21
October, 2017
Saturday
11:16 PM
banner
banner
banner

ദിവസവും മീൻ കൂട്ടി ഊണു കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!

380

മീനില്ലാത്ത ഒരു ദിവസത്തെക്കുറിച്ച്‌ ഒരു ശരാശരി മലയാളിക്ക്‌ ഓർക്കാൻ കൂടി കഴിയില്ല. അതിപ്പോൾ ഞായറാഴ്ചയെന്നോ തിങ്കളാഴ്ചയെന്നോ ഹർത്താലെന്നോ ഓഫീസ്‌ ദിവസമെന്നോ നോട്ടമില്ല. ഇച്ചിരി നല്ല മീൻ ചാറു കൂട്ടി ഊണു കഴിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോക്കാ. അറിയാമോ മീൻ മിതമായി കഴിച്ചാല്‍ ദോഷം ചെയ്യാത്ത രുചിയും ഗുണവുമുള്ള ഒരു ഭക്ഷ്യ വിഭവമാണ്. മീൻ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവ അഴുകി ചീഞ്ഞതോ അമോണിയം സള്‍ഫേറ്റ് പോലെയുള്ള രാസ വസ്തുക്കള്‍ ചേര്‍ത്തോ ആകരുത്.

മത്സ്യം പെട്ടെന്ന് കേടുവരതിരിക്കാന്‍ ഇന്ന് പല രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഇവ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ വിസര്‍ജനാവയവങ്ങളുടെ ജോലി ഭാരം കൂട്ടുകയും ക്രമേണ കേന്ത്ര നാഡീ വ്യൂഹങ്ങളുടെ ശക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഇത് കാരണം ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളുന്ന പ്രക്രിയ വീണ്ടും കുറഞ്ഞു ശരീരതിലെയും പ്രത്യേഗിച്ച് രക്തതിലെയും വിഷ സങ്കലനം വര്‍ദ്ധിപ്പിക്കുന്നു. ഇത് എല്ലാ ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

മത്സ്യങ്ങള്‍ വാങ്ങി സൂക്ഷിക്കാതെ അന്നന്നുവരുന്ന മത്സ്യം തന്നെ വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നല്ല മത്സ്യം ആണെങ്കില്‍, കണ്ണുകള്‍ നല്ല തെളിഞ്ഞവയും പുറം ഭാഗം വഴുവഴുപ്പില്ലാതെയും നല്ല ഉറപ്പോടെയും കാണപ്പെടും. അത്പോലെ പച്ചയായ മീനിന്‍റെ ചെകിളപ്പൂവ് ചുവന്നിരിക്കും. പഴകിയ മത്സ്യമാണെങ്കില്‍ ചീഞ്ഞമണവും വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

കടല്‍ മത്സ്യം ആയാലും ശുദ്ധ ജല മത്സ്യം ആയാലും ചെറിയ മത്സ്യമാണ് ദോഷം കുറഞ്ഞത്‌. ഇവയില്‍ നമ്മുടെ ശരീരത്തിനാവശ്യമായ ഒരു പാട് ഘടകങ്ങള്‍ ഉണ്ട്. വലിയ മത്സ്യങ്ങള്‍ ആകുമ്പോള്‍ കൊളസ്ട്രോള്‍ കൂടാനുള്ള സാധ്യത കൂടുതലാണ്. മത്സ്യം മസാല ചേര്‍ത്ത് പൊരിച്ചതും വരുതതുമായാല്‍ ദോഷം വളരെ അധികം കൂടും. ചുട്ടതോ കറി വെച്ചതോ വറ്റിചെടുത്ത് വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കാം. തേങ്ങയും എണ്ണയും മിതമായ രീതിയില്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് ഉത്തമം. മത്തി, അയല തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലാണ് ഒമേഗ3 ഫാറ്റി ആസിഡ് കൂടുതലുള്ളത്. മുള്ള്‌ കഴിക്കാന്‍ സാധിക്കുന്ന ചെറിയ മത്സ്യങ്ങളില്‍ നിന്നും കാത്സ്യം കൂടുതല്‍ ലഭിക്കും.

വാങ്ങുന്ന മത്സ്യം പുതിയതാണെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ല മത്സ്യം തെരഞ്ഞെടുത്ത്‌ ശാസ്ത്രീയമായി പാചകം ചെയ്ത് മിതമായി കഴിക്കുക. രോഗാവസ്ഥയില്‍ മത്സ്യം ഒഴിവാക്കേണ്ടതാണ്. ഒരിക്കലും നാം ഭക്ഷണം അമിതമാക്കരുത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരിക്കലും മത്സ്യ മാംസാദികള്‍ അമിതമാക്കരുത്. മീനിന്‍റെ അമിത ഉപയോഗം ആകെയുള്ള കൊളസ്ട്രോള്‍ കൂട്ടാന്‍ ഇടയാക്കും.

വാങ്ങിയ ഉടനെതന്നെ മത്സ്യം പാകപ്പെടുത്തി ഉപയോഗിക്കണം. അല്ലെങ്കില്‍ മുറിച്ച് വൃത്തിയാക്കിയതിനുശേഷം പത്രത്തിലോ ഫോയിലിലോ ആക്കി മൂടി ഫ്രീസറില്‍ ഒരു ദിവസം സൂക്ഷിച്ചിട്ട് കറിവച്ച് ഉപയോഗിക്കണം. മത്സ്യത്തില്‍ ഉയര്‍ന്ന ജൈവിക മൂല്യമുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ജീവകം എ എന്നിവ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റു ചെറു മീനുകളിലും ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. തോടിനകത്തു കാണപ്പെടുന്ന മത്സ്യങ്ങളായ ചെമ്മീന്‍, കൊഞ്ച്, ഞണ്ട് എന്നിവ രക്തത്തില്‍ അമിത കൊളസ്ട്രോള്‍ ഉള്ളവര്‍ക്കു നല്ലതല്ല.

RELATED ARTICLES  പ്ലസ്‌ ടുവിനു പഠിക്കുന്ന മകളുടെ സഹപാഠിയായ പയ്യൻ അമ്മയുടെ കാമുകൻ! പുരുഷ പീഡനത്തിന്റെ ചില കാണാപ്പുറങ്ങൾ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.