‍ കഴിയുകയാണ് ഈ ദൈവമിപ്പോള്‍. മുപ്പത് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. 26 വര്‍ഷം കൊണ്ടായിരുന്നു ഇയാളുടെ വളര്‍ച്ച. ഹരിയാനയിലെ മറ്റൊരു ഭരണസിരാകേന്ദ്രമായിരുന്നു റാംപാലിന്റെ ആശ്രമം.

1951 സെപ്റ്റംബര്‍ എട്ടിന് ഹരിയാനയിലെ സോനിപത് ജില്ലയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് റാം പാല്‍ ജനിച്ചത്. നന്ദ് ലാല്‍, ഇന്ദിരാദേവി ദമ്പതികളുടെ മകനായിരുന്നു. ഭാര്യ നാരോ ദേവി, നാല് മക്കളുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റുണ്ട്. ഹരിയാന സര്‍ക്കാരില്‍ ജൂനിയര്‍ എഞ്ചിനീയറായി ഔദ്യോഗി ജീവിതം തുടങ്ങി. പിന്നീട് കബീര്‍ പാന്ഥിയുടെ അനുയായിയായി. അവസാനം റോഹ്തക്കിന് സമീപം ആശ്രമം സ്ഥാപിച്ചു.

കബീര്‍ പാന്ഥി തലവന്‍ സ്വാമി റാം ദേവാനന്ദയില്‍ നിന്ന് ഉപദേശകസ്ഥാനം സ്വീകരിച്ചു. 1999ല്‍ ഹരിയാനയിലെ റോഹ്തക്കിനടുത്തുളള കരോന്ത ഗ്രാമത്തില്‍ ആദ്യ ആശ്രമം സ്ഥാപിച്ചു. 4000 പേരുളള കമാന്‍ഡോ സംഘമായിരുന്നു ആശ്രമത്തിന്റെ കാവലാളുകള്‍. രാഷ്ട്രീയ സമാജ് സേവാ സമിതി എന്നാണ് ഇയാളുടെ രാഷ്ട്രീയ സേനയുടെ പേര്. ഡല്‍ഹി ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വന്‍ കവര്‍ച്ചകള്‍ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ഇയാളുടെ ആശ്രമം.

2014 നവംബറിലെ വിവാദങ്ങളാണ് റാംപാലിനെ വാര്‍ത്തകളില്‍ നിറച്ചത്. അറസ്റ്റ് ചെയ്യാന്‍ കോടതി വിധിയുമായെത്തിയ പൊലീസുകാരെ റാം പാലിന്റെ കമാന്‍ഡോകള്‍ ആട്ടിപ്പായിച്ചു. പിന്നീട് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കൊപ്പമാണ് പൊലീസെത്തിയത്. രാം പാലിന്റെ അനുയായികളെ മതിലാക്കി പ്രതികരിച്ചു. ഒടുവില്‍ സ്വാമിയുമായി പൊലീസുകാര്‍ മടങ്ങി. അക്രമത്തിന്റെ പേരില്‍ അനുയായികളോട് മാപ്പിരന്നാണ് റാംപാല്‍ ഹിസാര്‍ ജയിലിലേക്ക് പോയത്.

മുംബൈയിലെ രാധാമാ എന്ന അമ്മദൈവവും അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. പഞ്ചാബിലെ ഹോഷിയാപൂര്‍ ജില്ലക്കാരിയായ സുഖ് വീന്ദര്‍ കൗറാണ് ചുവന്ന വസ്ത്രങ്ങളിഞ്ഞ മുംബൈയിലെ രാധാമാ. വിവാഹ ശേഷം തയ്യല്‍ക്കാരിയായി. രാധേമായുടെ തെറ്റായ പ്രചാരണങ്ങളെ ഒരു ഹൈന്ദവ സംഘടന വിമര്‍ശിച്ചതോടെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റി. സ്ത്രീധനപീഡനത്തിന് ഒരു യുവതി നല്‍കിയതോടെയാണ് ഇവരും വാര്‍ത്തകളില്‍ നിറഞ്ഞത്. സ്ത്രീധനം വാങ്ങാന്‍ യുവതിയുടെ ഭര്‍തൃവീട്ടുകാരെ ഇവര്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ആരോപണം.

അടി പൊളി വേഷത്തില്‍ വിശ്വാസികളെ അനുഗ്രഹിക്കുന് രാധേമാ നൃത്തവും പാട്ടും ഒക്കെയായാണ് അനുയായികളെ സന്തോഷിപ്പിക്കുന്നത്. ഇവരുടെ തൃശൂലം വിമാനത്തില്‍ കയറ്റാതിരുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായി. സിനിമാഗാനങ്ങള്‍ക്ക് ചുവട് വയ്ക്കുന്ന രാധേമാ ഭക്തരെ വാരിപ്പുണരുകയും ചെയ്യും.

രാഷ്ട്രീയക്കാരുടെ ചിത്രകൂടം സ്വാമി എന്ന ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ് ഇടനിലക്കാരനായി സജീവമായിരുന്നു. 1997ല്‍ ലജ്പത് നഗറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജയില്‍ വിട്ട ശേഷം ആത്മീയ പാതയിലായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചു. രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും സ്വാമിയുടെ ആശ്രമത്തിലേക്ക് ഒഴുകിത്തുടങ്ങി. ആശ്രമം കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തിയതിന് ഇയാള്‍ പിന്നീട് അറസ്റ്റിലായി.

ശുഭ്ര വസ്ത്രധാരിയായ അസാറാം ബാപുവിനെതിരെ 2013ലാണ് പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായത്. ചീത്ത ആത്മാക്കളെ കുട്ടിയുടെ ശരീരത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്തതെന്നാണ് ഇയാളുടെ വാദം. ഒട്ടേറെ രാഷ്ട്രീയക്കാരുടെ അടുപ്പക്കാരനായിരുന്നു ഇയാള്‍. വിദേശത്തടക്കം നിരവധി ആശ്രമങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു. നാല് പതിറ്റാണ്ടു കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഇയാള്‍ സമ്പാദിച്ച് കൂട്ടിയത്. ഭാര്യ ലക്ഷ്മിദേവി, മക്കള്‍ നാരായണ്‍ പ്രേംസായ്, ഭാരതി ദേവി.

തെന്നിന്ത്യന്‍ നടിമാരൊത്തുളള ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് നിത്യാനന്ദയുടെ കള്ളിവെളിച്ചത്തായത്. ഇതോടെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. രണ്ട് മാസം ഇയാള്‍ ജയിലില്‍ കിടന്നു. ലൈംഗിക ശേഷി പരിശോധിക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ച് ഇയാള്‍ പുറത്തിറങ്ങി. നടി പിന്നീട് സന്യാസം സ്വീകരിച്ചു. ഇതിന് കാര്‍മികനായതും നിത്യാനന്ദയാണ്. ഇയാള്‍ ഇപ്പോഴും ആത്മീയ രംഗത്തുണ്ട്. അമേരിക്കയിലുള്‍പ്പെടെ ഇയാള്‍ക്ക് ആശ്രമങ്ങളുമുണ്ട്.

പേരില്‍ മാത്രം സദാചാരമുളള ഒരു സ്വാമി അറസ്റ്റിലായത് ലൈംഗിക കേന്ദ്രം നടത്തിയതിന്റെ പേരിലാണ്. മനുഷ്യക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഇയാള്‍ ഏറെ പ്രിയങ്കരനായിരുന്നു.

നേതാജിയുടെ പുനരവതാരമെന്ന് അവകാശപ്പെട്ടാണ് ജയ്ഗുരുദേവ് എന്ന തുളസിദാസ് എന്ന സ്വാമി രംഗത്തെത്തിയത്. ഇയാള്‍ ജനിച്ച് അധികം വൈകാതെ മാതാപിതാക്കള്‍ മരിച്ചു. ഏഴാം വയസില്‍ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദര്‍ശിച്ചു. അലിഗഡിലെ ചിരൗലി എന്ന ഗ്രാമത്തിലെ ഗുരു ഘൂരേലാലിന്റെ അനുയായി ആയി മാറി.

അശുതോഷ് മഹാരാജ് എന്ന പഞ്ചാബി സ്വാമിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇയാളുടെ അനുയായികള്‍ ഗുരുവിന്റെ തിരിച്ച് വരവ് കാത്ത് ഇരിക്കുകയാണിവര്‍. കോടതി ഇടപെട്ടിട്ടും മൃതദേഹം സംസ്‌കരിക്കാനായിട്ടില്ല. അശുതോഷിനെ ഇരുത്തിയ ഫ്രീസറുളള മുറിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന ഗുർമീത് റാം റഹീമിന്റെ വാര്‍ത്തകളും കാട്ടിത്തരുന്നത് മനുഷ്യര്‍ക്ക് മനുഷ്യരെ വിശ്വാമില്ലാതെ ആകുകയും ആള്‍ ദൈവങ്ങളുടെ പിന്നാലെ പോകുകയും ചെയ്യുന്നത് കൊണ്ടുളള വിപത്താണ്. ഇനിയും പുതിയ പുതിയ മനുഷ്യ ദൈവങ്ങള്‍ ഉണ്ടാകുകയും അവരെയെല്ലാം നാം ആരാധിക്കുകയും ചതിക്കപ്പെടുകയും ചെയ്യുന്ന കഥകള്‍ തുടരുക തന്നെ ചെയ്യും.

ഈ സ്വാമിമാര്‍ക്കും സ്വാമിനിമാര്‍ക്കും കൂട്ടായി ഭരണകൂടവും നില കൊള്ളുകയാണ്. വടക്കേന്ത്യ കത്തിയെരിയുമ്പോഴും ഒരു വാക്ക് പോലും ഉരിയാടാതെ നമ്മുടെ ഭരണ വര്‍ഗം മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരിക്കുകയുമാണ്.

അതേ സമയം ഗുർമീത് റാം റഹീം കേരളത്തിലും വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2014 മെയ് മാസത്തില്‍ ഗൂര്‍മീത് കേരളത്തിലെത്തിയിരുന്നു. വാഗമണ്ണിലായിരുന്നു ഇയാളുടെ സന്ദര്‍ശനം. ഇവിടെ ആശുപത്രിയും, കോളേജും തുടങ്ങാനുള്ള പദ്ധതിയുമായി കുറെ സ്ഥലങ്ങള്‍ വാങ്ങാന്‍ ഇയാള്‍ പ്രദേശവാസികളുമായി ബന്ധപ്പെട്ടിരുന്നു.

മൂന്ന് തവണയായി ഏതാണ്ട് ഇരുപത് ദിവസമാണ് ഗുർമീത് റാം റഹീം വാഗമണ്ണില്‍ ഉണ്ടായിരുന്നത്. ഒപ്പം സ്ത്രീകളടക്കം 50 അംഗ സംഘവും. ഇയാള്‍ പാടി അഭിനയിച്ച സംഗീത ആല്‍ബം വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ചിത്രീകരിച്ചിരുന്നു. കാലാവസ്ഥ ഇഷ്ടപ്പെട്ട ഗുര്‍മീത് ഇവിടെ സ്ഥലം വാങ്ങാന്‍ ആഗ്രഹിച്ചു. ഇതിനായി ഇയാളുടെ മാനേജര്‍, അഭിജിത് എന്നയാളാണ് വാഗമണ്‍ സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ സമീപിച്ചത്.

ഇതു കൂടാതെ വാഗമണ്ണില്‍ ആശുപത്രിയും, ആംബുലന്‍സ് സര്‍വ്വീസും,കോളേജും തുടങ്ങാന്‍ ആഗ്രഹമുള്ളതായി, പ്രദേശവാസികളായ ചിലരോട് മാനേജര്‍ വ്യക്തമാക്കിയിരുന്നു. ചില സ്ഥലങ്ങള്‍ പോയി കാണുകയും ചെയ്തു. ഇരാറ്റുപേട്ട വാഗമണ്‍ പ്രദേശങ്ങളിലെ 30ല്‍ ഏറെ റിസോര്‍ട്ടുകള്‍ അന്ന് ബുക്ക് ചെയ്തായിരുന്നു ഇവരുടെ താമസം. കേരളത്തിലെത്തിയിരുന്ന ഗുര്‍മീതിന് ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷായാണ് അന്ന് പൊലീസ് ഒരുക്കിയത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *