22
June, 2017
Thursday
05:56 PM
banner
banner
banner

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സ്ത്രീകളും ഷേവ്‌ ചെയ്യുന്നു; പ്രയോജനങ്ങൾ അനവധി

1282

സ്‌ത്രീകള്‍ ഷേവുചെയ്യുകയോ? കേള്‍ക്കുമ്പോള്‍ അത്ര രസം തോന്നില്ലെങ്കിലും പുരുഷന്‍മാര്‍ കൈയടക്കിവച്ചിരുന്ന ഷേവിംഗ്‌ സ്‌ത്രീകളും സ്വന്തമാക്കുകയാണ്‌, സൌന്ദര്യത്തെ ജ്വലിപ്പിക്കാന്‍ വേണ്ടി! മുഖം മൃദുലസുന്ദരമാക്കി സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലുളള ജപ്പാന്‍ സ്‌ത്രീകളാണ്‌ ഷേവിംഗ്‌ സൌന്ദര്യത്തിന്റെ താക്കോലാണെന്ന്‌ തിരിച്ചറിഞ്ഞത്‌. ജപ്പാനിലെ ബ്യൂട്ടി സലൂണുകളില്‍ ഫേഷ്യല്‍ ചെയ്യുന്നതിനൊപ്പം മുഖം ഷേവുചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മാസത്തില്‍ ഒരു തവണയെങ്കിലും മുഖം മുഴുവന്‍ ഷേവു ചെയ്‌ത്‌ മിനുക്കുന്നവരാണ്‌ ജപ്പാനിലെ ഭൂരിഭാഗം സുന്ദരിമാരും.

ഹോളിവുഡിലെ സൌന്ദര്യ ചരിത്രങ്ങളായ മര്‍ലിന്‍ മണ്‍റോ, ലിസ്‌ ടെയ്‌ലര്‍ എന്നിവര്‍ ചെയ്‌തിരുന്നതു പോലെ ദിവസവും ഷേവു ചെയ്യുന്ന ജപ്പാന്‍ സുന്ദരിമാരുടെ എണ്ണവും കുറവല്ലത്രേ! ഷേവുചെയ്യുമ്പോള്‍ മുഖത്തെ ജഡകോശങ്ങള്‍ പൊഴിഞ്ഞു പോകുമെന്നതും സൌന്ദര്യവര്‍ധക വസ്‌തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ ത്വക്കില്‍ പ്രയോഗിക്കാമെന്നതും ഷേവിംഗിന്റെ പ്രയോജനമായി കരുതുന്നു. ഷേവിനു ശേഷം അക്യുപങ്‌ചര്‍ മസാജും ഷീറ്റ്‌ മാസ്‌ക്‌ ട്രീറ്റുമെന്റും നടത്തുകയും ആന്റി ഏജിംഗ്‌, മോയിസ്‌ച്വറൈസിംഗ്‌ ക്രീമുകളും പുരട്ടുകയാണ്‌ ജപ്പാനിലെ പതിവ്‌.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *