27
September, 2017
Wednesday
01:42 AM
banner
banner
banner

തിരിച്ചറിഞ്ഞിട്ടും കാര്യമാക്കാതിരിക്കുന്ന കമ്പോളത്തിലെ ഈ വ്യാജ വഞ്ചനകൾ നമുക്ക്‌ ദോഷം ചെയ്യും!

67

പാരമ്പര്യത്തേയും പോയകാല നന്മകളേയും ഇന്നുമായി കൂട്ടിച്ചേർത്ത്‌ വായിക്കുക എന്നത്‌ എല്ലാ മലയാളിക ളുടേയും ശീലമാണ്‌. എന്തുകൊണ്ടാവും നമുക്ക്‌ അത്തരമൊരു ശീലം? തീർച്ചയായും അതിന്റെ പിന്നിൽ ഒരു തിരിച്ചറിവുണ്ട്‌. എല്ലായിടത്തും നമ്മൾ വഞ്ചിതരാവുകയാണോ എന്ന സംശയം. പണ്ട്‌ നമ്മൾ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും 'ഓൾ ടൈം ഫേവറിറ്റ്‌' ആയി ആന്റിക്‌ പീസുകളായി വീടിന്റെ പ്രധാന ഭാഗങ്ങളിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നതും ഇരിക്കുന്നതും കാണുമ്പോൾ പ്രിയ ചൈനക്കാരാ നിന്നെ ശപിക്കാതെ എന്തു ചെയ്യാൻ. അരി മുതൽ ഇലക്ട്രോണിക്സ്‌ ഐറ്റം വരെ കുറഞ്ഞ വിലയിൽ വിപണിയിൽ ഇറക്കി മലയാളികളെ വെറും മല്ലൂസ്‌ ആക്കിയത്‌ നിങ്ങളാണല്ലോ?

ഒരുകാലത്ത്‌ വലിയ പെട്ടികൾ കാറിനു മുകളിൽ അടുക്കി വച്ച്‌ വീടിനു മുന്നിൽ ഗമയോടെ വന്നിറങ്ങിയിരുന്ന നമ്മുടെ ഗൾഫുകാർ ഓരോ വസ്തുക്കളും വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ നി രത്തി വച്ചു പറഞ്ഞിരുന്ന സ്ഥിരം പല്ലവിയായിരുന്നു "ഇത്‌ മേഡ്‌ ഇൻ ജപ്പാനാ". അപ്പോൾ വെറുതേയെങ്കിലും തോന്നിയിരുന്നു "ഈ ജപ്പാനെന്താ കൊമ്പുണ്ടോ"എന്ന്‌. ഉണ്ട്‌, കൊമ്പുണ്ടായിരുന്നു. അതാണല്ലോ അന്നത്തെ ടി.വിയും മിക്സിയും ഫ്രിഡ്ജുമൊക്കെ എന്നെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന ഭാവത്തിൽ ചില വീടുകളിലെങ്കിലും ഇരിക്കുന്നത്‌.

ഏകദേശം ന്യൂജനറേഷൻ സിനിമ പോലെയായി ഇന്നത്തെ കാര്യങ്ങൾ. എല്ലാം വളരെ വ്യക്തം! അതെന്താ അങ്ങനെ എന്നല്ലേ? വ്യാജനാ മല്ലൊാസ്‌ സർവത്ര വ്യാജൻ! ദൈവത്തിന്റെ സ്വന്തം നാട്‌ ബംഗാളികളുടെസ്വന്തം എന്ന്‌ തിരുത്തി എഴുതുവാൻ തുടങ്ങിയ നമുക്ക്‌ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടാണ്‌. ചൈനാ വ്യാജന്മാരെ വീടിന്റെ ഏതു ഭാഗത്തും സ്വീകരിച്ചിരുത്താൻ നമ്മൾ തയാറായത്‌ കണ്ടിട്ടാവണം ഒറി ജിനലിനെ വെല്ലുന്ന വ്യാജന്മാർ വിപണി കീഴടക്കിയത്‌. പല ബ്രാൻഡുകളും ഗ്യാരന്റി പീരിയഡ്‌ പോലും തികയ്ക്കാറില്ല. എന്നാൽ അതും എടുത്ത്‌ ഷോപ്പുകൾ കയറി ഇറങ്ങാനോ തിരികെ കിട്ടുന്നതും നോക്കി കാത്തിരിക്കാനോ പലരും തയാ റല്ല എന്നതാണ്‌ സത്യം. നമ്മുടെ ആഢംബര ഭ്രമത്തേയും സമയമില്ലായ്മയേയും ആണ്‌ വ്യാജ വിപണിക്കാർ ചൂഷണം ചെയ്യുന്നതും. ഓരോ എക്സ്ചേഞ്ച്‌ ഓഫറിലും വീട്ടിലെ സർവ്വ സാധനങ്ങളും കെട്ടിപറക്കി ഓടുന്ന വീട്ടമ്മമാരുണ്ടോ അറിയുന്നു ഇതിന്റെ പിന്നിലെ ചതിക്കുഴികൾ. അഞ്ചോ ആറോ മാസമോ ആഴ്ചകളോ ആയ സാധനങ്ങൾ 200 മുതൽ 500 വരെ വിലയിൽ തിരികെ കൊടുത്ത്‌ വീണ്ടും പതിനായിരങ്ങൾ മുടക്കി പുതിയ വ്യാജനെ വാങ്ങാൻ മലയാളിക്ക്‌ ഒരു മടിയുമില്ല.

മൊബെയിൽ ഫോൺ കമ്പനികളും ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും മാസങ്ങളുടെ ഇടവേളയിൽ പുതിയ ഓഫറുകളുമായി യുവ തലമുറയെ ആകർഷിക്കുന്ന തരം സൗകര്യങ്ങളുമായി ഇടയ്ക്കിടെ എത്തുന്നതിനാൽ ഈ എക്സ്ചേഞ്ച്‌ മേള ഇന്ന ത്തെ ന്യൂജെൻ പിള്ളേർക്ക്‌ ഒരു ഹരമായി മാറിയിരിക്കുന്നു. പതിനായിരങ്ങൾ ചിലവാക്കാതെ കുറഞ്ഞ വിലയിൽ കിട്ടുന്ന ഈ വ്യാജന്മാരെ ഇരു കയ്യും നീട്ടി അവർ സ്വീകരിക്കുകയും ചെയ്യുന്നു. കാരണം കാഴ്ചയിൽ ഇവർ ഒറിജിനലിനേയും വെല്ലുന്നുണ്ട്‌ എന്നതുതന്നെ.. മാത്രമല്ല പുതിയ മോഡലുകൾ മാറി മാറി പരീക്ഷിക്കുന്ന ഇവർക്ക്‌ ഒരു മനസാക്ഷിക്കുത്തും കൂടാതെ വലിച്ചെറിയാനും ഈ വ്യാജന്മാർ തന്നെയാണ്‌ നല്ലത്‌.

ഭക്ഷണ പദാർത്ഥങ്ങളുടേയും കുട്ടികളുടെ കളിപ്പാട്ടങ്ങളുടെയും കാര്യത്തിലാണ്‌ വ്യാജന്മാർ കൂടുതലായും അപകടകാരികൾ ആകുന്നത്‌. കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്‌ തുക്കളിൽ അപകടകരമായ വിധം സിങ്കിന്റെ അളവ്‌ കാണപ്പെടു ന്നത്‌ കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവളർച്ചയ്ക്കും വളരെയധികം ഹാനികരമാണ്‌. എത്ര മോശം ആഹാരത്തേയും രുചികരമാക്കി മാറ്റാൻ ഉപയോഗിക്കുന്ന കൃത്രിമ രുചിക്കൂട്ടുകൾ മുതൽ പ്ലാസ്റ്റിക്‌ അരി വരെ എന്തിലും ഏതിലും വ്യാജന്മാർ.

ഡിജിറ്റലൈസ്ഡ്‌ ലോകത്ത്‌ ജീവിക്കുന്ന ന്യൂജെൻ പറയും ഇതിലൊന്നും വലിയ കാര്യമില്ല. അവർ മാറിയ കാലത്തെ ആഘോ ഷമാക്കുകയാണ്‌. അവർക്ക്‌ വേണ്ടത്‌ ബ്രാൻഡഡോ ഒറിജിനലോ അല്ല. കീശയിലെ കാശിന്‌ ഒറിജിനലിനെ വെല്ലുന്ന വ്യാജനാ യാലും മതി എന്ന്‌ സാരം. നഷ്ട സൗഭാഗ്യങ്ങളെ മറക്കുവാൻ ആവാത്തിടത്തോളം പഴമക്കാർ ഇന്നിന്റെ കപട മുഖത്തെ വിമർശിച്ചുകൊണ്ടേയിരിക്കും. ഇനിയും നമുക്ക്‌ കാത്തിരിക്കാം... ഇത്‌ "മേഡ്‌ ഇൻ ജപ്പാനാ"എന്നു കേൾക്കുവാനായി.

പ്രിയ സജീവ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *