20
October, 2017
Friday
01:40 AM
banner
banner
banner

ആലുവ ജയിലിൽ മിന്നൽ സന്ദർശനം നടത്തിയ എഡിജിപി ശ്രീലേഖ ദിലീപിന്റെ സെല്ലിൽ കണ്ട കാഴ്ചകൾ!

286

ദിലീപിന്‌ ആലുവ സബ്‌ ജയിലിൽ വിഐപി പരിഗണന നൽകുന്നുവനെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ജയില്‍ എഡിജിപി ആര്‍ ശ്രീലേഖയുടെ മിന്നല്‍ സന്ദര്‍ശനം നടത്തിയെന്ന് റിപ്പോർട്ടുകൾ. മുന്നറിയിപ്പില്ലാതെ ആലുവ സബ് ജയിലില്‍ എത്തി, നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോള്‍ സൂപ്രണ്ടും വാര്‍ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടന്‍ ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു ജനപ്രിയ താരം. ജയില്‍ മേധാവിയെ കണ്ട് സഹതടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല.

ഒടുവില്‍ സെല്ല് തുറന്ന് ശ്രീലേഖ അകത്തു കയറിയപ്പോള്‍ ജയില്‍ സൂപ്രണ്ടും വാര്‍ഡന്മാരും ഒപ്പം കയറി. ശ്രീലേഖയെക്കണ്ട് ചാടി എഴുന്നേല്‍ക്കാന്‍ ദിലീപ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ചെവിയില്‍ ഫ്ളൂയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല ദിലീപ്. സഹതടവുകാരും വാര്‍ഡന്മാരും ചേര്‍ന്ന് താരത്തെ പിടിച്ചെണീപ്പിച്ചു. ഈ സമയം താന്‍ നിരപരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. ദിലീപ് നിര്‍ത്താതെ വിതുമ്പിയതിനാല്‍ ജയില്‍ മേധാവി അധികനേരം അവിടെ തുടര്‍ന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെല്ലില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് സഹ തടവുകാരോടും ദിലീപിന് വിഐപി പരിഗണം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചുവെങ്കിലും ആരും അങ്ങനെയൊരു പരാതി ഉന്നയിച്ചില്ല. കൂടാതെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ദിലീപിനെ ജയില്‍ ഡോക്ടറെക്കൊണ്ട്‌ പരിശോധിപ്പിക്കാനും ജയില്‍ എഡിജിപി, സൂപ്രണ്ട് ബാബുരാജിന് നിര്‍ദ്ദേശം നല്കി. ജയിലിലെ നിരീക്ഷണ കാമറകള്‍ മുഴുവനും ശ്രീലേഖ പരിശോധിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ജയിലിൽ അദ്ദേഹത്തിന് സഹായി ഉണ്ടെന്നും, തനിച്ച്‌ കുളിക്കാൻ പുറത്തിറക്കുന്നുണ്ടെന്ന്നും, വസ്ത്രങ്ങൾ അലക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും സഹായികൾ ഉണ്ടെന്നും, ജയിൽ ജീവനക്കാർക്കുള്ള ഭക്ഷണമാണ് ദിലീപിന് നൽകുന്നതെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്‌.

RELATED ARTICLES  ദിലീപിനെ വീണ്ടും അറസ്റ്റ്‌ ചെയ്യാനുള്ള പോലീസ്‌ നീക്കത്തിന്‌ തിരിച്ചടി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *