22
October, 2017
Sunday
06:46 AM
banner
banner
banner

പണം കൊടുക്കുന്നതിൽ കാട്ടിയ പിശുക്കാണ് ദിലീപിന്‌ ഈ ഗതി വരുത്തിയതെന്ന് വെളിപ്പെടുത്തൽ

471

പള്‍സര്‍ സുനി ആവശ്യപ്പെട്ട പണം നല്‍കിയിരുന്നു എങ്കില്‍ നടന്‍ ദിലീപിന് ഈ ഗതി വരില്ലായിരുന്നു എന്ന് കേസില്‍ ഉള്‍പ്പെട്ട ഒരു പ്രമുഖന്‍ വെളിപ്പെടുത്തി എന്ന് ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ദിലിപ് ക്വട്ടേഷന്‍ നല്‍കിയത് ഇരുപത്തഞ്ച് ലക്ഷം രൂപയ്ക്കാണ്. നടിയെ മയക്കിയ ശേഷം നഗ്ന ചിത്രം എടുക്കണം എന്നതായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാല്‍ പള്‍സര്‍ സുനി കിട്ടിയ അവസരം മുതലാക്കി നടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

തന്‍റെ ആദ്യ വിവാഹ ബന്ധം തകര്‍ത്ത നടിയുടെ നഗ്ന ചിത്രം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തണം എന്ന് മാത്രമേ ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പള്‍സര്‍ സുനി കാര്യങ്ങള്‍ ഇത്രയധികം വഷളാക്കിയതിന്‍റെ ദേഷ്യം കാരണവും ഭയം കാരണവും പണം കൊടുക്കാന്‍ ദിലീപ് തയ്യാറായില്ല. പണം കൈമാറാനായി സുനിയുമായി ബന്ധപ്പെട്ടാല്‍ താനും കുടുങ്ങുമോ എന്നും ഭയമുണ്ടായിരുന്നു. ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു.

കേസില്‍ തന്നെ ദിലീപ് സഹായിക്കും എന്ന് കരുതിയിരുന്ന പള്‍സര്‍ സുനിക്ക് പിഴച്ചു. കേസില്‍ സഹായിക്കില്ല എന്ന് മനസ്സിലായ സുനി ഒന്നരക്കോടി രൂപയാണ് ദിലീപിനോട് ആവശ്യപ്പെട്ടത്. ഒരുപക്ഷേ ആ തുക നല്‍കിയിരുന്നെങ്കില്‍ സുനി കുറ്റം മുഴുവന്‍ സ്വയം ഏറ്റെടുക്കുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു.

ദിലീപിന്‍റെ പിശുക്ക് മൂലമാണ് ദിലീപ് കുടുങ്ങിയത്. പണം നല്‍കിയാല്‍ തന്‍റെ പണവും പോകും താന്‍ കുടുങ്ങുകയും ചെയ്യും എന്ന് ദിലീപ് കരുതി. കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. പള്‍സര്‍ സുനിയുടെ കൂട്ടാളികള്‍ പലതവണ പണത്തിനായി ദിലീപിനെ സമീപിച്ചിരുന്നതായി പ്രമുഖന്‍ പറഞ്ഞെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്ന് ആവശ്യപ്പെട്ട പണം കൊടുത്തിരുന്നെങ്കില്‍ എല്ലാം കുറ്റവും സുനി ഏല്‍ക്കുമായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

ദിലീപിന്റെ പണക്കൊതിയാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്. താന്‍ പറഞ്ഞതല്ല സുനി ചെയ്തതെന്ന വാദമുയര്‍ത്തി ദിലീപ് ഒഴിയുകയായിരുന്നു. ദിലീപിന് ആവശ്യം ചില ദൃശ്യങ്ങള്‍ ആയിരുന്നു.അത് ഉപയോഗിച്ച് ചില സാമ്പത്തിക ഇടപാടുകള്‍ നടത്താനും നടിയെ ബ്ലാക്‌മെയില്‍ ചെയ്യാനും ദിലീപ് ലക്ഷ്യമിട്ടിരുന്നു.തന്റെ ആദ്യ വിവാഹം തകര്‍ത്തതിലുള്ള പകയും ദിലീപിന് നടിയോട് ഉണ്ടായിരുന്നു. ഇതും ക്വട്ടേഷന് കാരണമായെന്ന്  ഓണ്‍ലൈന്‍ മാധ്യമത്തോട് ഇയാള്‍ വെളിപ്പെടുത്തി.

RELATED ARTICLES  ബിരിയാണി നൽകിയില്ല, ഹോട്ടൽ വെയിറ്ററെ മർദ്ദിച്ച സീരിയൽ താരം ഉൾപ്പടെ 4 പേർ കോഴിക്കോട്‌ അറസ്റ്റിലായി
· ·
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *