21
October, 2017
Saturday
11:44 PM
banner
banner
banner

ദിലീപിനെ ‘രക്ഷിച്ച’ ജ്യോതിഷിയുടെ പുതിയ പ്രവചനം ദിലീപിനും കാവ്യയ്ക്കും ഒട്ടും ശുഭകരമല്ല!

956

ദിലീപിന്റെ നാളിതുവരെയുള്ള ജ്യോതിഷ പ്രവചനം നടത്തി വാർത്തകളിൽ ഇടം നേടിയ കുടുംബ ജ്യോതിഷൻ വീണ്ടുമൊരു കടുത്ത പ്രവചനം നടത്തിയിരിക്കുന്നു. പ്രവചന പ്രകാരം ദിലീപിന് സന്തോഷിക്കാൻ ഒരു വകയും ഇല്ല. കാരണം ദിലീപിനെ കാത്തിരിക്കുന്നത്‌ ഇനിയും കാരാഗൃഹ വാസമമെന്ന് ജ്യോതിഷി വ്യക്തമാക്കി കഴിഞ്ഞു. ഒപ്പം ഭാര്യ കാവ്യാ മാധവനും കാരാഗൃഹ വാസം പ്രവചിക്കുന്നു ജ്യോതിഷി. ദിലീപിന് ജാമ്യം ലഭിക്കും എന്ന് പ്രവചിച്ച അതേ ജ്യോതിഷിയാണ് ഈ പറയുന്നത്.

ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമത്തില്‍ സാമാന്യ ബോധവും അരിയാഹാരം കഴിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ദിലീപിന് ജാമ്യം ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. നിയമപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ അതിന് പിറകിലുണ്ട്. ആ സാഹചര്യത്തില്‍ അത് പലരും പ്രവചിക്കുകയും ചെയ്തിരുന്നു.

നിയമ വിധഗ്ധരും രാഷ്ട്രീയ നിരീക്ഷകരും കൈയ്യില്‍ കവടിയില്ലാതെ പ്രവചിച്ചത് കൊണ്ട് അത് വാര്‍ത്തയായില്ല. എന്നാല്‍ കൈയ്യില്‍ കവടിയുമായി ഒരാള്‍ അത് പറയുകയും അത് തന്നെ സംഭവിക്കുകയും ചെയ്തതോടെ ജ്യോതിഷി വലിയ താരമായി മാറി.

കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക്ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും ജ്യോതിഷി പറയുന്നു. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്.

തൊണ്ണൂറ് ദിവസം സ്വാഭാവികമായും ജാമ്യം നിഷേധിക്കാം. തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് ദിലീപ് അര്‍ഹനാണ്. എന്നാല്‍ തൊണ്ണൂറ് ദിവസം തികയുന്നതിന് മുന്‍പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് പിന്നീട് വിചാരണ തടവുകാരനായി ജയിലില്‍ തന്നെ കഴിയേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ഭരണകക്ഷിയിലെ പല പ്രമുഖരും ദിലീപിന് അനുകൂല നിലപാടുകള്‍ എടുക്കുന്ന സാഹചര്യവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

RELATED ARTICLES  എന്തുകൊണ്ട്‌ ദിലീപിന്‌ സ്വകാര്യ ഏജൻസിയുടെ സുരക്ഷ? ആരാണ് തണ്ടര്‍ഫോഴ്‌സ്

ദിലീപിനെ പോലൊരു സെലിബ്രിറ്റി വര്‍ഷങ്ങളോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നാല്‍ ഉയര്‍ന്ന് വരാന്‍ ഇടയുള്ള മനുഷ്യാവകാശ പോരാട്ടങ്ങളും ഇടത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കും എന്ന തിരിച്ചറിവും സര്‍ക്കാരിനുണ്ടായിരുന്നു.

ഈ അവസരത്തില്‍ പ്രോസിക്യൂഷന് ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ആകില്ലെന്നും ജാമ്യം ലഭിക്കും എന്നും നിയമ വിധഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ പ്രവചിച്ചു. എന്നാല്‍ കവടി കൈയ്യില്‍ ഇല്ലാത്തവരുടെ പ്രവചനത്തിന് എന്ത് പ്രസക്തി?

ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ഇരുവര്‍ക്കും അനുകൂലമായി വരുന്ന സമയമാണ് (രണ്ടര വര്‍ഷത്തിന് ശേഷം). അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ഇവരില്‍ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയും. ദിലീപുമായി ബന്ധപ്പെട്ട് വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും കര്‍ണ്ണാടകയിലും വടക്കന്‍ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണന്‍ (ഷൈജു എംകെ) പറഞ്ഞു.

എന്നാല്‍ പ്രവചനം നടത്തിയ ജ്യോത്സ്യന് കൈയ്യടിയും പ്രശസ്തിയും കിട്ടി. അതില്‍ ആവേശം പൂണ്ട ജ്യോതിഷി പ്രവചനങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ യതാര്‍ത്ഥ കുറ്റവാളികളെ കുറിച്ചും തെളിയാതെ കിടക്കുന്ന മുഴുവന്‍ കേസുകള്‍ക്കും തുമ്പുണ്ടാക്കുവാനും കേരളാ പോലീസിന് പ്രസ്തുത ജ്യോതിഷിയുടെ സഹായം തേടാവുന്നതേയുള്ളൂ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Comments are closed.