22
October, 2017
Sunday
06:47 AM
banner
banner
banner

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഈ ബോഡി ബിൽഡർ മുത്തശ്ശിയുടെ വയസ്‌ എത്രയെന്നറിയാമോ?

93

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡര്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഉത്തരം പറയാന്‍ പറ്റിയെന്ന് വരില്ല. ആരായാലും ഒരു പത്തറുപത് വയസ്സുള്ള ആരോഗ്യ ദൃഢഗാത്രന്മാര്‍ ആരെങ്കിലും ആയിരിക്കും എന്ന് മനസ്സില്‍ കരുതിയേക്കാം. എന്നാല്‍ അതിനുത്തരം ഏണസ്റ്റിന്‍ ഷെപ്പേര്‍ഡ് എന്ന എണ്‍പതുകാരിയാണ്.

ജിമ്മില്‍ തകര്‍ത്ത് വര്‍ക്കൗട്ട് ചെയ്യുന്ന ഏണസ്റ്റിനെ കണ്ടാല്‍ പ്രായം പറഞ്ഞതില്‍ എന്തോ പിശക് സംഭവിച്ചെന്നാവും കാണുന്നവര്‍ കരുതുക. അതിന് മറുപടിയായി ഏണസ്റ്റ് ആവര്‍ത്തിച്ച് ഉറപ്പിച്ച് പറയും പ്രായം എണ്‍പത് പിന്നിട്ടെന്ന്.

മാരത്തണില്‍ മത്സരിച്ചും ശരീര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തുമൊക്കെയാണ് ഏണസ്റ്റിന്‍ കഴിഞ്ഞ വര്‍ഷം തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. ഈ പ്രായത്തിലെ ഉത്സാഹവും ആവേശവുമൊക്കെ യുവസുന്ദരിമാരെപ്പോലും തോല്‍പ്പിക്കും.

കുട്ടിക്കാലം മുതല്‍ ബോഡി ബില്‍ഡര്‍ ആകാന്‍ ആഗ്രഹിച്ച് ഇറങ്ങിപ്പുറപ്പെട്ടതിന്റെ കഥകളൊന്നും ഏണസ്റ്റിന് പറയാനില്ല. കാരണം വിശ്രമജീവിതത്തിനുള്ള സമയമെന്ന് ഒട്ടുമിക്കവരും കരുതുന്ന 56 വയസസ്സ് പിന്നിട്ടപ്പോഴാണ് ഏണസ്റ്റ് ഈ വഴിയിലേക്ക് ആകൃഷ്ടയായത്. എല്ലാത്തിനും കൂടെ നില്‍ക്കാറുള്ള ഭര്‍ത്താവ് കോളിന്റെ പിന്തുണ ഇക്കാര്യത്തിനും ലഭിച്ചു.

പുലര്‍ച്ചെ മൂന്നിന് ഉണരുകയും രാത്രി പത്തിന് തന്നെ ഉറങ്ങുകയും ചെയ്യുന്നതാണ് രീതി. പുലര്‍ച്ചെ മൂന്നിന് മെഡിറ്റേഷന്‍ മുതല്‍ ആരംഭിക്കുന്നു ഒരു ദിവസം. എട്ടുമണി മുതല്‍ മറ്റ് വ്യായാമങ്ങള്‍ തുടങ്ങുന്നു. ചോറും ചിക്കന്‍ ബ്രസ്റ്റും ചെസ്റ്റ് നട്ട്‌സും മുട്ടയും ധാന്യങ്ങളും ഒപ്പം ധാരാളം വെള്ളവും അടങ്ങുന്നതാണ് ഡയറ്റ്.

എണ്‍പത് പിന്നിടുമ്പോഴും തികഞ്ഞ ഉത്സാഹത്തോടെ ജീവിതത്തെ നോക്കിക്കാണുന്ന ഏണസ്റ്റിന്‍ ആഗ്രഹങള്‍ സഫലമാക്കാന്‍ സമയം വൈകിയെന്ന് നിരാശ്ശപ്പെടുന്നവര്‍ക്ക് പ്രചോദനമാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *