28
June, 2017
Wednesday
05:55 AM
banner
banner
banner

ആ പാരയ്ക്ക്‌ ദിലീപിന്റെ മധുര പ്രതികാരം: ഒതുക്കാൻ ശ്രമിച്ചവനെ സഹായിച്ച മനുഷ്യ സ്നേഹി!

2829

ദിലീപ് എന്ന കച്ചവടക്കണ്ണുള്ള നിര്‍മാതാവിനെയും ചുളുവില്‍ ഹിറ്റുകള്‍ നേടുന്ന നടനെയും വിമര്‍ശിക്കാന്‍ നൂറു നാവാണ് വിമര്‍ശകര്‍ക്ക്. ദിലീപിനെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും കുടുംബ പ്രേക്ഷകര്‍ വരില്ല. കാരണം അദ്ദേഹം സിനിമകള്‍ ചെയ്യുന്നത് കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. ദിലീപെന്ന നടനെ കുറിച്ച് പറയാന്‍ വേണ്ടിയല്ല ഇപ്പോള്‍ ഇത്രയും പറഞ്ഞത്. നടനിലെ മനുഷ്യ സ്‌നേഹിയെ കുറിച്ച് അറിയിക്കാനാണ്. വര്‍ഷം ഇത്തിരി പിന്നോട്ട് പോകണം. 1999 ല്‍ ‘ഉദയപുരം സുല്‍ത്താന്‍’ എന്ന ദിലീപ് ചിത്രം റിലീസ് ചെയ്ത സമയമാണ്. ഇന്ന് സീരിയലുകളിലൂടെയും ചെറിയ ചെറിയ സ്വഭാവ നടന്റെ വേഷത്തില്‍ സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചയമുള്ള ദിനേശ് പണിക്കറും കൃഷ്ണകുമാറുമാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന് ദിനേശ് പണിക്കര്‍ നല്‍കിയ 1.90 ലക്ഷത്തിന്റെ ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ ബൗണ്‍സായി. ഇതേ തുടര്‍ന്ന് ദിലീപിന്റെ അനുജന്‍ അനൂപ്, ദിനേശ് പണിക്കര്‍ക്കെതിരെ കേസ് കൊടുക്കുകയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ ദിനേശ് പണിക്കര്‍ക്ക് ദിലീപിനോടായി രോഷം. ഇതിന്റെ പകതീര്‍ക്കാന്‍ വളര്‍ന്നുവരുന്ന നടന്‍ ദിലീപിനെ ഒതുക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായാണ് 2002 ല്‍ കേരള ഫിലിം ചേമ്പര്‍വക ദിലീപിന് രണ്ട് വര്‍ഷത്തെ വിലക്കെന്ന വാര്‍ത്ത വന്നത്.

dinesh_panicker‘കിരീടം’ പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മിച്ച കൂട്ടുകെട്ടാണ് ദിനേശ് പണിക്കര് ‍- കൃഷ്ണ കുമാര്‍ കൂട്ടുകെട്ട്. എന്നാല്‍ പിന്നീട് ഈ വിജയം തുടരാന്‍ കഴിഞ്ഞില്ല. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ദിനേശ് പണിക്കര്‍ എന്ന നിര്‍മാതാവും മായാന്‍ തുടങ്ങി. പിന്നീടാണ് സീരിയലുകളിലെയും സിനിമയില്‍ സഹനടന്‍ വേഷങ്ങളിലൂടെയും അഭിനയരംഗത്തെത്തുന്നത്. എന്നാല്‍ ‘മീശമാധവന്‍’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ തലവര കീഴ്‌മേല്‍ മറഞ്ഞിരുന്നു. അദ്ദേഹമിപ്പോള്‍ മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകന്‍. ദിലീപിന്റെ പോയവർഷത്തെ ചിത്രങ്ങളായ വില്ലാളിവീരൻ, റിംഗ്‌ മാസ്റ്റർ എന്നീ ചിത്രങ്ങളിൽ ദിലീപിനൊപ്പം ദിനേശ് പണിക്കർ ഉണ്ടായിരുന്നു. ദിലീപിന്റെ മുന്‍ ചിത്രങ്ങളിൽ വേഷമുണ്ടായിരുന്നതുപോലെ ഇനി വരാനിരിക്കുന്ന ചില ചിത്രങ്ങളിലും ദിനേശ് പണിക്കര്‍ക്ക് വേഷമുണ്ടാകും. ദിലീപ് തന്നെ മുന്‍കൈയെടുത്ത് ദിനേശ് പണിക്കറുമായി ചങ്ങാത്തതിലാകുകയും തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ശുപാര്‍ശ്ശ ചെയ്യുകയുമായിരുന്നത്രെ. തന്റെ മോശം സമയത്ത് തന്റെ ഭാഗത്ത് മുഴുവന്‍ ന്യായവും ഉണ്ടായിട്ടും, തന്നെ ഒതുക്കാന്‍ മുന്നിട്ടു നിന്ന ഒരാളെ മുന്‍കൈയെടുത്തു സഹായിക്കാന്‍ ദിലീപിന് മാത്രമേ കഴിയൂ.

മറ്റൊരു നടന്റെ കാര്യം. അന്ന് ദിലീപ് എന്ന കുഞ്ഞു നടനെക്കാള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *