27
July, 2017
Thursday
10:14 PM
banner
banner
banner

ഇനി അലർജിയോട്‌ പറയാം ഗുഡ്‌ ബൈ! ഇതാ അലർജിയെ ചെറുക്കാൻ ചില വഴികൾ

1764

മിക്ക ആളുകളുടെ ജീവിതത്തിലും വില്ലനായി മാറിയിരിക്കുകയാന്ന അസുഖമാണ് അലർജി. ചുറ്റുപാടിൽ നിന്നുമുള്ള പൊടി, പുക, മഞ്ഞ്‌ തുടങ്ങിയവയാണ് പലപ്പോഴും അലർജിക്ക്‌ കാരാണമാകാറുള്ളത്‌. പ്രത്യക്ഷത്തിൽ അത്ര കടുത്ത രോഗമായി അലർജിയെ കാണാറില്ലെങ്കിലും ഒരു വ്യക്തിയെ ശാരീരികമായിത്തന്നെ തളർത്തിക്കളയാൻ കെൽപ്പുണ്ട്‌ അലർജിക്ക്‌. നമ്മുടെ പ്രതിരോധ ശക്തി കുറയുന്നതാണ് ഇതിന്‌കാരണമാകുന്നത്‌. പലപ്പോഴും മരുന്നുകൾക്ക്‌ പോലും ഒരു പരിധി വരെ മാത്രമേ അലർജിയെ തടയാനാകു. എന്നാൽ ഈ അസുഖത്തെ ജീവിതത്തിൽനിന്നും അകറ്റി നിർത്തേണ്ടത്‌ നമ്മുടെ ആവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ ജോലിക്കും മുന്നോട്ടുള്ള ജീവിതത്തിനും അലർജി ഒരു വിലങ്ങു തടിയാകാൻ സാധ്യതയുണ്ട്‌. അലർജിയെ തടയനായി ചില മുൻ കരുതലുകൾ സ്വീകരിക്കാം.

പുലർച്ചെ പുറത്തിറങ്ങാതിരിക്കുക
രാവിലെ കാറ്റും മഞ്ഞുമുള്ള സമയമാണ്. അലർജിയുള്ളവരെ സംബന്ധിച്ച്‌ ഇത്‌ പുറത്തിറങ്ങാൻ പറ്റിയ സമയമല്ല.

പൊടിയടിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കാം
തുമ്മൽ, ആസ്ത്മ പോലുള്ള അലർജികൾക്ക്‌ പ്രധാനമായും കാരണമാകാറുള്ളത്‌ പൊടിപടലങ്ങളാണ്. വളരെയധികം മലിനീകരിക്കപ്പെട്ട സാഹചര്യത്തിലാണ് പലപ്പോഴും പലരും ജീവിക്കുന്നത്‌. ഇത്‌ ആസ്ത്മ പോലുള്ള അസുഖങ്ങളെ ത്വരിതപ്പെടുത്തും. അത്തരം സാഹചര്യങ്ങളിൽനിന്നും മാറി നിൽക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. വാഹനങ്ങളിൽ പോകുമ്പോഴും മാസ്ക്‌ ധരിക്കുന്നത്‌ നല്ലതാണ്.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
പഴകിയതും വൃത്തിയില്ലാത്തതുമായ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ശരീരത്തിൽ അലർജിയുണ്ടാക്കാൻ കാരണമാകാറുണ്ട്‌. മറ്റുള്ളവർ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

മാസ്ക്‌ ധരിക്കുക
വീട്ടുജോലികൾ ചെയ്യുമ്പോൾ മാസ്ക്‌ ധരിക്കുന്നത്‌ നല്ലതാണ്. ഫർണ്ണിച്ചറുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മമായ പൊടി അലർജിക്ക്‌ കാരണമാകും.

ജനലുകൾ അടക്കുക
വളരെ സെൻസിറ്റീവായ നമ്മുടെ ശരീരപ്രകൃതിക്ക്‌ കാലാവസ്ഥ മാറ്റം പെട്ടന്ന് ബാധിക്കാൻ ഇടയുണ്ട്‌. ജനലുക്കൾ അടച്ചിടുന്നത്‌ നല്ലതാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *