21
October, 2017
Saturday
11:29 PM
banner
banner
banner

ജനിച്ച ദിവസം പറയും നിങ്ങളുടെ ശരിയായ സ്വഭാവം, ശരിയല്ലേ എന്ന് നോക്കൂ!

1665

ജ്യോതിഷമോ വാസ്തുവോ പ്രവചനങ്ങളോ ഭാഗ്യമോ എന്തു തന്നെ ആയാലും തങ്ങളുടെ ദിവസങ്ങൾ എങ്ങനെ സ്വഭാവം എങ്ങനെ എന്നൊക്കെ അറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകും. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെ ജന്മദിനവുമായി ബന്ധപ്പെടുത്തുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടോ? സന്തോഷത്തോടെ ജീവിക്കുമ്പോളാണ് ജന്മം സഫലമാകുന്നത്.  നിങ്ങളുടെ ഉള്ളിലുള്ള ശക്തിയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും മനസിലാക്കുവാൻ ജന്മദിനത്തിന്റെ സവിശേഷതകൾ സഹായിക്കും. നിങ്ങൾ ജനിച്ച ദിവസം പറയും നിങ്ങളുടെ ശരിയായ സ്വഭാവം.

1ാ‍ം തീയതി ജനിച്ചവർ
നിങ്ങളുടെ ജന്മദിനം മാസത്തിന്റെ ആദ്യദിവസം ആണെങ്കിൽ നിങ്ങളൊരു നേതാവാണ്. വിജയത്തിലെത്താൻ അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരും സ്വാതന്ത്യ്രം ആഗ്രഹിക്കുന്നവരുമാണ്. അറിവാണ് നിങ്ങളുടെ കൈയിലെ ആയുധം.

2ാ‍ം തീയതി ജനിച്ചവർ
പെട്ടെന്ന് പ്രതികരിക്കുന്നവരാണ്. ചുറ്റുപാടുകളുടെ സ്വാധീനം ജീവിതത്തിൽ അനുഭവിക്കുന്നവരാണ്. ലോലഹൃദയരാണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിത വിജയം നേടാൻ സാധിക്കും.

3ാ‍ം തീയതി ജനിച്ചവർ
കലാഹൃദയമുള്ളവരാണ്. എഴുത്തുകാരും,കലാകാരൻമാരുമാണിവർ. തമാശക്കാരുമാണ്. നല്ല പ്രവർത്തനങ്ങൾ കൊണ്ട് ആളുകൾക്ക് ഇവരെ ഇഷ്ടപ്പെടും. പക്ഷെ ബാലിശമായ കാരണങ്ങൾ കൊണ്ട് സമയം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

4ാ‍ം തീയതി ജനിച്ചവർ
ആത്മാർത്ഥതയുള്ളവരും സത്യസന്ധരുമാണിവർ. ഭാരവാഹിയായും കാര്യനിർവ്വാഹകനായും ശോഭിക്കും. കഠിനമായി അധ്വാനിക്കുന്നവരും കൃത്യനിഷ്ഠയുള്ളവരുമാണ്. എന്നാൽ കർക്കശക്കാരും പിടിവാശിക്കാരുമാണിവർ.

5ാ‍ം തീയതി ജനിച്ചവർ
ആസ്വദിച്ച് ജോലിചെയ്യുന്നവരാണിവർ. പ്രതിഭാസമ്പന്നരാണിവർ. ആശയങ്ങൾ അവതരിപ്പിക്കാൻ മിടുക്കർ. വിശ്രമമില്ലാതെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇവർക്ക് ഒരേ ദിനചര്യയിൽ മടുപ്പ് തോന്നും.

6ാ‍ം തീയതി ജനിച്ചവർ
കുടുംബത്തോട് അടുപ്പമുള്ളവരാണ്. മധ്യസ്ഥതവഹിക്കുവാൻ മിടുക്കരാണ്, രണ്ടുപക്ഷത്തെയും നയപരമായി ഇവർ നേരിടും. സമതുലിതമായി കാര്യങ്ങൾ ചെയ്യുന്നവരാണ്. മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവരാണ്.

7ാ‍ം തീയതി ജനിച്ചവർ
സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ്. എല്ലാക്കാര്യത്തിലും പൂർണതവേണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാര്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നവരാണ്. മനസ് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്വതന്ത്രരായി ജോലിചെയ്യുമ്പോൾ കൂടുതൽ നേട്ടങ്ങൾ ഇവർ സ്വന്തമാക്കും.

8ാ‍ം തീയതി ജനിച്ചവർ
ബിസിനസിൽ ഇവർ ശോഭിക്കും. പണത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധമുള്ളവരാണ്. പങ്കാളിത്തത്തോടെയുള്ള ഇടപാടുകൾ ഒഴിവാക്കുക. നേതൃത്വം വഹിക്കുവാൻ കഴിവുള്ളവരാണ്. ക്ഷമയില്ലാത്തതാണ് ഇവരുടെ പ്രശ്നം. ക്ഷോഭവികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിയന്ത്രണം വരുത്തിയാൽ ജീവിതവിജയം നേടും.

9ാ‍ം തീയതി ജനിച്ചവർ
വിശാലമായ മനസുള്ളവരാണ്. ക്രിയാത്മകമായി പ്രവർത്തിക്കുന്നവരാണ്. പ്രവർത്തന മേഖലകണ്ടെത്തുകയെന്നതാണ് ഇവർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട്. പ്രവർത്തനമേഖലയിൽ എത്തിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ഇവർ ചെയ്യും. ക്ഷമിക്കാനും സ്നേഹിക്കാനും കഴിയുന്നവരാണിവർ.

10ാ‍ം തീയതി ജനിച്ചവർ
സ്വാതന്ത്ര്യം ആഘേഷിക്കുന്നവരാണ്. ജന്മദിനത്തിൽ ഒന്നിന്റെ സാമീപ്യം നേതൃത്വത്തെ സൂചിപ്പിക്കുന്നു. ആത്മവിശ്വാസമുള്ളവരാണ്. മറ്റുള്ളവരെ നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിക്കുന്ന സ്വഭാവവിശേഷം ഇവരുടെ പ്രത്യേകതയാണ്.

11ാ‍ം തീയതി ജനിച്ചവർ
ആദർശവാദികളാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ കേട്ട് വിഷമിക്കും. നേതൃഗുണമുള്ളവരാണ്. യുക്തിയെക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ബിസിനസിൽ ശോഭിക്കില്ല.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

12ാ‍ം തീയതി ജനിച്ചവർ
തിരിച്ചടികളിൽ തളരാതെ മുന്നേറുന്നവരാണ്. വിശ്രമമില്ലാത്തവരാണ്. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുവാൻ കഴിവുള്ളവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്.

13ാ‍ം തീയതി ജനിച്ചവർ
പ്രായോഗിക കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. കാര്യങ്ങൾ വിശദമായി പഠിച്ച് സംഘാടക രംഗത്ത് ഇവർ വിജയിക്കും. സ്വന്തം കഴിവ് തിരിച്ചറിയാൻ പലതരത്തിലുള്ള പ്രവർത്തനമേഖലയിലൂടെ ഇവർ കടന്ന് പോകും.

14ാ‍ം തീയതി ജനിച്ചവർ
ആശയങ്ങൾ അവതരിപ്പിക്കാൻ മിടുക്കരാണിവർ. മികച്ച സംഘാടകരുമാണ്. ടീം വർക്കിൽ വിജയിക്കുന്നവരാണ്. ഭാവനാ സമ്പന്നരും സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കുന്നവരുമാണ്.

15ാ‍ം തീയതി ജനിച്ചവർ
കുടുംബകാര്യങ്ങളിൽ ശ്രദ്ധയുള്ളവരും, കുട്ടികൾക്ക് മികച്ച സംരക്ഷണം നൽകുന്നവരുമാണ്. ഉത്തരവാദിത്വബോധമുള്ളവരും ഉദാരമനസ്ഥിതിയുള്ളവരുമാണ്.

16ാ‍ം തീയതി ജനിച്ചവർ
കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിവുള്ളവരാണ്. ഏകാഗ്രതയും ആത്മജ്‍ഞാനമുള്ളവരുമാണ്. ഇവരുടെ ഒരു പോരായ്മ സമൂഹത്തിൽ നിന്ന് മാറിനിൽക്കാനുള്ള പ്രവണതയുണ്ട് എന്നതാണ്.

17ാ‍ം തീയതി ജനിച്ചവർ
തീവ്രമായ ആഗ്രഹമുള്ളവരാണിവർ, സ്വതന്ത്രരും. ബിസിനസിൽ ഇവർ ശോഭിക്കും. സംഘാടകരായി തിളങ്ങും.

18ാ‍ം തീയതി ജനിച്ചവർ
രാഷ്ട്രീയം, മതം, കല, നിയമം എന്നീ മേഖലയിൽ ഇവർ ശോഭിക്കും. മറ്റുള്ളവരെ മനസിലാക്കാൻ കഴിവുള്ളവരാണ്. കുലീനമായി പെരുമാറുന്നവരാണിവർ.

19ാ‍ം തീയതി ജനിച്ചവർ
ആത്മവിശ്വാസവും മനസാന്നിധ്യവും ഉള്ളവരാണ് 19 ന് ജനിച്ചവർ. നിർബന്ധബുദ്ധിയുള്ളവരാണ്. അനുഭവങ്ങളിലൂടെ പഠിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഏകാന്തത അനുഭവിക്കുന്നവരാണ്.

20ാ‍ം തീയതി ജനിച്ചവർ
ആളുകളെ ആകർഷിക്കാൻ കഴിയുന്നവരാണ്. സ്നേഹം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരെ നിങ്ങളുടെ ആശയങ്ങൾ അംഗീകരിപ്പിക്കാൻ കഴിവുള്ളവരാണ്.

21ാ‍ം തീയതി ജനിച്ചവർ
ക്രിയാത്മകമാണ് ഇവരുടെ ജീവിതം. ഭാവനാ സമ്പന്നരും. എഴുത്തിൽ ശോഭിക്കും. വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ്.

22ാ‍ം തീയതി ജനിച്ചവർ
ഭാവനാസമ്പന്നരാണ്. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഠിനമായി അധ്വാനിക്കുന്നവരുമാണ്. ചിലപ്പോഴൊക്കെ പരാജയ ഭീതിയിൽ പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കാറുണ്ട്.

23ാ‍ം തീയതി ജനിച്ചവർ
എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കുന്നവരാണ്. നല്ല സഹയാത്രികരുമാണ്. ആശയങ്ങൾ നന്നായി അവതരിപ്പിക്കാൻ ഇവർക്ക് സാധിക്കും. വിശ്രമമില്ലാതെ ജോലിചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നു.

24ാ‍ം തീയതി ജനിച്ചവർ
ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്. വിമർശനങ്ങൾ നേരിടുമ്പോൾ വിഷമിക്കുന്നവരാണ്. കുടുംബത്തിന് പ്രാധാന്യം നൽകും.

25ാ‍ം തീയതി ജനിച്ചവർ
ശാസ്ത്ര-വിഷയങ്ങളിൽ താത്പര്യമുള്ളവരാണ്. എല്ലാത്തിലും പൂർണത ആഗ്രഹിക്കുന്നവരാണ്. സൗഹൃദങ്ങളിൽ മിതത്വം പാലിക്കുന്നവരാണ്.

26ാ‍ം തീയതി ജനിച്ചവർ
ബിസിനസിൽ ശോഭിക്കും. മുൻവിധിയോടെ കാര്യങ്ങൾ ചെയ്യുന്നവരാണ്. ആത്മവിശ്വാസമുള്ളവരാണ്. കൗശലവും നയതന്ത്രചാരുതയും ഇവരുടെ പ്രത്യേകതയാണ്. വാക്ചാതുര്യം കൊണ്ട് ആളുകളെ കൈയിലെടുക്കും.

27ാ‍ം തീയതി ജനിച്ചവർ
അഹംഭാവം ഇല്ലാത്തവരും, രാഷ്ട്രീയം,മതം,കല,നിയമം ഇവയിലൊക്കെ താത്പര്യമുള്ളവരുമാണ്. മറ്റുള്ളവരുമായി ചേർന്ന് ചെയ്യുന്ന സംരംഭങ്ങളിൽ വിജയിക്കും. പ്രതികാര ചിന്തകൾ ഒഴിവാക്കണം. വിശ്രമിക്കാനും ധ്യാനിക്കാനും സമയം കണ്ടെത്തണം.

28ാ‍ം തീയതി ജനിച്ചവർ
സ്വാതന്ത്ര്യവും ഊർജ്ജവും അനുഭവിക്കുന്നവരാണ്. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർത്തിയാക്കുന്നതുവരെ ഇവർക്ക് വിശ്രമം ഇല്ല. ചെറിയകാര്യങ്ങളിൽ വിഷമിക്കുന്നവരാണ്. മറ്റുള്ളവരെ നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിക്കുന്നവരാണ്.

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!

29ാ‍ം തീയതി ജനിച്ചവർ
അന്തര്‍ജ്ഞാനമുള്ളവരാണ്. ദാർശനികമായ കാഴ്ചപ്പാടുകളും മതപരമായ താത്പര്യവും അനുദിനജീവിതത്തിൽ സ്വാധീനം ചെലുത്തും. കൗൺസിലറായും ശുശ്രൂഷകരായും ഇവർ ശോഭിക്കും.

30ാ‍ം തീയതി ജനിച്ചവർ
എഴുത്തിലും രംഗകലകളിലും ശോഭിക്കും. ആകർഷകരും മറ്റുളളവരെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ഇവരുടെ കലാനൈപുണ്യം കാണാൻ സാധിക്കും.

31ാ‍ം തീയതി ജനിച്ചവർ
നിങ്ങൾ നല്ലൊരു സംഘാടകനാണ്. ആശ്രയിക്കാവുന്നവരും, ആത്മാർത്ഥതയുള്ളവരും ഗൗരവക്കാരുമാണ്. ഏറ്റെടുത്തകാര്യങ്ങൾ ക്ഷമയോടെ പൂർത്തിയാക്കുന്നവരാണ്. കൃത്യനിഷ്ടയുള്ളവരാണ്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോളാണ് ഇവർ വിജയിക്കുന്നത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.