21
October, 2017
Saturday
11:24 PM
banner
banner
banner

ആക്രമിക്കപ്പെട്ട നടിക്ക്‌ സിമ്പതി ആവശ്യമില്ലെന്ന്‌ ദീപ്തി സതി, അതിന്റെ കാരണവും താരം വ്യക്തമാക്കി!

756

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഞെട്ടല്‍ മറച്ചു വയ്ക്കുന്നില്ല ദീപ്തി സതി. ഏതൊരു സ്ത്രീയേയും സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്ത സംഭവമാണ് നടന്നതെന്നും ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപ്തി സതി പറയുന്നു.

ശരീരത്തില്‍ സംഭവിച്ച മുറിവുകള്‍ ഉണങ്ങും, എന്നാല്‍ മനസ്സിലേറ്റ മുറിവ് ഉണങ്ങില്ല. ഇത്തരം സംഭവങ്ങള്‍ മനസ്സിന് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അവള്‍ക്ക് എല്ലാ പിന്തുണയും നല്കും. എന്നാല്‍ അവള്‍ക്ക് സിമ്പതി ആവശ്യമില്ല. മാനസികമായ് വളരെ കരുത്തുള്ള സ്ത്രീയാണ് അവര്‍ എന്നും ദീപ്തി സതി പറയുന്നു.

പോലീസിനെ അഭിനന്ദിക്കുകയും ചെയ്യുന്നു ദീപ്തി സതി. അവര്‍ കേസിന്‍റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്നും പോലീസിനെ സല്യൂട്ട് ചെയ്യണം എന്നും ദീപ്തി സതി പറയുന്നു.

സംഭവത്തിന്‌ ശേഷം തനിക് അരക്ഷിത ബോധം തോന്നിയിരുന്നു. അമ്മയും അച്ഛനും ആ സമയങ്ങളില്‍  വളരെ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു . ദീപ്തി സതി പറയുന്നു.

ഇത്തരം തുറന്ന് പറച്ചിലുകള്‍ അനിവാര്യമാണ് എന്ന് ഓര്‍മിപ്പിക്കുംപ്പോഴും ഒരു നടി മാത്രമാണ് തുറന്നു പറയുവാനും കേസ് കൊടുക്കാനും തയ്യാറായത് എന്ന വസ്തുതയും ദീപ്തി സതി ചൂണ്ടിക്കാട്ടുന്നു.

സിനിമയില്‍ വനിതാ കൂട്ടായ്മ രൂപപ്പെട്ടതിനെയും ദീപ്തി സതി സ്വാഗതം ചെയ്യുന്നു. ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെട്ടത് നല്ല കാര്യമാണ് എന്നും ദീപ്തി സതി പറഞ്ഞു.

നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദീപ്തി സതിയുടെ പുതിയ ചിത്രമായ സോളോയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോളോയിലെ നായകന്‍.

RELATED ARTICLES  മഞ്ജുവാര്യർക്ക്‌ മാത്രമല്ല കാവ്യയ്ക്കുമുണ്ട്‌ ആ ഒരു ദു:ഖം; ഇഷ്ടനടന്റെ നായിക ആയിട്ടില്ല ഇതുവരെ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *