21
October, 2017
Saturday
11:37 PM
banner
banner
banner

എല്ലാം ദിലീപിന് പാരയായി! നിലപാട്‌ വ്യക്തമാക്കി ജയിൽ അധികൃതരും

95

ഓണമായതോടെ ദിലീപിനെ സന്ദര്‍ശിക്കുവാന്‍ താരങ്ങളും സിനിമയിലെ പ്രമുഖരും മത്സരിക്കുകയാണ്‌. എന്നാല്‍ ഇത് ദിലീപിന് ജാമ്യം നിഷേധിക്കുവാനേ ഉപകരിക്കൂ എന്നാണ് നിയമോപദേശകരുടെ നിഗമനം.

അന്‍പതിലേറെ ദിവസങ്ങള്‍ ദിലീപിനെ തിരിഞ്ഞ് നോക്കാത്തവരുടെ ഇപ്പോഴത്തെ ഈ തള്ളിക്കയറ്റത്തെ സംശയത്തോടെയേ കാണാനാകൂ എന്ന് ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ സലീം ഇന്ത്യ ആരോപിക്കുന്നു. സുപ്രീം കോടതി കുറ്റവാളിയന്ന് വിധിക്കുന്നത് വരെ താന്‍ നിരപരാധിയെന്ന് സമര്‍ത്ഥിക്കാന്‍ ദിലീപിന് അവകാശമുണ്ട്. എന്നാല്‍ ആരോപണ വിധേയനായപ്പോള്‍ തന്നെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ ദിലീപിനെ പുറത്താക്കിയവര്‍ക്ക് ഇതറിയാവുന്നതാണെന്നും, അവര്‍ തന്നെ ഇപ്പോള്‍ ദിലീപിനെ സന്ദര്‍ശിക്കുവാന്‍ തിരക്ക് കൂട്ടുന്നത് ദിലീപിനെ ദോഷകരമായി ബാധിക്കുമെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സലീം ഇന്ത്യ പറയുന്നു. പ്രധാനമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതികളുടെ പകര്‍പ്പുകള്‍ അദ്ദേഹം ദിലീപിന് കൈമാറിയിട്ടുണ്ട്.

പരമോന്നത കോടതിയായ സുപ്രീം കോടതി ശിക്ഷിക്കുന്നതുവരെ താന്‍ നിരപരാധിയാണന്നു സമര്‍ഥിക്കാനുള്ള അവസരം ദിലീപിനുണ്ട്. അത് അറിയാത്തവരല്ല അമ്മയിലെ താരങ്ങള്‍. നിയമപരമായോ വ്യക്തിപരമായോ സന്ദര്‍ശനങ്ങള്‍ ദീലീപിന് ഒരു ഗുണവും ചെയ്യില്ല. കോടതിയുടെ ഓണാവധി കഴിഞ്ഞാല്‍ ജാമ്യഹര്‍ജി കൊടുക്കാനിരിക്കെ വിപരീതമായ ഫലമുണ്ടാക്കുന്ന ഇപ്പോഴത്തെ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു സലിം ഇന്ത്യ വ്യക്തമാക്കി.

ദിലീപിന് പൊതു സമൂഹത്തിലുണ്ടാക്കാന്‍ കഴിയുന്ന സ്വാധീനമുപയോഗിച്ച് കേസിനെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നതാണ് ജാമ്യം ലഭിക്കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. പ്രമുഖരുടെ സന്ദര്‍ശനം ഈ വാദത്തെ കൂടുതല്‍ സാധൂകരിക്കാനേ ഉപകരിക്കൂ. പത്തനാപുരം എമ്മെല്ലേയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍, നടന്മാരായ ജയറാം, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഏലൂര്‍ ജോര്‍ജ്ജ്,സുധീര്‍,സംവിധായകരായ നാദിര്‍ഷാ, രഞ്ജിത്ത്, നിര്‍മ്മാതാക്കളായ ആന്‍റണി പെരുമ്പാവൂര്‍, അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

തിരുവോണ നാളിൽ ഓണക്കോടിയുമായാണു നടൻ ജയറാം എത്തിയത്. സംവിധായകൻ രഞ്ജിത്, നിർമാതാവ് ആൽവിൻ ആന്റണി,  കലാഭവൻ ജോർജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ജയിൽ സന്ദർശിച്ചിരുന്നു.

എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന നിലപാടാണു ജയിൽ സൂപ്രണ്ടിന്റേത്. നടൻ ദിലീപിനെ കാണാൻ ജയിലിൽ കൂടുതൽ സന്ദർശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാൻ ഒരു ദിവസം രണ്ടോ മൂന്നോ പേരിൽ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാൽ, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദർശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതൽ പേർക്ക് അനുമതി നൽകിയത്.

അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കരുതെന്നു ജയിൽ ചട്ടങ്ങളിൽ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങന ബോർഡ് വച്ചിരിക്കുന്നത്. അതു കർശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

അതേ സമയം, കാവ്യയും നാദിര്‍ഷായും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ജയിലധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് നിയമ വിധഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു . കേസില്‍ എപ്പോള്‍ വേണമെങ്കിലും പ്രതിചേര്‍ക്കപ്പെടാവുന്ന രണ്ട് പേരുടെ സന്ദര്‍ശനം സംബന്ധിച്ച് ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീകുമാർ കല്ലട (സ്റ്റാഫ്‌ റിപ്പോർട്ടർ)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *