20
October, 2017
Friday
01:44 AM
banner
banner
banner

സീരിയൽ രംഗത്തെ ‘ദുരനുഭവം’: വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ നടി ദിവ്യ വിശ്വനാഥ്‌

176

കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന രീതിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത്‌. ഒരു വാർത്ത അറിഞ്ഞ ഉടൻ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ അത്‌ ഷെയർ ചെയ്യുന്ന പ്രവണത ഓൺലൈൻ മാധ്യമങ്ങളുടെ അടക്കം വിശ്വാസ്യത തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ ലോകത്ത്‌ വൈറലായ ഒരു വാർത്ത പ്രമുഖ സീരിയൽ താരം ദിവ്യ വിശ്വനാഥിനെക്കുറിച്ചായിരുന്നു. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിന് ‘സമാനമായ’ അനുഭവം തനിക്കുണ്ടായി എന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു എന്ന രീതിയിൽ പ്രചരിച്ച വാർത്തയ്ക്കെതിരെ ദിവ്യ വിശ്വനാഥ്‌ മലയാളം ഇ-മാഗസിൻ.കോം നോട്‌ പ്രതികരിച്ചു.

വാർത്ത വന്നതു മുതൽ നിരവധി ഫോൺകോളുകൾക്ക്‌ മറുപടി പറഞ്ഞു മടുത്തു എന്ന് പറഞ്ഞ ദിവ്യ പറയുന്നത്‌, ആ മാഗസിന്റെ റിപ്പോർട്ടർ തന്നോട്‌ ഇൻഡസ്ട്രിയിൽ മോശമായ അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, മോശമായ അനുഭവം ഉണ്ട്‌, എന്നാൽ എല്ലാവരും മോശക്കാരല്ല എന്നും പറഞ്ഞിരുന്നു. തനിക്ക്‌ മോശമായ അനുഭവം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, കൊച്ചിയിൽ യുവനടിക്ക്‌ ഉണ്ടായ അനുഭവം പോലെയല്ല, തികച്ചും വ്യത്യസ്ഥമായി വളരെ ചെറിയൊരു ഇഷ്യൂ മാത്രമായിരുന്നു അത്‌. അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവം. നല്ലൊരു വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കിത്തരാൻ അതിന്റെ പ്രൊഡക്ഷൻ ടീമിന് കഴിഞ്ഞില്ല. തന്ന മോശം ഹോട്ടൽ മാറ്റിത്തരാൻ പറഞ്ഞിട്ടും അവര്‌ സഹകരിച്ചില്ല. പന്തികേട്‌ തോന്നിയപ്പോൾ റൂം ഒഴിവാക്കി അപ്പോൾ തന്നെ വിട്ടു പോകുകയായിരുന്നു. അതിന്റെ പേരിൽ ആ പ്രോജക്ടിൽ നിന്ന് പിന്മാറേണ്ടി വന്നു. അത്രയും മാത്രമായിരുന്നു സംഭവിച്ചത്‌. അതിനാണ്‌ പ്രമുഖ നടന്റെ ഫോട്ടോ ഉൾപ്പടെ വച്ച്‌ ചില ഓൺലൈൻ മാധ്യമങ്ങൾ വർത്ത കൊടുത്തത്‌.

ദയവായി ഇനിയെങ്കിലും ഇത്തരത്തിൽ എന്തെങ്കിലും വാർത്തകൾ പ്രചരിപ്പിക്കും മുൻപ്‌ അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കുന്നത്‌ നല്ലതാണെന്ന് ദിവ്യ വിശ്വനാഥ്‌ ഓർമ്മിപ്പിച്ചു. ആ റിപ്പോർട്ടറോടും പറഞ്ഞത്‌ ഈ കാര്യങ്ങൾ തന്നെയാണ്. അതിനെ വാർത്തയാക്കാനായി ‘സമാനമായ’ അനുഭവം എന്ന രീതിയിൽ വളച്ചൊടിച്ച്‌ കൊടുത്തതിലുള്ള പരിഭവം പങ്കുവയ്ക്കാനും താരം മറന്നില്ല.

സ്ത്രീധനം എന്ന സൂപ്പർ ഹിറ്റ്‌ സീരിയലിനു ശേഷം ദിവ്യ വിശ്വനാഥ്‌ ഇപ്പോൾ എ. എം. നസീർ ഒരുക്കുന്ന മാമാട്ടിക്കുട്ടി എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. പട്ടുസാരി എന്ന സൂപ്പർ പരമ്പരയിലെ താമരയെ അനശ്വരയാക്കിയ സാധിക വേണുഗോപാലും മാമാട്ടിക്കുട്ടിയിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തുകയാണ്. റിച്ചാർഡ്‌, ബേബി ഇഷ, ജിഷിൻ, ശ്രീലക്ഷ്മി എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ. മാമാട്ടിക്കുട്ടി തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 6.30ന് ഫ്ലവേഴ്സ്‌ ചാനലിൽ കാണാം.

© Malayalamemagazine.com ExclusiveAll rights reserved

RELATED ARTICLES  "ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണിൽ കണ്ട പീസ്‌" ചെറിയ തെറ്റിന് അവൾ നൽകേണ്ടി വന്നത്‌ വലിയ വില!
It's only fair to share...Share on Facebook260Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *