23
July, 2017
Sunday
08:11 PM
banner
banner
banner

അന്ന് പറഞ്ഞു ‘മെയ്ഡ്‌ ഫോർ ഈച്ച്‌ അദർ’ പക്ഷെ ഇന്നവർ 2 മുറികളിലാണ് താമസം, വിവാഹ മോചിതരാവാതെ വേർപിരിഞ്ഞ്‌!

5656

വസന്തന്റെയും സുസ്മിതയുടെയും വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം അവരെ ആശംസയുടെ പൂക്കള്‍കൊണ്ടുമൂടി. “മെയ്ഡ് ഫോര്‍ ഈച്ച് അദര്‍” ‘കണ്ടാല്‍ ആങ്ങളയും പെങ്ങളുംപോലെ. എന്തൊരു പൊരുത്തം’ വിവാഹത്തില്‍ പങ്കെടുത്തവരുടെയെല്ലാം മനസ്സില്‍ സന്തോഷം മാത്രം പക്ഷേ മൂന്നുമാസത്തിനുശേഷം ഇരുവരും ജോലിസ്ഥലത്തുളള അവരുടെ ഫ്ളാറ്റില്‍ വേറെ വേറെ മുറികളില്‍ താമസമാരംഭിച്ചതോടെ അവരുടെ മനസ്സിന്റെ പൊരുത്തമില്ലായ്മ ബന്ധുക്കളും അറിഞ്ഞുതുടങ്ങി. പരസ്പര ബഹുമാനമില്ലാത്തതാണ് വിവാഹജീവിതത്തിലെ എല്ലാ അസ്വസ്ഥത കള്‍ക്കും തുടക്കം കുറിക്കുന്നത്. തന്റെ പങ്കാളിക്കും ഒരു അഭിപ്രായമുണ്ടെന്ന തിരിച്ചറിവാണ് പരസ്പരബഹുമാനത്തിലൂടെ കൈവരുന്നത്. വിവാഹത്തിലൂടെ നമുക്ക് യാതൊരു തരത്തിലും ബാധ്യതയില്ലാതിരുന്ന, യാതൊരു പരിഗണനയും നല്‍കേണ്ടതില്ലാത്ത, ഒരു പുതുവ്യക്തിയെ അംഗീകരിക്കുക യാണ്. ജീവിതത്തിന്റെ ഭാഗമായി ഉള്‍ക്കൊളളുകയാണ്.അതിന് വിധേയത്വവും വിട്ടുവീഴ്ചയും കരുതലും പരിഗണനയും വേണം. ഇരു മനസ്സുകളും പാരസ്പര്യത്തിന്റെ വീഥിയിലെത്തണം.മനസ്സുകള്‍ ഐക്യപ്പെടുമ്പോള്‍ ജീവിതം സന്തോഷവും സംതൃപ്തിയും കൊണ്ടു പൂരിതമാകും.

എന്തുകൊണ്ട് വിവാഹമോചനങ്ങള്‍ ?
വിവാഹമോചനങ്ങള്‍ ഏറ്റവുമധികമുളളത് കേരളത്തിലാണ്. എന്തുകൊണ്ടാണിത്? ഒരു കൌണ്‍സിലിംഗില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍പോലും വിവാഹമോചന ത്തിലെത്തിക്കാന്‍ തക്ക വിരുതുളളവരാണ് മലയാളികള്‍. പലപ്പോഴും കുടുംബകോടതി യില്‍ നടത്തുന്ന കൌണ്‍സിലിംഗിലാണ് ദമ്പതികള്‍ പ്രശ്നങ്ങളുടെ കഥയില്ലായ്മ മനസ്സിലാക്കുന്നതുതന്നെ.കേരളത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തുന്നത് അവരുടെ പ്രതികരണശേഷിയെ ആണ് കാണിക്കുന്നത്.

മദ്യം വിവാഹത്തിലെ വില്ലന്‍
മദ്യപാനമാണ് കേരളത്തിലെ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ വില്ലന്‍. കുടുംബകലഹങ്ങളിലൂടെ വിവാഹമോചനം അനിവാര്യമാക്കുന്ന തരത്തിലേക്ക് മദ്യപാനം വളരുമ്പോള്‍ വിവാഹമോചനമല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് വരുന്നു.മദ്യം സുബോധത്തെ നശിപ്പിക്കുന്നു. മദ്യലഹരിയില്‍ ചെയ്തതിനെപ്പറ്റിയോ, പ്രവര്‍ത്തിച്ചതിനെപ്പറ്റിയോ ആ വ്യക്തിക്ക് യാതൊരു ധാരണയും ഉണ്ടാവില്ല. മദ്യപിച്ചുകഴിഞ്ഞാല്‍ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നവര്‍, അസഭ്യങ്ങള്‍ മാത്രം പറയുന്നവര്‍, മദ്യപിച്ചാല്‍ മാത്രം സംശയരോഗം ഉളളവര്‍ എന്നിങ്ങനെ മദ്യപാനികള്‍ പലതരക്കാരുണ്ട്. ലഹരിവിടുന്ന പിറ്റേന്ന് എല്ലാറ്റിനും മാപ്പുപറയുന്ന വരും വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരും ഉണ്ട്.

ജീവിതം ദുരിതമാക്കുന്ന സംശയരോഗം
ജീവിതത്തെ ഏറ്റവും ദുരിതപൂര്‍ണ്ണമാക്കുന്ന ഒന്നാണ് സംശയരോഗം. ഇത് ഗുരുതരമായ ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തന്റെ പങ്കാളി നഷ്ടപ്പെടുമോ എന്ന സംശയത്തില്‍നിന്നാണ് സംശയരോഗം ഉണ്ടാവുന്നത്. ഏതെല്ലാം രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്താന്‍ നോക്കി യാലും അതൊന്നും സംശയരോഗികളുടെ മനസ്സില്‍ നില്‍ക്കുകയില്ല. തങ്ങളുടെ സംശയം ശരിയെന്ന് തെളിയിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാവും അവര്‍.. .ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ഓഫീസില്‍ പോകുന്ന ഭര്‍ത്താക്കന്മാരുണ്ട്. പുരുഷന് തന്റെ കഴിവുകേടുകളാണ് സംശയരോഗത്തിന് കാരണമാകുന്നതെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിനോടുളള അമിതസ്നേഹമാണ് സംശയരോഗമായി മാറുന്നത്.ഭാര്യയ്ക്കാണ് സംശയരോഗം ഉളളതെങ്കില്‍ ഭര്‍ത്താവ് ചികിത്സയ്ക്കു കൊണ്ടുവരും. ഭര്‍ത്താവിനാണ് രോഗമെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ പുരുഷന്മാര്‍ പലപ്പോഴും തയ്യാറല്ല.

(ലൈംഗികതയുടെ പരിമളം... Next Page)

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *