21
October, 2017
Saturday
01:55 PM
banner
banner
banner

ആൺ പെൺ വ്യത്യാസവും ജാള്യതയും ഇല്ലാതെ കുട്ടികൾക്ക്‌ നൽകണം ‘സെക്സ്‌ എഡ്യൂക്കേഷൻ’

4153

കുട്ടികൾക്ക്‌ sex education കൊടുക്കുന്നതിനെ പറ്റി ഞാൻ ഇതിനു മുൻപ്‌ ഒരിക്കൽ എഴുതിയിരുന്നു. അന്ന് പലരും സപ്പോർട്‌ ചെയ്തു. അതേ സമയം കുറച്ച്‌ പേർ ഞാൻ എന്തോ മഹാപാപം ചെയ്ത രീതിയിൽ പ്രതികരിക്കുകയുമുണ്ടായി. ആരൊക്കെ എതിർത്താലും കുട്ടികൾക്ക്‌ പ്രായത്തിനനുസരിച്ചുള്ള education കൊടുക്കണം എന്നതിൽ ഞാൻ ഉറച്ചു നിൽക്കുന്നു.

Sex education എന്നു പറയുമ്പോൾ sexual act എങ്ങനെ ചെയ്യുന്നു എന്നതാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് ചില വിവരദോഷികൾ തെറ്റിധരിച്ചേക്കാം. അവരോട്‌ എനിക്ക്‌ സഹതാപം മാത്രം.

പക്ഷെ ഞാൻ ഉദ്ധേശിക്കുന്ന sex education എന്നത്‌ കുട്ടികളുടെ വളർച്ചയ്ക്ക്‌ അനുസരിച്ച്‌ അവരുടെ ശരീരം സ്വയം സൂക്ഷിക്കുന്നതിനും സ്വകാര്യഭാഗങ്ങൾ ഏതൊക്കെ എന്നു മനസിലാക്കി കൊടുക്കുന്നതിനും ഉപകരിക്കുന്നു. ഇന്നത്തെ കുട്ടികൾ പഴയ തലമുറയെ അപേക്ഷിച്ച്‌ ശരീരവളർച്ച കൂടുതലാണ്‌. അതുകൊണ്ട്‌ പലപ്പൊഴും ഈ പാവം കുട്ടികൾ പല കാമഭ്രാന്തന്മാരുടേയും കണ്ണുകളുടെ ഇരകളാകുന്നു. ചിലർ കുട്ടികളെ തൊട്ട്‌ തലോടി നിർവൃതിയടയുന്നു. അതിൽ നമ്മൾ മാന്യന്മാരെന്നു വിലകൽപ്പിച്ചിരിക്കുന്നവരും ഉണ്ടായേക്കം. അതുകൊണ്ട്‌ തന്നെ education ഇൽ വസ്ത്രധാരണത്തെപറ്റിയും ആളുകളുമായി പാലിക്കേണ്ട അകലത്തെ പറ്റിയും പഠിപ്പിച്ച്‌ കൊടുക്കാവുന്നതാണ്‌.

പല സ്ത്രീകളോടും ചോദിച്ചാൽ അവർ കുട്ടികാലത്ത്‌ ഏതെങ്കിലും ഒക്കെ രീതിയിൽ molest ചെയ്യപെട്ടിട്ടുണ്ട്‌, പക്ഷേ അന്നു അതു molest ആയിരുന്നു എന്നു തിരിച്ചറിയാനുള്ള അറിവ്‌ ഇല്ലായിരുന്നു എന്നു പറഞ്ഞേക്കും. എന്തുകൊണ്ടെന്നാൽ അന്നും ഇന്നും sex education മഹാപാപമായി ഒരു കൂട്ടർ കരുതുന്നു. അതുപോലെ തന്നെ വിശദീരിച്ച്‌ കൊടുക്കുവാനുള്ള ജാള്യത മറ്റൊരു വശത്തും.

എന്നാൽ ഇന്നത്തെ കാലത്ത്‌ പലകാര്യങ്ങളും കുട്ടികൾ TVയിൽ നിന്നും computer ഇൽ നിന്നും മറ്റും മനസിലാക്കുന്നതിനാൽ ജാള്യതയ്ക്ക്‌ സ്ഥാനമില്ല. വീണ്ടും ജാള്യത കാണിച്ചാൽ കുട്ടികളുടെ curiosity അവരെ തെറ്റായി കാര്യങ്ങൾ പഠിക്കുന്നതിലേയ്ക്ക്‌ നയിച്ചേക്കാം. അതുകൊണ്ട്‌ വളരുന്ന കുട്ടികൾക്ക്‌ ആൺ പെൺ വ്യത്യാസമില്ലാതെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കുട്ടികാലത്ത്‌ ഏതെങ്കിലും രീതിയിൽ abuse ചെയ്യപെട്ടാൽ അത്‌ ഉണങ്ങാത്ത മുറിവായി മനസിൽ അവശെഷിക്കുകയും മാനസീക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പോലും കാരണമായേക്കാം. കുട്ടികൾ തെറ്റായ വഴിയിലൂടെ നേടുന്ന അറിവ്‌ പിന്നീട്‌ സ്വഭാവ വൈകൃതങ്ങൾ ഉൾപടെയുള്ള വിപത്തുകൾ വരുത്തി വച്ചേക്കാം എന്നും മുതിർന്നവർ ഓർത്തിരിക്കുക.

ഞാൻ ഇത്‌ വീണ്ടും എഴുതുവാൻ കാരണം എന്റെ അനുഭവമാണ്‌. എന്റെ മകൾക്ക്‌ 9 വയസ്‌ ആയിട്ടില്ല. പക്ഷെ അത്യാവശ്യം വേണ്ട കാര്യങ്ങൾ ഞാൻ അവൾക്ക്‌ പറഞ്ഞ്‌ കൊടുത്തിട്ടുണ്ട്‌. അതു ഇടയ്ക്ക്‌ ഇടയ്ക്ക്‌ ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ട്‌. Church ഇൽ എല്ലാവരും പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ അവൾ toilet ഇൽ പോകാൻ പുറത്തിറങ്ങി പോയി. കുറച്ച്‌ അധികം സമയം അവൾ വെളിയിൽ തന്നെ സഹോദരനൊപ്പം കളിച്ചു നിന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഒറ്റയ്ക്ക്‌ വെളിയിൽ പോയി നിൽക്കുന്നതിനെ ഞാൻ വിലക്കി. അതിന്റെ കാരണവും പറഞ്ഞു കൊടുത്തു. അവൾ അതു കേട്ട്‌ നിന്ന ശേഷം എന്നോട്‌, മമ്മീ…. കഴിഞ്ഞ ദിവസം ക്ലാസിലെ boy എന്നെ തൊട്ടപ്പൊൾ ഞാൻ “sorry, don’t touch me, I don’t like it” എന്നു പറഞ്ഞു എന്ന് പറയുകയുണ്ടായി. വെറുതെ തൊട്ടപ്പൊൾ അവൾ അങ്ങനെ പറഞ്ഞു എന്നു കരുതി ഞാൻ അവൾക്ക്‌ ഒന്നു കൂടി വിശദമാക്കി കൊടുത്തു. എന്നിട്ട്‌ “Anna, just ഒന്നു തൊട്ടതിനു അങ്ങനെ പറഞ്ഞാൽ അവർ തെറ്റി ധരിക്കില്ലെ” എന്നു ചോദിച്ചു. അപ്പൊൾ അവൾ പറഞ്ഞ മറുപടി ശരിയ്ക്കും എന്നെ ഞെട്ടിച്ചു. അതോടൊപ്പം തന്നെ മകളെ ഓർത്ത്‌ അഭിമാനം തോന്നുകയും ചെയ്തു.

RELATED ARTICLES  സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

അവൾ പറഞ്ഞതനുസരിച്ച്‌ ആ ആൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ buttocks ഇൽ പിടിക്കുകയും റ്റീച്ചറിന്റെ വഴക്ക്‌ വാങ്ങുകയും ചെയ്തിരുന്നു. അവനു പ്രായം വെറും 8+. ഇപ്പോഴെ പെൺകുട്ടികളെ molest ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഉള്ള സമൂഹത്തിൽ നമ്മുടെ മക്കൾക്ക്‌ സ്വരക്ഷക്കെങ്കിലും ഉള്ള education കൊടുക്കുന്നത്‌ എത്ര അത്യന്താപേഷിതം ആണെന്നു മാതാപിതാക്കൾ തന്നെ മനസിലാക്കൂ.. ഇനിയും നാണക്കേട്‌ ചിന്തിച്ചാൽ ഒരിയ്ക്കൽ മക്കൾ നമ്മെ പഴിച്ചെന്നു വന്നേക്കാം.

  • സിസ്സി സ്റ്റീഫൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *