21
October, 2017
Saturday
11:42 PM
banner
banner
banner

സിസേറിയൻ കഴിഞ്ഞ സ്ത്രീകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

12073

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമയ നിമിഷമാണ് ഒരു കുഞ്ഞിനു ജന്മം നൽകുന്ന നിമിഷം. ശാരീരികമായുള്ള കടുത്ത വേദന അനുഭവിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്‌. ചിലരുടെത്‌ നോർമൽ പ്രസവമായിരിക്കും. ചിലത്‌ സിസേറിയനും. ചില അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടർമാർ തന്നെയാണ് സിസേറിയൻ വേണമെന്ന് നിർദ്ദേശിക്കുക. ചിലപ്പോൾ പ്രസവ വേദന സഹിക്കേണ്ട കാര്യമാലോചിച്ച്‌ പല സ്ത്രീകളും സിസേറിയനു വേണ്ടി വാശി പിടിക്കാറുണ്ട്‌. ഇന്ത്യയിൽ നടക്കുന്ന 40 ശതമാനം പ്രസവങ്ങളും സിസേറിയനാണ്. എന്നാൽ സിസേറിയനു ശേഷം അമ്മമാർക്ക്‌ നല്ല ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ അതിന്റെ ദോഷഫലങ്ങൾ അവർ അനുഭവിക്കേണ്ടി വരും. അതുകൊണ്ടു തന്നെ സിസേറിയനു ശേഷം ഒട്ടനവധി കാര്യങ്ങൾ ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതുണ്ട്‌. അവയേതെല്ലാമെന്നു നോക്കാം.

1. കഠിനമായ ജോലികൾ ചെയ്യരുത്‌
പ്രസവം സിസേറിയനാണെങ്കിൽ കടുപ്പമുള്ള ജോലികളിൽനിന്ന് അമ്മമാർ വിട്ടുനിൽക്കുന്നതാണ് നല്ലത്‌. വർക്ക്‌ ഔട്ട് ചെയ്യുന്നതും വീടിനകത്തെ ജോലികളും ഇതിൽപ്പെടും. സിസേറിയനു ശേഷം. നല്ല റെസ്റ്റും പരിചരണവും ലഭിച്ചില്ലെങ്കിൽ ശരീരം വേഗത്തിൽ ക്ഷീണിക്കാൻ കാരണമാകും.
അതുകൊണ്ടു തന്നെ കടുത്ത ജോലികളിലേർപ്പെടാതിരിക്കുക.

2. ഭാരമുള്ള വസ്തുക്കൾ എടുക്കുന്നത്‌ ഒഴിവാക്കുക
ആദ്യത്തെ കുറച്ച്‌ ആഴ്ചകളിൽ സ്വന്തം കുഞ്ഞിനേക്കാൾ ഭാരം വരുന്നതൊന്നും എടുക്കുന്നത്‌ പരമാവധി ഒഴിവാക്കണം. ഭാരമുള്ള വസ്തുക്കൾ എടുത്താൽ സർജറിക്കു ശേഷമിട്ട സിറ്റ്ച്ചുകൾ പൊട്ടാനും പിന്നീടത്‌ ബ്ലീഡിങ്ങിനു കാരണമാകുകയും ചെയ്യും .

3. ഡീഹൈഡ്രേഷൻ ഒഴിവാക്കുക
വിവിധ തരം ജ്യൂസുകൾ കഴിച്ചുകൊണ്ട്‌ ശരീരത്തിൽ ജലാംശം നിലനിർത്തണം. ഇത്‌ ക്ഷീണം അകറ്റാനും ഉന്മേഷത്തിനും നല്ലതാണ്. മാത്രമല്ല ശോധനപരമായ തടസങ്ങളും ഇതുവഴി ഇല്ലാതാക്കാം.

4. പടികൾ കയറുന്നത്‌ ഒഴിവാക്കാം
പടികൾ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാം. ഇത്‌ ശരീരത്തെ ക്ഷീണിപ്പിക്കും. സർജറി മുഖേന ഉണ്ടായ മുറിവിനെ ഇത്‌ കൂടുതൾ വഷളാക്കുകയും ചിലപ്പോൾ ബ്ലീഡിങ്ങിനു വരെ കാരണമാകുകയും ചെയ്യും.

5. ശാരീരിക ബന്ധങ്ങൾ ഒഴിവാക്കാം
സിസേറിയനു ശേഷമുള്ള കുറച്ച് ആഴ്ചകളിൽ സ്ത്രീകൾ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഇത്‌ അനാവശ്യമായ കോംപ്ലിക്കേഷൻ ഉണ്ടാകാൻ കാരണമാകും.

6. ചുമ ദോഷം ചെയ്യും
സിസേറിയനു ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ഒന്നും കഴിക്കരുത്‌. ഐസ്‌ ക്രീം പോലുള്ളവ കഴിക്കുന്നത്‌ ചുമക്കും തൊണ്ട വേദനക്കുമെല്ലാം ഇടവരുത്തും. അധികമായി ചുമയ്ക്കുന്നത് സർജ്ജറി ചെയ്ത ഭാഗത്തെ മുറിവിനെ നേരിട്ടു ബാധിക്കാൻ ഇടയുണ്ട്‌.

7. സ്പൈസി ഫുഡുകൾ ഒഴിവാക്കാം
ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാം. സപൈസിയും എണ്ണയും അധികമുള്ള ഭക്ഷണങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അമ്മമാർ പെട്ടന്ന് സാധാരണ നിലയിലേക്ക്‌ റിക്കവർ ചെയ്തു വരുന്ന പ്രക്രീയയെ ഇത്‌ നെഗറ്റീവായി ബാധിക്കും.

8. പനി വരാതെ ശ്രദ്ധിക്കാം
സിസേറിയൻ കഴിഞ്ഞ ഓരോ സ്ത്രീയും ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് പനി വരാതെ സൂക്ഷിക്കുകയെന്നത്‌. പനി വന്നാൽ സർജറി കഴിഞ്ഞ ഭാഗത്ത്‌ ഇൻഫെക്ഷൻ ഉണ്ടാവുകയും ഇത്‌ കൂടുതൽ കോപ്ലിക്കേഷന്‌ കാരണമാവുകയും ചെയ്യും.

RELATED ARTICLES  സ്ത്രീയുടെ ചുണ്ടിലേക്ക് മാത്രം നോക്കി സംസാരിക്കുന്ന പുരുഷന്റെ ഉദ്ദേശങ്ങൾ ഇതൊക്കെയാണ്!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *