21
October, 2017
Saturday
11:35 PM
banner
banner
banner

ദിലീപ്‌ ജാമ്യത്തിൽ ഇറങ്ങിയ ഉടനെ ക്രിസ്ത്യൻ ആരാധനാലയം സന്ദർശിക്കാനുള്ള കാരണം!

593

ജാമ്യം ലഭിച്ച ദിലീപ് ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞ് തുടങ്ങി. ഇന്ന് രാവിലെ ആലുവ എട്ടേക്കര്‍ സെന്‍റ് ജൂഡ് പള്ളിയിലെത്തിയ ദിലീപ് മുഴുവന്‍ സമയവും കുര്‍ബാന കൂടിയ ശേഷമാണ് മടങ്ങിയത്. എന്നാല്‍ ജയിലില്‍ കിടന്ന ദിലീപിന് മാനസാന്തരം സംഭവിച്ചു എന്നും ക്രിസ്തീയ വിശ്വാസത്തിന്‍റെ പാതയിലേക്ക് ദിലീപ് നീങ്ങുന്നു എന്നുമുള്ള പ്രചാരണം ശക്തമാകുന്നു.

ജയിലില്‍ കിടക്കുന്ന വേളയില്‍ വായിക്കാന്‍ കിട്ടിയ സുവിശേഷം വായിച്ച ശേഷം ദിലീപിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ദിലീപ് ഇന്ന് എട്ടേക്കര്‍ സെന്‍റ് ജൂഡ് ദേവാലയത്തില്‍ കുര്‍ബാന കൂടിയതോടെ ഇത്തരം പ്രചരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ ആറ് നാല്പ്പത്തഞ്ച് മുതല്‍ എട്ട് മണിവരെ പള്ളിയില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത ദിലീപ് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ക്കായി പണം അടയ്ക്കുകയും ചെയ്തു. പ്രാര്‍ത്ഥക്ക് ശേഷം പള്ളി വികാരി മൈക്കിള്‍ ഡിസൂസയേയും സന്ദര്‍ശിച്ച് നേര്‍ച്ച കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ സുഹൃത്തുക്കളായ ഏലൂര്‍ ജോര്‍ജ്ജ്, ശരത് തുടങ്ങിയവര്‍ക്കൊപ്പമാണ് താരം പള്ളിയില്‍ എത്തിയത്. നിരവധി നാട്ടുകാരും ദിലീപ് എത്തുന്നതറിഞ്ഞ് പള്ളിയില്‍ എത്തിയിരുന്നു .

നേരത്തെ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍ ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. സങ്കീര്‍ത്തനം വായന തുടങ്ങിയ സമയത്തായിരുന്നു ദിലീപിനെ പിന്തുണച്ച് മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്.

ദിലീപ് തങ്ങളുടെ വിശ്വാസത്തിലേക്ക് വരുന്നു എന്ന തരത്തിലാണ് പ്രാര്‍ത്ഥന കൂടാനെത്തിയ വിശ്വാസികളോട് ആന്‍ഡ്രൂസ് പുത്തന്‍ പറമ്പില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകളും ചില ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് ക്രിസ്തുമതത്തിലേക്ക് ചുവട് മാറുന്നു എന്ന തരത്തില്‍ കഥകള്‍ എഴുതുന്നത്.

കേരളത്തിലെ ഹിന്ദുമതവിശ്വാസികളില്‍ ഭൂരിഭാഗവും മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും വഴിപാടുകള്‍ നടത്തുന്നതും പതിവാണ്. അതെല്ലാം മറച്ച് വച്ചാണ് ഇത്തരം പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

RELATED ARTICLES  'അലിബി' തകർക്കുന്ന കുറ്റപത്രവുമായി പോലീസ്‌: ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നു-ഷാജോൺ
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Comments are closed.