20
October, 2017
Friday
01:50 AM
banner
banner
banner

ദുബായ്‌ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ട മലയാളി യുവതിയുടെ നടുക്കുന്ന അനുഭവങ്ങൾ

181

35000 രൂപ മാസ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത്‌ ഏജന്റുമാരുടെ സംഘം ഗൾഫിലേക്ക്‌ കൊണ്ടു പോകുമ്പോൾ ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച്‌ സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക്‌ ആ പെൺകുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവൾ എത്തപ്പെട്ടത്‌ ദുബായിലെ പെൺവാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

മനുഷ്യത്വ രഹിതമായ പ്രവർത്തികളിൽ നിന്ന് അവൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ അടിവസ്ത്രം മാത്രം ധരിക്കാൻ നൽകി മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ പെൺവാണിഭ സംഘത്തിന്റെ കൈയ്യിൽ നിന്ന് കിട്ടിയ ഫോൺ എടുത്ത് പെൺകുട്ടി നാട്ടുകാരെ അറിയിച്ചതോടെയാണ് പെൺകുട്ടിക്ക് രക്ഷപെടാനായത്. യുഎയിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവം ആണിത്.

അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് പാസ്‌പോർട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലർച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാർജയിൽ എത്തിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവർ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ്‌ ചതി മനസ്സിലായത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നൽകിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ തന്നാൽ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിൽ നിന്ന് തന്നെ ഫോൺ വാങ്ങി നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികൾ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. തുടർന്നു പെൺകുട്ടിയെ സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കറെ ഏൽപിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെൺകുട്ടിയുടെ പാസ്‌പോർട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കർ ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. തുടർന്ന് നാട്ടിൽ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവർ വിളിച്ചുപറഞ്ഞതോടെ പാസ്‌പോർട്ട് നൽകാമെന്ന് സമ്മതിച്ചു.

അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ എത്തിച്ച പാസ്‌പോർട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കർ പെൺകുട്ടിയെ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടൻ പൊലീസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പെൺകുട്ടി. പെൺവാണിഭ കേന്ദ്രത്തിൽ വേറെയും പെൺകുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാൽ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാൽ മൊബൈൽ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാൻ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകൾ കൂട്ടിക്കൊണ്ടുവരികയാണ്‌ പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെൺവാണിഭ സംഘത്തിന്റെ രീതി. അൽഐനിലും ഷാർജയിലും അജ്മാനിലും ഇവർക്ക് താവളങ്ങൾ ഉള്ളതായി പെൺകുട്ടി പറഞ്ഞു.

RELATED ARTICLES  "ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണിൽ കണ്ട പീസ്‌" ചെറിയ തെറ്റിന് അവൾ നൽകേണ്ടി വന്നത്‌ വലിയ വില!

നാട്ടിൽ നിന്ന് മോഹന വാഗ്ദാനങ്ങൾ നൽകി ജോലിക്കായി കൊണ്ടു പോകുമ്പോൾ കമ്പനിയുടെയും ഏജൻസിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങൾക്ക്‌ നടുവിൽ ഇതൊന്നും അന്വേഷിക്കാൻ ആരും മിനക്കെടാറില്ല. കിട്ടിയാൽ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തിൽ ഏജന്റുമാരുടെ ചതിക്കുഴികളിൽ വീഴുന്നത്‌. കൃത്യമായി വിവരങ്ങൾ അന്വേഷിക്കാനോ ഗൾഫിൽ ചെന്നിറങ്ങുമ്പോൾ ഉടനെ വന്ന് കാണാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കിൽ തീർച്ചയായും സർക്കാർ ഏജൻസികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തിൽ കയറാവൂ, അല്ലെങ്കിൽ ഇത്തരം ചതിക്കുഴികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *