മലയാളം ഇ മാഗസിൻ.കോം

ടെൻഷനാവാതെ! മുഖക്കുരുവിനെ മറച്ചു വയ്ക്കാൻ മേക്കപ്പിലൂടെ സാധിക്കും

കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ സ്വയം ദേഷ്യം തോന്നും. ഈ മുഖക്കുരു ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി തോന്നിക്കുമല്ലോ എന്നു കരുതും. പുതിയ പല ക്രീമുകളും പരീക്ഷിച്ചു നോക്കും. ചർമ്മത്തിനു ചേരാത്ത പലതരം ക്രീമുകൾ മുഖക്കുരു വർദ്ധിക്കാൻ ഇടവരുത്തും. എന്നാൽ മുഖക്കുരുവിനെ മറച്ചു പിടിക്കാൻ മേക്കപ്പിലൂടെ സാധിക്കും.
മുഖക്കുരുവിനെ മറച്ചു പിടിക്കാൻ മേക്കപ്പ്‌ ചെയ്യേണ്ട രീതി എങ്ങനെയാണെന്നു നോക്കാം.

  • ആദ്യം മുഖം വൃത്തിയായി കഴുകുക.
  • ഒരു പ്രൈമർ ക്രീം മുഖത്ത്‌ പുരട്ടുക. മുഖക്കുരുവോ കലകളോ ഉള്ള ഭാഗത്തും പുരട്ടുക.
  • മുഖക്കുരുവിന്റെ ഭാഗത്ത്‌ ഒരു കൺസീലർ അപ്ലൈ ചെയ്യണം. ചുമപ്പും പച്ചയും സംയോജിപ്പിച്ചുക്കൊണ്ടുള്ള കൺസീലറാണ്‌ കൂടുതൽ നല്ലത്‌. ചുമപ്പു നിറം നല്ലവണ്ണം തെളിഞ്ഞു കാണുന്ന തരത്തിലുള്ള മുഖക്കുരുവാണ്‌ മുഖത്തുള്ളതെങ്കിൽ മഞ്ഞ നിറത്തിലുള്ള കൺസീലർ ഉപയോഗിക്കാം.
  • നിങ്ങളുടെ ചർമ്മത്തിനേക്കാൾ ലൈറ്റായ നിറത്തിലുള്ള കൺസീലർ ഉപയോഗിക്കാതിരിക്കുക.
  • കൺസീലർ സെറ്റ്‌ ആയതിനു ശേഷം ഫൗണ്ടേഷൻ ചെയ്യാം.
  • ഫൗണ്ടേഷനു ശേഷം പൗഡർ ഉപയോഗിക്കുന്നത്‌ മുഖക്കുരു ഒന്നുകൂടി മറച്ചു പിടിക്കാൻ സഹായിക്കും.
  • ഫൗണ്ടേഷനും പൗഡറും ഇട്ടതിനു ശേഷം സാധാരണ നിങ്ങൾ ചെയ്യാറുള്ള മേക്കപ്പുകൾ ആകാം.

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor

easy-way-to-hide-pimple

Avatar

Staff Reporter