21
October, 2017
Saturday
11:17 PM
banner
banner
banner

സെക്‌സിനിടെ ചില സ്ത്രീകൾ അലറി വിളിക്കുന്നത്‌ എന്തുകൊണ്ടാണ്? സംതൃപ്തിയാണോ അതിന്റെ ലക്ഷണം?

659

ലൈംഗികത എന്നത്‌ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് മിക്കപ്പോഴും. പുരുഷൻ പലപ്പോഴും ശ്രീഘ്രസ്കലനത്തിൽ വീണു പോകാറുണ്ട്‌. അപ്പോൾ അവന് സംശയമുണ്ടാകാം തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിച്ചോ എന്ന കാര്യത്തിൽ. അതുപോലെ തന്നെ മറ്റൊരു പ്രധാന കാര്യം ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ മൂളുകയോ കരയുകയോ അതുപോലെയുള്ള ശീൽക്കാര ശബ്ദങ്ങൾ ഉണ്ടാക്കുകയോ ചെയ്യാറുണ്ട്. പലപ്പോഴും ഇത് രതിമൂര്‍ച്ഛയായി തെറ്റിദ്ധരിക്കുന്ന പുരുഷന്മാരാണ് അധികപേരും. കാരണം അതുവരെ കാണാത്ത പങ്കാളിയുടെ ഭാവമാണ് പലപ്പോഴും ദൃശ്യമാവുക – ദ ഡെയ്‌ലി മെയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയര്‍ നടത്തിയ പഠനത്തില്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയേക്കാള്‍ പുരുഷനെ കൂടുതല്‍ സുഖപ്രദമായ വൈകാരിക അവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള പ്രചോദനമാവുകയാണ് ഈ ശബ്ദം ചെയ്യുന്നത്.

22 വയസ്സുള്ള 71ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് യൂനിവേഴ്‌സിറ്റി ഫലം പുറത്തുവിട്ടത്. ഇതോടെ സ്ത്രീകള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന് ബോധപൂര്‍വമായ ഒരു തലമുണ്ടെന്ന നിരീക്ഷണത്തിലാണ് സംഘം എത്തിയത്. സ്വകാര്യതയില്ലാത്ത അന്തരീക്ഷത്തില്‍ ഈ ശബ്ദത്തില്‍ നിയന്ത്രണം വരുത്താന്‍ അവര്‍ക്കാവുന്നുണ്ട്. പുരുഷസമാനമായ ഒരു പെരുമാറ്റത്തിലൂടെ ബന്ധത്തെ കൂടുതല്‍ ഹൃദ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പക്ഷേ, നല്ലൊരു ലൈംഗികബന്ധത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരിക്കാം ഈ ശബ്ദവും.

അതേ സമയം ലങ്കാഷെയര്‍, ലീഡ്‌സ് യൂണിവേഴ്‌സിറ്റികളില്‍ നടന്ന പഠനങ്ങള്‍ പറയുന്നത് സ്ത്രീകള്‍ ബോധപൂര്‍വ്വം ശബ്ദമുണ്ടാക്കുന്നു എന്നത് ഒരു മിത്തല്ല എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18നും 48നും ഇടയിലുള്ള സ്ത്രീകള്‍ പറഞ്ഞത് തങ്ങള്‍ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കാറുണ്ട് എന്നാണ്. എന്നാല്‍ ചിലര്‍ പറഞ്ഞത് ശബ്ദമുണ്ടാക്കുന്നു എന്നത് സംതൃപ്തിയുമായി ബന്ധമൊന്നുമില്ല എന്നാണ്. പങ്കാളിയുടെ അഭിമാനം സംരക്ഷിക്കാനും അവരെ ബൂസ്റ്റ് ചെയ്യാനും വേണ്ടിയാണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കി അഭിനയിക്കുന്നതെന്ന് 87 ശതമാനം സ്ത്രീകളും പറയുന്നു. 66 ശതമാനം സ്ത്രീകളുടെ അഭിപ്രായ പ്രകാരം ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് തങ്ങളുടെ പങ്കാളിയെ വേഗം ക്ലൈമാക്‌സിലേക്ക് എത്തിക്കുന്നു എന്നാണ്.

ശബ്ദങ്ങളെ സ്നേഹിക്കാൻ പഠിക്കണം
സെക്‌സിലേര്‍പ്പെടുമ്പോള്‍ മനുഷ്യശരീരങ്ങള്‍ സ്വാഭാവികമായും ചില ശബ്ദങ്ങളുണ്ടാക്കും. ഈ ശബ്ദങ്ങളെ ഇഷ്ടപ്പെടാനും അതില്‍ നിന്ന് ആവേശമുള്‍കൊള്ളാനും സാധിക്കണം. യോനി എന്നത് ആഴമേറിയ ഒരു ദ്വാരമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വായു ഇതിനുള്ളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഈ എയര്‍ട്രാപ്പിങാണ് പലപ്പോഴും വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാക്കുന്നത്. ലൈംഗികബന്ധത്തിനിടെ പലപ്പോഴും അധോവായു പുറത്തേക്ക് പോകാറുണ്ട്. ഇത് സ്വാഭാവികമാണ്. ഇതിനെ ആ സ്പിരിറ്റില്‍ വേണം കാണാന്‍.

സ്ത്രീകള്‍ വൈകാരികമായി ഉണര്‍ന്നാല്‍ അവര്‍ ചില പ്രത്യേകതരം ശബ്ദങ്ങള്‍ ഉണ്ടാക്കും. ശ്വാസ, നിശ്വാസങ്ങളുടെ വേഗത കൂടുന്നതും മൂളുന്നതും കരയുന്നതും മോങ്ങുന്നതും സെക്‌സിനിടയില്‍ നടക്കുന്ന കാര്യങ്ങളാണ്. അല്ലെങ്കില്‍ ഇത്തരം ശബ്ദങ്ങള്‍ സെക്‌സിനിടെ മാത്രം ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള വ്യത്യസ്ത ശബ്ദങ്ങളെല്ലാം ചേര്‍ന്നതാണ് സെക്‌സ്. അതുകൊണ്ട് ഈ ശബ്ദങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുള്ള സെക്‌സ് സാധ്യമല്ല. ഈ ശബ്ദത്തെ സ്‌നേഹിക്കാനും ആസ്വദിക്കാനും പഠിക്കണം.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.