21
October, 2017
Saturday
11:21 PM
banner
banner
banner

പുരുഷന്റെ പരാജയത്തിനു പിന്നിലെ കാരണങ്ങളും ലൈംഗികതയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും!

218

ലൈംഗികത കേവലമൊരു സുഖം എന്നതിനപ്പുറം ദാമ്പത്യ ബന്ധങ്ങളെ എന്നും കെട്ടുറപ്പോടെ നിലനിർത്തുന്നതില്‍ പ്രാധാന്യം അർഹിക്കുന്നു. കിടപ്പറയിലെ സന്തോഷമാണ് പുറത്തും സ്‌നേഹത്തെ ഊട്ടി ഉറപ്പിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. കിടപ്പറയിലും പങ്കാളിയോടും അശ്രദ്ധ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ബന്ധത്തെ വഷളാക്കും. ബന്ധപ്പെടുന്നതിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.

ബന്ധപ്പെടുന്നതിനിടയില്‍ ആയാസപ്പെട്ട് ചുംബിക്കാന്‍ ശ്രമിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ചില പൊസിഷനുകള്‍ ഇതിന് സമ്മതിക്കില്ല എന്നതാണ് സത്യം. സെക്‌സിനിടെ ലഭിക്കുന്ന ആനന്ദത്തെ ഇത് തകര്‍ത്തേക്കും.

ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. അത് അവരില്‍ അസ്വസ്ഥതയും പേടിയും ഉണ്ടാക്കും. ശരീരത്തില്‍ കടിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം.

പങ്കാളിയുടെ ശരീരത്തെ മുഴുവനായും പരിഗണിക്കാന്‍ ശ്രമിക്കുക. ചില ഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്നത് അതൃപ്തിക്കു കാരണമാകും. പങ്കാളിയുടെ സുരക്ഷിതത്വം എപ്പോഴും ഉറപ്പാക്കണം. ഭാരം പങ്കാളിയുടെ ശരീരത്തില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വളരെ പെട്ടെന്നോ വളരെ താമസിച്ചോ രതിമൂര്‍ച്ച അവസാനിക്കുന്നത് ലൈംഗിക ജീവിതത്തിനു ചേര്‍ന്നതല്ല. അതിനാല്‍ ലൈംഗിക ബന്ധത്തിന് മുന്‍പ് നല്ലൊരു സമയം മറ്റ് ശാരീരിക ക്രീയകള്‍ക്കായി മാറ്റി വെയ്ക്കുക.

പല പുരുഷന്മാരും കിടപ്പറയില്‍ പരാജയപ്പെടുന്നവരാണ്. പകുതിയിലതികം പേരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയാന്‍ മടി കാണിക്കും. കുടുംബജീവിതം തകരുന്നതിനു പോലും പുരുഷന്മരുടെ കിടപ്പറ പരാജയപ്പെടുന്നതിനു കാരണമായേക്കാം. ഇക്കാര്യങ്ങളാണ് അതിനു പിന്നില്‍.

രക്തസമ്മര്‍ദ്ദത്തിനു മരുന്ന കഴിക്കുന്ന പുരുഷന്മാര്‍ ഇക്കാര്യത്തില്‍ പിന്നിലായിരിക്കുമത്രെ. പങ്കാളിയുമായുള്ള വഴക്കും മാനസികമായ പൊരുത്തമില്ലയ്മ്മയും പുരുഷനെ കിടപ്പറയില്‍ പിന്നിലാക്കും. അമിതമായി മദ്യപിക്കുന്ന പുരുഷന്റെ ലൈംഗിക ജീവിതം അസംതൃപ്തി നിറഞ്ഞതായിരിക്കും.

ഉറക്കവും ലൈംഗിക ബന്ധത്തിന് പ്രധാനമാണ്. ദിവസവും കുറഞ്ഞതു 8 മണിക്കൂര്‍ എങ്കിലും പുരുഷന്‍ നിര്‍ബന്ധമായും ഉറങ്ങണം. അല്ലെങ്കിൽ അവരുടെ ലൈംഗിക ആസ്വാദനം വളരെ താഴ്‌ന നിലയിൽ ആയിരിക്കും.

പ്രമേഹ ബാധിതരായ 45 ശതമാനം പുരുഷന്‍മാരും ലൈംഗിക പരാജയം അനുഭവിക്കുന്നവരാണ്. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതു ടെസ്‌റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കുന്നു ഇതും പ്രശ്‌നമാണ്. വിഷാദരോഗത്തിനു മരുന്നു കഴിക്കുന്ന പുരുഷന്മാരുടെ ലൈംഗിക ജീവിതം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണത്രെ.

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും സംതൃപ്തമായ ലൈംഗിക ബന്ധത്തിനു തടസം സൃഷ്ട്ടിക്കും. സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം കിടപ്പറയിലെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന് പഠനം.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *