27
September, 2017
Wednesday
01:27 AM
banner
banner
banner

ജയറാമേട്ടാ നമുക്കാ സിനിമ ചെയ്യണ്ടേ! ജയിലിൽ സന്ദർശിച്ച വേളയിൽ കരഞ്ഞുകൊണ്ട്‌ ദിലീപും ജയറാമും സംസാരിച്ചത്‌

78

ജയറാം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജയില്‍ സൂപ്രണ്ടിന്‍റെ മുറിയിലായിരുന്നത്രെ കൂടിക്കാഴ്ച്ച. ജയറാമിനെ കണ്ടതും പൊട്ടിക്കരഞ്ഞ് കെട്ടിപ്പിടിച്ച ദിലീപ്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആശ്വസിപ്പിക്കാന്‍ പാട്പെട്ട ജയറാമിനോട് കണ്ണീരോടെ ദിലീപ് ചോദിച്ചു , 'ജയറാമേട്ടാ നമുക്കൊരു പടം ചെയ്യേണ്ടേ ?' കണ്ണുനീരില്‍ കുതിര്‍ന്ന മുഖത്തോടെ ജയറാം അത് സമ്മതിച്ചു.

കഷ്ടകാലം തീര്‍ന്ന് പുറത്തിറങ്ങിയാലുടന്‍ നമുക്കൊരുമിച്ച് ഇനിയും സിനിമ ചെയ്യാമെന്ന് ജയറാം പറഞ്ഞു. എല്ലാ ഓണത്തിനും ജയറാം ഓണക്കോടിയുമായി ദിലീപിനെ സന്ദര്‍ശിക്കാറുണ്ട്.ഇത്തവണയും അതിന് മാറ്റമുണ്ടാകരുത് എന്നതിനാലാണ് ജയറാം ജയിലിലെത്തിയത്.

അതേസമയം ജനപ്രിയ നായകന്‍റെ മോചനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കെ സിനിമ - രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ദിലീപിനെ ന്യായീകരിച്ച് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇത് ജാമ്യം ലഭിക്കാന്‍ തടസ്സമാകും എന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .

അച്ഛന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ നേരം കോടതി നേരത്തെ അനുവദിച്ചിരുന്നു. പോലീസിന് തലവേദനയൊന്നുമില്ലാതെ ആ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് സാധിച്ചു. വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്ത താരം കോടതിയുടെ സമയപരിധി പാലിക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും പുതിയ അപേക്ഷയിൽ പറയുക. ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്തതും ദിലീപ് ചൂണ്ടിക്കാട്ടും. കേസിൽ ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്. അതേ സമയം മുൻകൂർ ജാമ്യാപേക്ഷ നൽകിയ ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിർഷ ആശുപത്രിയിൽ തന്നെ തുടരുകയാണ്.

RELATED ARTICLES  പൃഥ്വിരാജിന് പകരം രാമലീലയിൽ ദിലീപ് എത്തിയത്‌ ഇങ്ങനെ! ഒടുവിൽ രാമലീലയുടെ കഥ ദിലീപിന്‌ അറം പറ്റുകയും ചെയ്തു!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *