21
October, 2017
Saturday
02:06 PM
banner
banner
banner

അപവാദങ്ങൾക്ക് മറുപടി മൗനമാണ്: ദീപ്തി സതി (Exclusive Interview)

3262

ചെറുപ്പത്തിൽ മീശമാധവൻ കണ്ട്‌ മതിമറന്ന്‌ ചിരിക്കുമ്പോൾ ദീപ്തി സതി ഒരിക്കലുമോർത്തിരുന്നില്ല ഒരു നാൾ താൻ ആ സംവിധായകന്റെ സിനിമയിൽ നായികയാകുമെന്ന്‌. ഒരുപാട്‌ നായികമാരെ മലയാളത്തിന്‌ സമ്മാനിച്ച ലാൽജോസ്‌ എന്ന ഡയറക്ടറിന്റെ ചിത്രത്തിലൂടെയായിരുന്നു മോഡലും മുൻ മിസ്‌ കേരളയും, പാതി മലയാളിയുമായ ദീപ്തി വെള്ളിത്തിരയിൽ എത്തിയയത്‌. താൻ കണ്ട സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ്‌ ഇപ്പോൾ ദീപ്തി സതി, അതുകൊണ്ടാണ്‌ ‘നീന’ എന്ന തന്റെ ആദ്യ ചിത്രത്തിന്‌ വേണ്ടി മുടിമുറിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ പോലും യാതൊരു മടിയും കൂടാതെ അത്‌ ചെയ്തതും. ‘നീന’യിലൂടെ അഭിനയരംഗത്ത്‌ ചുവടുറപ്പിച്ച ദീപ്തി തന്റെ ആദ്യ ചിത്രത്തിന്റെ വിജയ ലഹരി തീരും മുൻപേ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തോപ്പിൽ ജോൺ എന്ന ചിത്രത്തിൽ രണ്ട്‌ നായികമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌. കൂടാതെ ജാഗ്വാർ എന്ന കന്നട ചിത്രത്തിൽ യുവ സൂപ്പർതാരം അഖിലിന്റെ നായികയായും അഭിനയിക്കുകയാണ്‌ ഇപ്പോൾ.

ഏത്‌ മൊമന്റിലായിരുന്നു അഭിനയിക്കണം എന്നൊരു തീരുമാനത്തിലേയ്ക്ക്‌ എത്തുന്നത്‌?
ചെറുപ്പം മുതൽ തന്നെ ഫാഷൻ, ഗ്ലാമർ, ഡാൻസ്‌ തുടങ്ങി എല്ലാ മേഖലകളോടും എനിക്ക്‌ താത്പര്യമുണ്ടായിരുന്നു. പക്ഷേ ഈ മേഖലയിൽ എങ്ങനെ എത്തിപ്പെടുമെന്ന് അറിയില്ലായിരുന്നു. പിന്നെ ഓരോ കോൺടെസ്റ്റുകളിൽ പങ്കെടുത്തു. മിസ്സ്‌ കേരള, നേവി ക്വിൻ മുംബൈ, ഇന്ത്യൻ പ്രിൻസസ്സ്‌ ഫസ്റ്റ്‌ റണ്ണറപ്പ്‌, മിസ്സ്‌ ഇന്ത്യ ടോപ്പ്‌ ഫൈവ്‌, മിസ്സ്‌ ടാലന്റ്സ്‌ എന്നിങ്ങനെയുള്ള കോൺടെസ്റ്റുകളായിരുന്നു ഈ രംഗത്തേയ്ക്കുള്ള വഴിയൊരുക്കി തന്നത്‌. ഇത്തരത്തിലുള്ള മത്സരങ്ങൾ എന്നിൽ വലിയ മാറ്റങ്ങൾക്ക്‌ കാരണമായി. മിസ്സ്‌ കേരള ആകുന്നതിന് മുൻപ്‌ ഞാൻ അത്ര മെച്ച്വരിറ്റി ഉള്ള ഒരാൾ ആയിരുന്നില്ല. പക്ഷേ ഇത്തരമൊരു പ്ലാറ്റ്ഫോം കിട്ടിയതിന് ശേഷം എങ്ങനെ ആളുകളെ ഡീൽ ചെയ്യണം, എങ്ങനെ ക്യാമറയുടെ മുന്നിൽ നിൽക്കണം, എങ്ങനെ ഹീൽസിൽ നടക്കണം, എങ്ങനെ ഒരു ടേബിളിൽ ഇരിക്കണം, ഫുഡ്‌ കഴിക്കണം, സംസാരിയ്ക്കണം മേയ്ക്കപ്പിടണം, ഹെയർസ്സ്റ്റെയിൽ, എങ്ങനെ സ്വയം വളരണം തുടങ്ങി എല്ലാത്തിലും ഒരു മാറ്റം ഉണ്ടാക്കി തന്നത്‌ അല്ലെങ്കിൽ ഒരു കമ്പ്ലീറ്റ്‌ ലേഡി എങ്ങനെയായിരിക്കണം എന്ന് പഠിപ്പിച്ച്‌ തന്നത്‌ ഇത്തരത്തിലുള്ള കോൺടെസ്റ്റുകളായിരുന്നു. ഇതിന് ശേഷമാണ് ഒരു മോഡൽ എങ്ങനെയായിരിക്കണം, ആയിരക്കണക്കിന് ആളുകളുടെമുന്നിൽ എങ്ങനെ കോൺഫിഡന്റായി നിൽക്കാം എന്നൊക്കെ ഞാൻ പഠിച്ചത്‌. ഇപ്പോൾ മിസ്സ്‌ ഇന്ത്യ എന്നൊരു ലെവലിലേയ്ക്ക്‌ പോവുകയാണെങ്കിൽ അവർ നമ്മളെ പഠിപ്പിയ്ക്കും ഒരു ട്രൂ ഇന്ത്യൻ പെൺകുട്ടി എങ്ങനെയായിരിക്കണമെന്ന്. ഇതിൽ നമ്മൾ വിജയിക്കുകയാണെങ്കിൽ നമ്മൾ റെപ്രസന്റ്‌ ചെയ്യേണ്ടത്‌ നമ്മുടെ കൾച്ചറിനേയും, രാജ്യത്തേയുമാണ്, ഇന്റർനാഷണലി. ഇത്തരത്തിലുള്ള അനുഭവങ്ങളുടെയും പരിചയത്തിന്റെയും പുറത്താണ് അഭിനയിക്കാം, അഭിനയിക്കണം എന്നുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നത്‌. കൂടാതെ ഏഴ്‌ വർഷം ക്ലാസ്സിക്കൽ ഡാൻസ്‌ പഠിച്ചിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

ദീപ്തിയുടെ ആദ്യ ചിത്രമായ ‘നീന’യിൽ നായിക വേഷത്തിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ എന്ത്‌ തോന്നി?
ആദ്യമൊരു സുഹൃത്ത്‌ പറഞ്ഞാണ് ഞാൻ ഫോട്ടോസ്‌ മെയിൽ ചെയ്ത്‌ കൊടുക്കുന്നത്‌ രണ്ട്‌ ദിവസം കഴിഞ്ഞിട്ടും മെയിലിന് മറുപടി ലഭിയ്ക്കാത്തതിനാൽ വീണ്ടും കോൺടാക്ട്‌ ചെയ്തപ്പോഴാണ് ഡയറക്ടർ ഫോട്ടോ കണ്ടിട്ടില്ല എന്നറിയുന്നത്‌. വീണ്ടും അയച്ച്‌ കൊടുത്തു. ഓഡീഷനും കഴിഞ്ഞ്‌ മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഫോണിൽ വിളിച്ച്‌ പറയുന്നത്‌ നീനയായി എന്നെ സെലക്ട്‌ ചെയ്തു എന്ന്. കേട്ടപ്പോൾ വളരെ സന്തോഷവും, ആഹ്ലാദവും തോന്നി. ലാൽ ജോസ്‌ എന്ന ഡയറക്ടറുടെ സിനിമയിൽ ഒരു അവസരം കിട്ടുക എന്നുള്ളത്‌ വലിയ കാര്യമാണെന്ന് അമ്മ പറഞ്ഞിരുന്നു. കാരണം അമ്മ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌. അമ്മയുടെ കോൺഫിഡൻസ്‌ എന്റെ കോൺഫിഡന്റ്‌ ലവലും കൂട്ടി. പിന്നെ ആൽക്കഹോളിയ്ക്ക്‌ ആയ നായികയെയാണ് അവതരിപ്പിക്കേണ്ടത്‌ എന്നറിഞ്ഞപ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ നായികയായി തിരഞ്ഞെടുത്തതിന് ശേഷമാണ് മുഴുനീളം ആൽക്കഹോളിക്ക്‌ ആയ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്‌ എന്ന് പറഞ്ഞപ്പോൾ സമ്മർദ്ദത്തിലായത്‌. എന്തായാലും ഡയറക്ടർ ഓകെ പറഞ്ഞപ്പോൾ ആത്മവിശ്വാസം കിട്ടി.

സിഗരറ്റ്‌ കത്തിക്കാനും, ലൈറ്റർ ഉപയോഗിക്കാനുമൊക്കെ പഠിച്ചത്… (Next Page)

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *