20
October, 2017
Friday
01:52 AM
banner
banner
banner

ഭാവിയിലേയ്‌ക്കൊരു ചിത്ര: മലയാളികളെ എക്കാലവും മണ്ടന്മാര്‍ ആക്കാം എന്ന് കരുതരുത്!

100

മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും വാസന്തിയുടെയും മകളായ ചിത്ര മലയാളികളുടെ അഭിമാനമായി ഉയര്‍ന്നത് വളരെ വേഗത്തില്‍ ആയിരുന്നു. രാജ്യത്തിന് ഒളിമ്പിക്സ് മെഡല്‍ എന്നൊരു സ്വപ്നം ഈ മലയാളി പെണ്‍കുട്ടിയില്‍ എല്ലാവരും കണ്ടിരുന്നു. കൂലിപ്പണിക്ക് പോകുന്ന അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ടിട്ടാണ് ചിത്രയെ ഈ നിലയില്‍ എത്തിച്ചത്. പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ചിത്രയും ചിത്രയെ സ്നേഹിക്കുന്നവരും വളരെ സങ്കടത്തിലാണ്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്ന് ഈ താരത്തെ ഒഴിവാക്കിയിരിക്കുന്നു. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാക്കളെല്ലാം ലോക ചാംമ്പ്യൻഷിപ്പിന് അർഹതയുള്ളവരാണ്.. എന്നിട്ടും പരിശീലനത്തിന്റെ അവസാനഘട്ടത്തില്‍ ചിത്രയെ ഒഴിവാക്കി.

സെലക്ഷന്‍ കമ്മിറ്റി പറഞ്ഞ ന്യായമോ? മെഡല് സാധ്യത‍ കുറവാണത്രേ… സത്യത്തില്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നവര്‍ക്ക് എല്ലാം മെഡല്‍ സാധ്യത ഉണ്ടോ? എന്നിട്ട് എത്രമാത്രം മെഡലുകള്‍ കൊണ്ടുവന്നു? ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ആദ്യം പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി ടി ഉഷ നല്ല രീതിയിലുള്ള മറുപടി പറഞ്ഞെങ്കില്‍ ഇന്നിതാ ഉഷയെ കുടുക്കുന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നു. ഉഷയും കൂടി അറിഞ്ഞിട്ടാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്ന്. നിങ്ങള്‍ ഇതുകൊണ്ട് ആരെയാണ് സഹായിക്കാന്‍ പോകുന്നത്?? നിങ്ങളോട് ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. മലയാളികളെ എക്കാലവും മണ്ടന്മാര്‍ ആക്കാം എന്ന് കരുതരുത്.

ഒരിക്കല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മുഴുവന്‍ സ്വര്‍ണമെഡലുകളും സ്വന്തമാക്കികൊണ്ടായിരുന്നു ചിത്രയുടെ എന്ട്രി. അന്ന് മുതല്‍ മലയാളികളും സ്വപ്നം കണ്ടിരുന്നു ചിത്രയിലൂടെ നമ്മുടെ കേരളത്തിന്‍റെ അഭിമാനം ഉയരുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ടാണ്‌ നിങ്ങള്‍ തഴഞ്ഞത്? അതോ ആ കുട്ടി കൂടെയുള്ളവരെക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന ഭയമോ? നാളിതുവരെ വളര്‍ത്തികൊണ്ടുവന്ന കുട്ടികള്‍ ഒരു ദിവസം പെട്ടെന്ന് പിന്നോട്ട് പോകുമ്പോള്‍ അതില്‍ തളര്‍ന്നു പോകുന്നത് അവര്‍ മാത്രമല്ല. അവരെ ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഒന്നാകെയാണ്.

ഭാവിയിലേക്ക് കരുതിവെക്കാവുന്ന താരങ്ങളിലൊരാണ് ചിത്രയെന്ന് മാതൃഭൂമി നിയോഗിച്ച വിദഗ്ദ്ധസമിതി വിലയിരുത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും ഇവിടെ ചിലര്‍ക്ക് അതൊന്നും ഇഷ്ടമായില്ല. ചിത്രയ്ക്ക് പിന്തുണ നല്‍കികൊണ്ട് ഒന്നേ പറയാനുള്ളൂ ” ആരും മെഡലുകള്‍ സ്വന്തമാക്കാനായി ജനിക്കുന്നില്ല, അവരുടെ കഴിവുകള്‍ വളര്ത്തിയെടുക്കുമ്പോള്‍ ആണ് മെഡലുകള്‍ നേടിയെടുക്കുന്നത്, നിങ്ങള്‍ കൊണ്ട് പോകുന്നവര്‍ ചിലപ്പോള്‍ മെഡലുകള്‍ നേടിയെന്ന് വരില്ല, പക്ഷെ മികച്ച പ്രകടനം കാഴ്ചവച്ചു കാണും.അതുപോലെയാണ് ചിത്രയും, ചിലപ്പോള്‍ മെഡലുകള്‍ നേടിയെന്ന് വരില്ല , പക്ഷെ മികച്ച പ്രകടനം കാഴ്ചവയ്ക്കും.”

പൂര്‍ണ്ണ പിന്തുണയോടെ ചിത്രയ്ക്കൊപ്പം

ജിതിന്‍ ഉണ്ണികുളം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *