24
September, 2017
Sunday
07:20 AM
banner
banner
banner

‘മെയ്ഡ്‌ ഫോർ ഈച്ച്‌ അദർ’ എന്ന് പറഞ്ഞ ദമ്പതികൾ ഇപ്പോൾ 2 മുറികളിലാണ് താമസം, വിവാഹ മോചിതരാവാതെ വേർപിരിഞ്ഞ്‌!

5793

വസന്തന്റെയും സുസ്മിതയുടെയും വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം അവരെ ആശംസയുടെ പൂക്കള്‍കൊണ്ടുമൂടി. “മെയ്ഡ് ഫോര്‍ ഈച്ച് അദര്‍” ‘കണ്ടാല്‍ ആങ്ങളയും പെങ്ങളുംപോലെ. എന്തൊരു പൊരുത്തം’ വിവാഹത്തില്‍ പങ്കെടുത്തവരുടെയെല്ലാം മനസ്സില്‍ സന്തോഷം മാത്രം പക്ഷേ മൂന്നുമാസത്തിനുശേഷം ഇരുവരും ജോലിസ്ഥലത്തുളള അവരുടെ ഫ്ളാറ്റില്‍ വേറെ വേറെ മുറികളില്‍ താമസമാരംഭിച്ചതോടെ അവരുടെ മനസ്സിന്റെ പൊരുത്തമില്ലായ്മ ബന്ധുക്കളും അറിഞ്ഞുതുടങ്ങി. പരസ്പര ബഹുമാനമില്ലാത്തതാണ് വിവാഹജീവിതത്തിലെ എല്ലാ അസ്വസ്ഥത കള്‍ക്കും തുടക്കം കുറിക്കുന്നത്. തന്റെ പങ്കാളിക്കും ഒരു അഭിപ്രായമുണ്ടെന്ന തിരിച്ചറിവാണ് പരസ്പരബഹുമാനത്തിലൂടെ കൈവരുന്നത്. വിവാഹത്തിലൂടെ നമുക്ക് യാതൊരു തരത്തിലും ബാധ്യതയില്ലാതിരുന്ന, യാതൊരു പരിഗണനയും നല്‍കേണ്ടതില്ലാത്ത, ഒരു പുതുവ്യക്തിയെ അംഗീകരിക്കുക യാണ്. ജീവിതത്തിന്റെ ഭാഗമായി ഉള്‍ക്കൊളളുകയാണ്.അതിന് വിധേയത്വവും വിട്ടുവീഴ്ചയും കരുതലും പരിഗണനയും വേണം. ഇരു മനസ്സുകളും പാരസ്പര്യത്തിന്റെ വീഥിയിലെത്തണം.മനസ്സുകള്‍ ഐക്യപ്പെടുമ്പോള്‍ ജീവിതം സന്തോഷവും സംതൃപ്തിയും കൊണ്ടു പൂരിതമാകും.

എന്തുകൊണ്ട് വിവാഹമോചനങ്ങള്‍ ?
വിവാഹമോചനങ്ങള്‍ ഏറ്റവുമധികമുളളത് കേരളത്തിലാണ്. എന്തുകൊണ്ടാണിത്? ഒരു കൌണ്‍സിലിംഗില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍പോലും വിവാഹമോചന ത്തിലെത്തിക്കാന്‍ തക്ക വിരുതുളളവരാണ് മലയാളികള്‍. പലപ്പോഴും കുടുംബകോടതി യില്‍ നടത്തുന്ന കൌണ്‍സിലിംഗിലാണ് ദമ്പതികള്‍ പ്രശ്നങ്ങളുടെ കഥയില്ലായ്മ മനസ്സിലാക്കുന്നതുതന്നെ.കേരളത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തുന്നത് അവരുടെ പ്രതികരണശേഷിയെ ആണ് കാണിക്കുന്നത്.

മദ്യം വിവാഹത്തിലെ വില്ലന്‍
മദ്യപാനമാണ് കേരളത്തിലെ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ വില്ലന്‍. കുടുംബകലഹങ്ങളിലൂടെ വിവാഹമോചനം അനിവാര്യമാക്കുന്ന തരത്തിലേക്ക് മദ്യപാനം വളരുമ്പോള്‍ വിവാഹമോചനമല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് വരുന്നു.മദ്യം സുബോധത്തെ നശിപ്പിക്കുന്നു. മദ്യലഹരിയില്‍ ചെയ്തതിനെപ്പറ്റിയോ, പ്രവര്‍ത്തിച്ചതിനെപ്പറ്റിയോ ആ വ്യക്തിക്ക് യാതൊരു ധാരണയും ഉണ്ടാവില്ല. മദ്യപിച്ചുകഴിഞ്ഞാല്‍ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നവര്‍, അസഭ്യങ്ങള്‍ മാത്രം പറയുന്നവര്‍, മദ്യപിച്ചാല്‍ മാത്രം സംശയരോഗം ഉളളവര്‍ എന്നിങ്ങനെ മദ്യപാനികള്‍ പലതരക്കാരുണ്ട്. ലഹരിവിടുന്ന പിറ്റേന്ന് എല്ലാറ്റിനും മാപ്പുപറയുന്ന വരും വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരും ഉണ്ട്.

ജീവിതം ദുരിതമാക്കുന്ന സംശയരോഗം
ജീവിതത്തെ ഏറ്റവും ദുരിതപൂര്‍ണ്ണമാക്കുന്ന ഒന്നാണ് സംശയരോഗം. ഇത് ഗുരുതരമായ ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തന്റെ പങ്കാളി നഷ്ടപ്പെടുമോ എന്ന സംശയത്തില്‍നിന്നാണ് സംശയരോഗം ഉണ്ടാവുന്നത്. ഏതെല്ലാം രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്താന്‍ നോക്കി യാലും അതൊന്നും സംശയരോഗികളുടെ മനസ്സില്‍ നില്‍ക്കുകയില്ല. തങ്ങളുടെ സംശയം ശരിയെന്ന് തെളിയിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാവും അവര്‍.. .ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ഓഫീസില്‍ പോകുന്ന ഭര്‍ത്താക്കന്മാരുണ്ട്. പുരുഷന് തന്റെ കഴിവുകേടുകളാണ് സംശയരോഗത്തിന് കാരണമാകുന്നതെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിനോടുളള അമിതസ്നേഹമാണ് സംശയരോഗമായി മാറുന്നത്.ഭാര്യയ്ക്കാണ് സംശയരോഗം ഉളളതെങ്കില്‍ ഭര്‍ത്താവ് ചികിത്സയ്ക്കു കൊണ്ടുവരും. ഭര്‍ത്താവിനാണ് രോഗമെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ പുരുഷന്മാര്‍ പലപ്പോഴും തയ്യാറല്ല.

നഷ്ടമാകുന്ന വിവേകത്തിന്റെ മുത്തുകള്‍
കോപത്തിന്റെ തീജ്ജ്വാലയെ വിവേകത്തിന്റെ നിലാവുകൊണ്ട് നേരിടുമ്പോഴാണ് കുടുംബജീവിതം സന്തോഷംകൊണ്ട് നിറയുന്നത്. ദേഷ്യപ്പെട്ടുപറയുന്ന വാക്കുകള്‍ വിവേകപൂര്‍ണ്ണമായിരിക്കില്ല. പിന്നീട് ഒരു സോറി പറയാനുളള മനസ്സ് പുഞ്ചിരികൊണ്ട് കോപത്തെ നേരിടാനുളള പക്വത, എല്ലാറ്റിനും മറുപടി പറഞ്ഞ് ജയിക്കണമെന്നുളള വാശി ഇല്ലാതിരിക്കല്‍, ഇതൊക്കെയുണ്ടെങ്കില്‍ കുടുംബജീവിത ത്തില്‍ സ്നേഹത്തിന്റെ താളം നഷ്ടപ്പെടുകയില്ല.

പലപ്പോഴും വെറുതെയുളള ഈഗോയാണ് കുടുംബകലഹങ്ങള്‍ക്കു കാരണം. നമ്മുടെ പ്രിയപ്പെട്ട ആളുടെ മുന്നില്‍ തോറ്റുകൊടുക്കുന്നതുകൊണ്ട് യാതൊരു നഷ്ടവുമില്ലെന്ന് ദമ്പതികള്‍ മനസ്സിലാക്കണം. മറിച്ച് അത് വളരെയേറെ വിജയങ്ങള്‍ നേടിത്തരികയും ചെയ്യും. കൂട്ടുകുടുംബങ്ങളില്‍ എല്ലാ പ്രശ്നങ്ങളിലും മുതിര്‍ന്ന വരുടെ അഭിപ്രായങ്ങള്‍ ലഭിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വലിയ വാഗ്വാദങ്ങള്‍ക്കും അവസരമില്ലായിരുന്നു.

ലൈംഗികതയുടെ പരിമളം
ലൈംഗിക താല്‍പര്യങ്ങള്‍ സുരക്ഷിതമായി സാധിച്ചെടുക്കുന്നതിനുളള മാര്‍ഗ്ഗം മാത്രമല്ല വിവാഹം. ലൈംഗികത ശാരീരിക തൃപ്തി എന്നതിലുപരി മാനസിക ബന്ധമാണ്. ലൈംഗിക താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോള്‍ പങ്കാളി വെറും ഉപകരണം മാത്രമായി തരംതാഴ്ത്തപ്പെടുന്നു.വളരെവേഗം ആവര്‍ത്തനവിരസതയും മടുപ്പും ജീവിതത്തെ ഗ്രസിക്കുന്നു.ശാരീരികമായും മാനസികവുമായ ആനന്ദത്തിന്റെ കേന്ദ്രസ്ഥാനമായകാല്‍ വിവാഹജീവിതത്തില്‍ ലൈംഗികതയെ തളളിക്കളയാനാവില്ല. ലൈംഗിക സംതൃപ്തയില്ലായ്മ, മറ്റു പല രൂപത്തിലുമാവും പ്രകടിപ്പിക്കുക. വിഷാദം, നിരാശ, കോപം, കാരണമില്ലാതെ പൊടുന്നനെ പൊട്ടിത്തെറിക്കുക എന്നിങ്ങനെ.അസാന്മാര്‍ഗ്ഗിക ജീവിതത്തിലേക്ക് തിരിയുമ്പോള്‍ പങ്കാളിയോട് ബഹുമാനം കുറയുകയും പലവിധ കലഹങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.

വാക്കിന്റെ സൌന്ദര്യവും സാന്ത്വനവും
ആശയവിനിമയത്തില്‍വരുന്ന പാകപ്പിഴകള്‍ കുടുംബകലഹത്തിന് കാരണ മാകുന്നു. വ്യക്തികള്‍ തമ്മിലുളള ആശയവിനിമയത്തിലെ അപാകതകള്‍ പരിഹരി ക്കുകയാണ് കൌണ്‍സിലിംഗിലൂടെ ചെയ്യുന്നത്. പങ്കാളിയുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി അതു സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ അതിലും വലുതൊന്നും ദാമ്പത്യജിവിതത്തിലില്ല.

സംസാരത്തിലൂടെയാണ് മനസ്സിലെ മാലിന്യങ്ങള്‍ അകന്ന് മനസ്സ് ശുദ്ധമാകുന്നത്. ഓഫീസിലെ കാര്യങ്ങളും കുട്ടികളുടെ കുസൃതികളും ബന്ധുക്കളുടെ വിശേഷങ്ങളും എല്ലാം പരസ്പരം പങ്കുവയ്ക്കുക. ദിവസവും സംസാരത്തിനായി കുറച്ചുസമയം നീക്കിവയ്ക്കണം. ഉളളില്‍ സൂക്ഷിക്കാന്‍ മാത്രമുളളതല്ല സ്നേഹം എന്ന മന:ശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. അത് പ്രകടിപ്പിക്കാന്‍ കൂടിയുളളതാണ്. ഒരു കൊച്ചുവര്‍ത്തമാനമോ, തലോടലോ, ചുംബനമോ ഒക്കെക്കൊണ്ട് നേടാന്‍ ഒരുപാടുണ്ട്.

തിരിച്ചറിവിന്റെ സ്വാതന്ത്യ്രം: അലോസരങ്ങളും
സ്ത്രീകള്‍ക്ക് സ്വന്തം സ്ഥാനത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത് കുടുംബത്തിലെ ഏകാധിപതിയായ പുരുഷന് അലോസരങ്ങളുണ്ടാക്കുന്നു. സഹനത്തിന്റെയും വിധേയത്വത്തിന്റെയും അതിരുകളെ പുനര്‍വിചിന്തനം ചെയ്യുന്നതിന് തെറ്റില്ലെന്നും സ്ത്രീകള്‍ക്ക് തോന്നിത്തുടങ്ങി. വിദ്യാഭ്യാസം നല്‍കിയ അവബോധവും ജോലി നല്‍കിയ സാമ്പത്തിക സുരക്ഷിതത്വവുമാണ് സ്ത്രീകളെ ധൈര്യപ്പെടുത്തിയത്. ചവുട്ടിത്തേയ്ക്കപ്പെട്ട ജന്മമായി അടുക്കളച്ചുമരുകള്‍ക്കകത്ത് പുക തിന്നു തീര്‍ക്കേണ്ടതല്ല തങ്ങളുടെ ജീവിതമെന്നും സ്തീകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. പക്ഷെ ഈ തിരിച്ചറിവ് കുടുംബങ്ങളില്‍ പുതിയൊരു സംഘര്‍ഷത്തിന് കാരണമാകുന്നുണ്ടോ ?

വിവാഹമോചിതരാവാതെ വേര്‍പിരിയുന്നവര്‍
പെട്ടെന്നൊരു പ്രശ്നമുണ്ടാകുമ്പോള്‍ വിദൂരമായ ഭവിഷ്യത്തുകളെപ്പറ്റി മനസ്സിലാക്കാന്‍ ദമ്പതികള്‍ തയ്യാറാകണം. വിവാഹമോചനം നേടാതെ വേര്‍പിരിഞ്ഞ് ധാരാളംപേര്‍ താമസിക്കുന്നു. ആളുകളെന്ത് പറയും എന്നുവിചാരിച്ച് ഒരേ വീട്ടില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നവരുമുണ്ട്. പ്രശ്നങ്ങളുടെ ആക്കം വര്‍ദ്ധിക്കുമ്പോഴാണ് വിവാഹമോചനത്തിന് കേസാകുന്നത്. ദേഷ്യം വരുമ്പോള്‍ ആലോചിക്കാതെ എന്തെങ്കിലും പറയും. ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ബന്ധംവേണ്ട എന്നു പറയുവാന്‍ ദമ്പതികള്‍ തയ്യാറാകുന്നു. ഒരുപാട് ദമ്പതികള്‍ക്ക് ജോലിക്കുവേണ്ടി അകന്ന് താമസിക്കേണ്ടി വരുന്നു. വര്‍ഷങ്ങളോളം അകന്നുനിന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലുളള വൈകാരികബന്ധം നഷ്ടപ്പെട്ടുപോകും. ദീര്‍ഘമായ വേര്‍പിരിയല്‍ ബന്ധങ്ങളില്‍ വിളളലുകളുണ്ടാക്കുന്നു.

പ്രണയനിലാവ് പെയ്യിക്കാം എല്ലായ്പ്പോഴും
പുരുഷന്റെ ഏറ്റവും വലിയ ധനമായി സ്ത്രീകള്‍ കരുതുന്നത് ശാഠ്യങ്ങളില്ലാത്ത പരിഗണനയാണ്. തന്റെ കഠിനമായ ചിട്ടകളും ദുര്‍വാശികളും മായ്ചുകളഞ്ഞ് കഴുകിത്തുടച്ചെടുത്ത പുരുഷന്റെ മനസ്സ് സ്ത്രീയുടെ സ്നേഹം കൊണ്ട് നിറഞ്ഞിരിക്കും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *