മലയാളം ഇ മാഗസിൻ.കോം

മികച്ച നടനൊക്കെയാണ് പക്ഷെ ദുൽഖർ സൽമാനുള്ള ഒരേ ഒരു \’പോരായ്മ\’ നടി അനുമോൾ വെളിപ്പെടുത്തി!

മലയാളത്തിന്റെ താര രാജാവിന്റെ മകനും, യുവ നടനുമായ ദുൽഖർ സൽമാൻ മികച്ച ഒരു നടൻ തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. എന്നാൽ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന സത്യം എത്രപേർക്കറിയാം.

\"\"

ദുൽഖറിനൊപ്പം രഞ്ജിത്ത്‌ സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കവെ അനുമോളാണ്‌ ആ സത്യം വെളിപ്പെടുത്തിയത്‌. ദുൽഖർ സൽമാന്‌ മലയാളം അറിയില്ല എന്നും മലയാളം ഡയലോഗുകൾ മംഗ്ലീഷിൽ എഴുതിയാണ്‌ ഡയലോഗ്‌ പഠിക്കുന്നതെന്നും അനു പറയുന്നു.

\"\"

ദുൽക്കറിന്‌ മലയാളം അറിയാത്തത്‌ കൊണ്ട്‌ സിനിമയ്‌ക്കോ ചിത്രീകരണതിനൊ ഒന്നും യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഉണ്ടാക്കാറില്ലെന്നും മംഗ്ലിഷിൽ എഴുതിയെടുക്കുന്ന മലയാളം ഡയലോഗ്‌ ദുൽഖർ നന്നായ്‌ പഠിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌ അത്‌.

\"\"

ദുൽഖർ വളരെയധികം താഴ്മയും എളിമയുമുള്ള വ്യക്തിയാണെന്നും ഷൂട്ടിംഗ്‌ സെറ്റ്‌ മുഴുവൻ ഒരു പോസിറ്റീവ്‌ എനർജിയുണ്ടാക്കുവാൻ ദുൽഖറിന്റെ ഊർജസ്വലതയും മറ്റും മറ്റുള്ളവരിലും ഊർജം നിറയ്ക്കുമെന്നും അനുമോൾ കൂട്ടിച്ചേർത്തു.

\"\"

പ്രമുഖ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്‌ താരപുത്രന്‌ ഒപ്പം അഭിനയിച്ച അനുഭവം നടി പങ്കുവച്ചത്‌.

Avatar

Staff Reporter