22
June, 2017
Thursday
05:50 PM
banner
banner
banner

അറിയാമോ നമ്മുടെ വെളിച്ചെണ്ണയുടെ ഈ 9 അത്ഭുത സൗന്ദര്യ രഹസ്യങ്ങൾ

1279

50 വയസ്സിലും യൗവ്വനം കാത്തു സൂക്ഷിക്കുകയെന്നത്‌ പലപ്പോഴും നമ്മുടെയൊക്കെ സ്വപനം മാത്രമായിപ്പോകാറുണ്ട്‌. എന്നാൽ നമ്മുടെ കയ്യകലത്തിൽ തന്നെയുണ്ട്‌ അതിനുള്ള വഴികളും. പ്രകൃതിയുടെ വരദാനമായ തേങ്ങയെക്കുറിച്ചാണ് പറയുന്നത്‌. നമ്മുടെ കൈ എത്തും ദൂരത്തുള്ള തേങ്ങയിൽ നിരവധി സൗന്ദര്യ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്‌.

1: ഫൗണ്ടേഷനു മുൻപായി ഉപയോഗിക്കാം
മുഖത്ത്‌ ഫൗണ്ടേഷൻ ചെയ്യുന്നതിനു മുൻപായി ഉപയോഗിക്കൻ കഴിയുന്ന മികച്ച പ്രൈമറാണ്‌ വെളിച്ചെണ്ണ. മുഖത്ത്‌ വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷൻ ഇടാം. ഇത്‌ മേയ്ക്കപ്പ്‌ കൂടുതൽ സമയം ഭംഗിയായി നിൽക്കാൻ സഹായിക്കും

2: വെളിച്ചെണ്ണയും മുടിയഴകും
ദിവസവും മുടിയിൽ എണ്ണ തേക്കുന്നത്‌ മുടിയുടെ അഴകു കൂട്ടുക മാത്രമല്ല മുടി വളരെ സ്മ​‍ൂത്തായി നില്ക്കാനും ഉപകരിക്കും. മുടിക്കാവശ്യമായ പ്രോക്ടീനും പരിരക്ഷയും വെളിച്ചെണ്ണ നൽകുന്നുണ്ട്‌ . ഇത്‌ മുടിയെ തിളക്കമുള്ളതാക്കുന്നതോടൊപ്പം മുടികൊഴിച്ചിലിൽ നിന്നും അറ്റം പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

3: വെളിച്ചെ ണ്ണ v/s Moisturizing
ശരീരത്തിൽ ഈർപ്പം നിലനിർത്താനായി ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ്‌ വെളിച്ചെണ്ണ. മലിനീകരണത്തിൽ നിന്നും കാലവസ്ഥ മുഖേനയുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ഇത്‌ ചർമ്മത്തെ പരിരക്ഷിക്കുന്നു.

  • ഒപ്പം തന്നെ ചർമ്മത്തിലെ പ്രതിരോധ ശക്തി നില നിർത്താനും സഹായിക്കുന്നു.
  • പലരും അവകാശപ്പെടുന്നത് ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുമെന്നാണ്.

4: വെളിച്ചെണ്ണയും പല്ലുകളുടെ ആരോഗ്യവും
ഒരു ദിവസം 20 മിനുറ്റെങ്കിലും വായിൽ വെളിച്ചെണ്ണയിട്ട് ചുഴറ്റി നോക്കു. അത് നിങ്ങളുടെ പല്ലുകളിൽ വെള്ള നിറം നിലനിർത്താനും തലവേദനയെ അകറ്റാനും ശരീരത്തെ വിഷമുകതമാക്കാനും അസിഡിറ്റിയെ അകറ്റിനിർത്താനും സഹായിക്കും.

ഹോളിവുഡ് താരം ആഞ്ജലീന ജൂലി അവരുടെ ദിവസം തുടങ്ങുന്നതു തന്നെ ശരീര സംരക്ഷണത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണയിൽ നിന്നാണ്. ഇപ്പോഴും യുവത്വം നിലനിർത്തുന്നതിന്റെ രഹസ്യം വെളിച്ചെണ്ണയാണ്.

5: ഷേവ് ചെയ്തതിനു ശേഷവും മുഖത്തെ മയമുള്ളതാക്കാം
മുഖം ഷേവ് ചെയ്യുന്നതിന്‌ മുൻപായി കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടി നോക്കു. ഇത്‌ ഷേവ് ചെയ്യുബോൾ ചർമ്മത്തിനുണ്ടാകുന്ന മുറിവിൽ നിന്നും ഡ്രൈനെസ്സിൽ നിന്നും മുഖത്തെ സംരക്ഷിക്കുന്നതോടൊപ്പം മുഖം മിനുസ്സമുള്ളതാക്കാനും മയമുള്ളതാക്കാനും സഹായിക്കും.

6: വെളിച്ചെണ്ണ കൊണ്ട് സ്ക്രബ് ചെയ്യൂ
അരക്കപ്പ് വെളിച്ചെണ്ണയിൽ കുറച്ച്‌ പഞ്ചസാരയിട്ട് മിക്സ് ചെയ്യുക. ഇത് ശരീരത്തിൽ സ്ക്രബ് ആയി ഉപയോഗിക്കാം. എന്നത്തെ ദിവസത്തിലും കവിഞ്ഞ് ഒരു മാജിക്കൽ തിളക്കം നിങ്ങളുടെ ചർമ്മത്തിൽ കാണാവുന്നതാണ്.

7: മെയ്ക്കപ്പ്‌ മായ്ച്ചു കളയാനും വെളിച്ചെണ്ണ ഉപയോഗിക്കം
മെയ്ക്കപ്പ്‌ തുടച്ചു കളയാനായി ആദ്യം മുഖത്ത്‌ എണ്ണ തേച്ചു പിടിപ്പിക്കുക. ശേഷം തുടച്ചു കളയാം . മെയ്ക്കപ്പ്‌ തുടച്ചു കളയാൻ മാത്രമല്ല ചർമ്മത്തിലെ അഴുക്കും ബക്ടിരിയകളെയും ഇല്ലാതാക്കി മുഖം ഫ്രഷ്‌ ആയിരിക്കാനും ഇത്‌ സഹായിക്കും.

8: കൈകൾ മനോഹരമാക്കാം
എല്ലാവർക്കും പൊതുവെ ഇടക്കിടെപ്പോയി കൈ കഴുകുന്ന ശീലമുണ്ട്‌. എന്നാൽ നമ്മുടെ കൈകൾ ഭംഗിയായിയിരിക്കാൻ ഒരു വഴിയുണ്ട്‌. മറ്റൊന്നുമല്ല നമ്മുടെ വീട്ടിലെ അമ്മമാരും മുത്തശ്ശിമാരുമൊക്കെ ഇപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ്. ചർമ്മം മിനുസമുള്ളതാക്കാൻ കുറച്ച്‌ വെളിച്ചെണ്ണയെടുത്ത്‌ ദിവസവും രണ്ടു നേരം കൈകളിൽ തേച്ചു പിടിപ്പിക്കുക. എങ്കിൽ കൈകൾ മൃദുവായും ഭംഗിയുള്ളതുമായിരിക്കും.

9: മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാം
എല്ലവരുടെയും പ്രധാന പ്രശ്നമാണ് കൺതടത്തിലെയും മുഖത്തെയും കറുത്ത പാടുകൾ. ആന്റിയോക്സിടന്റ്സ്‌ അടങ്ങിയിട്ടുള്ള വെളിച്ചെണ്ണ മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കൻ സഹായിക്കും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *