21
October, 2017
Saturday
11:26 PM
banner
banner
banner

ദിലീപിന്റെ കാര്യങ്ങൾ ഇത്ര കൃത്യമായി പ്രവചിക്കുന്ന ആ ജ്യോത്സ്യൻ ആരാണ്?

558

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ 85 ദിവസമായി ജയിലിൽ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് ആള്‍ ജാമ്യവും നല്‍കണം. ജസ്റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.

മുന്‍പ് രണ്ടു തവണ രൂക്ഷമായ വിമര്‍ശനത്തോടെ തള്ളിയ ബെഞ്ചിനെ തന്നെ ദിലീപ് പ്രതീക്ഷയോടെ സമീപിക്കുകയായിരുന്നു. അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും കോടതി നിര്‍ദേശിക്കുന്ന ഏതു കടുത്ത ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് ക്രിമിനല്‍ കുറ്റകൃത്യചരിത്രത്തില്‍ അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ഇതിനിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌ ഒരു ജ്യോത്സ്യന്റെ കാര്യമാണ്. ചെറുപ്പം മുതല്‍ തന്റെ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ച ജോത്സ്യന്റെ പുതിയ പ്രവചനമാണ് ജനപ്രിയ താരത്തിന് ഇരട്ടിമധുരം പകരുന്നത്.

ദിലീപ് സൂപ്പര്‍ സ്റ്റാറാകുമെന്നും ആദ്യ വിവാഹം ഇടയ്ക്കുവച്ച് വേര്‍പ്പെടുത്തേണ്ടിവരുമെന്നും കുടുംബസുഹൃത്തായ ഈ ജോത്സ്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞിരുന്നു. അതു കൃത്യമായി സംഭവിക്കുകയും ചെയ്തു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കാവ്യയുമായുള്ള വിവാഹം പോലും ജോത്സ്യന്റെ വാക്കു കേട്ടുകൊണ്ടായിരുന്നു. വിവാഹശേഷം കഠിനമായ പരീക്ഷണമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും അന്ന് ലഭിച്ചിരുന്നു.

ഇപ്പോള്‍ ജാമ്യം ലഭിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ദിലീപിന്റെ വീട്ടുകാര്‍ ഈ ജോത്സ്യനെ വീണ്ടും കണ്ടിരുന്നു. അദേഹത്തിന്റെ കൂടി നിര്‍ദേശപ്രകാരമാണ് രാമലീലയുടെ റിലീസിംഗ് നീട്ടിവച്ചതും. ഒക്‌ടോബര്‍ മാസം ദിലീപിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പടിയിറക്കമാകുമെന്നും സിനിമയിലും ജീവിതത്തിലും ഇനി ഉയരങ്ങളാകും കാത്തിരിക്കുകയെന്നും ജോത്സ്യന്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് വീട്ടിലെത്തിയാലുടന്‍ ജോത്സ്യനെ പോയി കാണാനും ചില ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താനുമുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.

RELATED ARTICLES  ജയറാമിന്‌ പറ്റിയത്‌ വമ്പൻ അമളി; അയ്യോ എന്ന്‌ വിളിച്ചുകൊണ്ടാണ്‌ സ്ത്രീകൾ ഇറങ്ങി ഓടിയത്‌!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.