20
October, 2017
Friday
01:45 AM
banner
banner
banner

അധികം ആർക്കും അറിയാത്ത വെളിച്ചെണ്ണയിലെ സൗന്ദര്യ രഹസ്യങ്ങൾ

2218

50 വയസ്സിലും യൗവ്വനം കാത്തു സൂക്ഷിക്കുകയെന്നത്‌ പലപ്പോഴും നമ്മുടെയൊക്കെ സ്വപനം മാത്രമായിപ്പോകാറുണ്ട്‌. എന്നാൽ നമ്മുടെ കയ്യകലത്തിൽ തന്നെയുണ്ട്‌ അതിനുള്ള വഴികളും. പ്രകൃതിയുടെ വരദാനമായ തേങ്ങയെക്കുരിച്ചാണ` പറയുന്നത്‌. നമ്മുടെ കൈ എത്തും ദൂരത്തുള്ള തേങ്ങയിൽ നിരവധി സൗന്ദര്യ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്‌.

1. ഫൗണ്ടേഷനു മുൻപായി ഉപയോഗിക്കാം
മുഖത്ത്‌ ഫൗണ്ടേഷൻ ചെയ്യുന്നതിനു മുൻപായി ഉപയോഗിക്കൻ കഴിയുന്ന മികച്ച്‌ പ്രൈമറാണ്‌ വെളിച്ചെണ്ണ. മുഖത്ത്‌ വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷൻ ഇടാം. ഇത്‌ മേയ്ക്കപ്പ്‌ കൂടുതൽ സമയം ഭംഗിയായി നില്ക്കാൻ സഹായിക്കും

2.  വെളിച്ചെണ്ണയും മുടിയഴകും
ദിവസവും മുടിയിൽ എണ്ണ തേക്കുന്നത്‌ മുടിയുടെ അഴകു കൂട്ടുക മാത്രമല്ല മുടി വളരെ സ്മ​‍ൂത്തായി നില്ക്കാനും ഉപകരിക്കും. മുടിക്കാവശ്യമായ പ്രോക്റ്റീനും  പരിരക്ഷയും  വെളിച്ചെണ്ണ നല്കുന്നുണ്ട്‌. ഇത്‌ മുടിയെ തിളക്കമുള്ളതാക്കുന്നതോടൊപ്പം മുടികൊഴിച്ചിലിൽ നിന്നും അറ്റം പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

3. വെളിച്ചെണ്ണ v/s Moisturizing
Moisturizing ന് ഉപയോഗിക്കാവുന്ന   പ്രകൃതിദത്തമായ മാർഗ്ഗമാണ്‌ വെളിച്ചെണ്ണ. മലിനീകരണത്തിൽ നിന്നും കാലവസ്ഥ മുഖേനയുണ്ടാകുന്ന  പ്രശ്നങ്ങളിൽ നിന്നും ഇത്‌ ചർമ്മത്തെ പരിരക്ഷിക്കുന്നു. ഒപ്പം തന്നെ ചർമ്മത്തിലെ പ്രതിരോധ ശക്തി നില നിർത്താനും സഹായിക്കുന്നു.  പലരും അവകാശപ്പെടുന്നത് ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശരീരത്തെ മോയിശ്ചറൈസ് ചെയ്യാൻ സഹായിക്കുമെന്നാണ്.

4. വെളിച്ചെണ്ണയും പല്ലുകളുടെ ആരോഗ്യവും
ഒരു ദിവസം 20 മിനുറ്റെങ്കിലും വായിൽ വെളിച്ചെണ്ണയിട്ട് ചുഴറ്റി നോക്കു. അത് നിങ്ങളുടെ പല്ലുകളിൽ വെള്ള നിറം നിലനിർത്താനും, തലവേദനയെ അകറ്റാനും, ശരീരത്തെ വിഷമുകതമാക്കാനും, അസിഡിറ്റിയെ അകറ്റിനിർത്താനും സഹായിക്കും.

ഹോളിവുഡ് താരം ആഞ്ജലീന ജൂലി അവരുടെ ദിവസം തുടങ്ങുന്നതു തന്നെ ശരീര സംരക്ഷണത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണയിൽ നിന്നാണ്. ഇപ്പോഴും  യുവത്വം നിലനിർത്തുന്നതിന്റെ രഹസ്യം വെളിച്ചെണ്ണയാണ്.

5. ഷേവ് ചെയ്തതിനു ശേഷവും മുഖത്തെ മയമുള്ളതാക്കാം
മുഖം ഷേവ് ചെയ്യുന്നതിന്‌ മുൻപായി കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടി നോക്കു. ഇതെ ഷേവ് ചെയ്യുംബോൾ ചർമ്മത്തിനുണ്ടാകുന്ന മുറിവിൽ നിന്നും, ഡ്രൈനെസ്സിൽ നിന്നും മുഖത്തെ സംരക്സിക്കുന്നതോടോപ്പം  മുഖം മിനുസമുള്ളതാകനും മയത്തിലാക്കാനും സഹായിക്കും.

6. വെളിച്ചെണ്ണ കൊണ്ട് സ്ക്രബ് ചെയ്യൂ
അരക്കപ്പ് വെളിച്ചെണ്ണയിൽ കുരച്ച് പഞ്ചസാരയിട്ട് മിക്സ് ചെയ്യുക. ഇത് ശരീരത്തിൽ സ്ക്രബ് ആയി ഉപയോഗിക്കാം. എന്നത്തെ ദിവസത്തിലും കവിഞ്ഞ് ഒരു മാജിക്കൽ തിളക്കം നിങ്ങളുടെ ചർമ്മത്തിൽ കാണാവുന്നതാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *