21
October, 2017
Saturday
11:19 PM
banner
banner
banner

സെക്സിൽ പെണ്ണിനുമുണ്ട്‌ ഇങ്ങനെ ചില ആഗ്രഹങ്ങൾ, പുരുഷൻ ഉറപ്പായും അത്‌ മനസിലാക്കണം!

312

വിരസമാകുന്ന ലൈംഗിക ബന്ധങ്ങള്‍ക്ക് കാരണം എന്താണ്? എന്ത് കൊണ്ടാണ് പുരുഷന്മാരില്‍ പലര്‍ക്കും കിടപ്പറയില്‍ ഒരു  നല്ല പങ്കാളിയാകാന്‍ കഴിയാതെ വരുന്നത്? നല്ല പങ്കാളി എന്ന വാക്കിന് ഇണയെ മനസ്സിലാക്കുവാന്‍ കഴിയുന്നവന്‍ എന്നാണ് അര്‍ത്ഥം.

പെണ്ണിനെ കേവലം ഒരു ഉപകരണമായി കാണുകയും സ്വന്തം ശാരീരിക സുഖത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടി ആ ഉപകരണത്തെ ഉപയോഗിക്കുകയും ചെയ്യുക എന്ന മാനസിക അവസ്ഥയിലാണ് ഓരോ പുരുഷനും പരാജയപ്പെടുന്നത്.

കിടപ്പറയില്‍ മാത്രമല്ല, പൊതു ജിവിതത്തിലും സ്ത്രീയെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുവാന്‍ ശീലിച്ചാല്‍ കുടുംബ ജീവിതവും സാമൂഹിക ജീവിതവും ഉല്ലാസകരവും ആരോഗ്യകരവും ആയിരിക്കും.

സ്ത്രീ കേവലം ഒരു ഉപകരണം  അല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.  ഹൃദയം കൊണ്ട് അവളോട്‌ സംസാരിക്കാന്‍ ശീലിക്കുകയും അവളെ ബഹുമാനിക്കാന്‍ പഠിക്കുകയും ചെയുക.

കിടപ്പറയില്‍ സ്ത്രീയെ കീഴ്പ്പെടുത്തല്‍ അല്ല പുരുഷന്‍റെ ജോലി എന്ന തിരിച്ചറിവും പുരുഷന് ഉണ്ടാകണം. പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രധാന വ്യത്യാസം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ലൈംഗിക ബന്ധത്തിന് പുരുഷന്‍ അവന്‍റെ വിസര്‍ജ്ജന അവയവം ഉപയോഗിക്കുമ്പോള്‍ , സ്ത്രീയെ സംബന്ധിച്ച് സെക്സ് ചെയ്യുവാനായി അവര്‍ക്ക് ഒരു എക്സ്ക്ലുസിവ് അവയവം തന്നെയുണ്ട്‌. അതേസമയം തന്നെ അവരുടെ ശരീരത്തില്‍ എവിടെയും സ്നേഹ വയ്പോടെയുള്ള ഒരു സ്പര്‍ശമോ തലോടലോ പോലും അവര്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.

പുരുഷന്മാര്‍ പലപ്പോഴും കിടപ്പറയില്‍ തിടുക്കം കാട്ടുന്നവരാണ്. എത്രയും പെട്ടെന്ന് തങ്ങളുടെ വികാരം ശമിപ്പിച്ചു കിടക്കാന്‍ തിടുക്കം. നില്‍ക്കു എന്തിനിത്ര തിടുക്കം എന്ന് ഒരു സ്ത്രീയും പറയില്ല. എന്നാല്‍ അവര്‍ അത് ആഗ്രഹിക്കുന്നു. പതുക്കെ അവളുടെ മനസ്സിനെയും ശരീരത്തിനെയും തൊട്ടുണര്‍ത്തി നിങ്ങള്‍ അവളിലേക്ക് കടന്ന് ചെല്ലു.  ഇളം തെന്നല്‍ പോലെ അവളുമായി നിങ്ങളുടെ അഭിനിവേശങ്ങള്‍ പങ്ക് വയ്ക്കു. അവളുടെ ശരീരത്തിലെ ഓരോ ഇടങ്ങളും നിങ്ങളുടെ ലാളനം കൊതിച്ച് കാത്തുനില്‍ക്കും. നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്ന നിലയിലേക്ക് നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയണം. മനസ്സ് മനസ്സിനോടും ശരീരം ശരീരത്തിനോടും സംവദിക്കുന്ന അസുലഭ മുഹുര്‍ത്തങ്ങള്‍ തന്നെയാകും നിങ്ങള്‍ക്കത്.

നിങ്ങളുടെ പങ്കാളിയുടെ മനസ്സും ശരീരവും നിങ്ങളോട് സംവദിക്കും. അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പെരുമാറുവാന്‍ നിങ്ങള്‍ക്ക് കഴിയും. ക്ഷമയോടെ മാത്രം പങ്കാളിയെ സമീപിക്കുക. സ്നേഹത്തോടെ മാത്രം അവരെ സ്പര്‍ശിക്കുക. സൗഹൃദത്തോടെ സംസാരിക്കുക. സന്തോഷത്തോടെ മാത്രം അവരെ പ്രാപിക്കുക.  കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഉഷ്മളവും ദൃഡവുമാകട്ടെ .

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.