22
October, 2017
Sunday
06:51 AM
banner
banner
banner

മറക്കില്ല കേരളം ഒരിക്കലും, 62ാ‍ം വയസിൽ അമ്മയായ ഭവാനി ടീച്ചറിനെ

99

മാതൃത്വത്തിനായി തപസ്സിരുന്ന് അറുപത്തി രണ്ടാമത്തെ വയസ്സില്‍ അമ്മയായ ഭവാനി ടീച്ചര്‍ ഇനി ഓര്‍മ്മ. കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് ഭവാനി ടീച്ചര്‍ ജന്മം നല്‍കുമ്പോള്‍ ടീച്ചറുടെ പ്രായം അറുപത്തി രണ്ട്.

ജീവിത സായന്തനത്തില്‍ തനിക്ക് പിറന്ന കുഞ്ഞിന് കണ്ണനെന്ന് പേര് നല്‍കിയ ആ അമ്മയ്ക്ക് പക്ഷേ ആ കുഞ്ഞിന്‍റെ കൊഞ്ചല്‍ കേള്‍ക്കാനും പിച്ച നടക്കുന്നത് കാണാനുമുള്ള ഭാഗ്യം വിധി നല്‍കിയില്ല. രണ്ട് വയസ്സ് തികയും മുന്നേ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ആ കുട്ടി മരണപ്പെടുകയായിരുന്നു.

ആലപ്പുഴ സ്വദേശിനിയായ ഭവാനി ടീച്ചര്‍ തന്‍റെ എഴുപത്തേഴാമത്തെ വയസ്സില്‍ വയനാട്ടില്‍ വച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ ബാക്കിയാവുന്നത് ആരുടെയും കണ്ണ് നനയിക്കുന്നൊരു ജീവിത കഥയാണ്.

മൂവാറ്റ്പുഴയിലൊരു എല്‍പി സ്കൂളില്‍ പാട്ട് പാടി നൃത്തം ചെയ്യുന്ന ഒരു ഗണിത അദ്ധ്യാപിക. കല്ലുകളും പ്ളാവിലയും പറുക്കിയെടുത്ത് കൂട്ടാനും കുറയ്ക്കാനും കുട്ടികളെ പഠിപ്പിച്ച ഭവാനി ടീച്ചര്‍ . പതിനെട്ടാം വയസ്സില്‍ , താന്‍ പ്രാണന് തുല്ല്യം സ്നേഹിച്ചവനോടൊപ്പം ജീവിതം തെരഞ്ഞെടുത്തവള്‍. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെ അവര്‍ ഇരുപത് കൊല്ലം ഒരുമിച്ച് ജീവിച്ചു. തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആ ബന്ധത്തിലൂടെ കഴിയില്ല എന്ന് മനസ്സിലാകക്കിയ ഭവാനി ടീച്ചര്‍ ആ ബന്ധം ഉപേക്ഷിച്ചു.

മാതൃത്വത്തിനായി ദാഹിച്ച ഭവാനി ടീച്ചര്‍ മറ്റൊരാളെ വിവാഹം കഴിച്ചു. ഒരു കുഞ്ഞ് എന്ന ടീച്ചറുടെ ആഗ്രഹം സഫലമാക്കാന്‍ ആ ബന്ധത്തിനും കഴിഞ്ഞില്ല.

ഒരു കുഞ്ഞിനെ താലോലിക്കാനും വളര്‍ത്തുവാനും അവന്‍റെ കൊഞ്ചല്‍ കേള്‍ക്കുവാനുമുള്ള ഭവാനി ടീച്ചറുടെ അടങ്ങാത്ത മോഹം കാരണം അവര്‍ തന്‍റെ ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിപ്പിച്ചു.

ഭര്‍ത്താവിന്‍റെ രണ്ടാമത്തെ ഭാര്യക്കക് കുഞ്ഞ് പിറന്നതോടെ ടീച്ചര്‍ അവിടെ ഒരു അധികപ്പറ്റയി. കുഞ്ഞിനോട് ടീച്ചറിനുള്ള അമിതമായ സ്നേഹം ഉള്‍ക്കൊള്ളാനാകാതെ ഭര്‍ത്താവും രണ്ടാം ഭാര്യയും അവരുടെ കുഞ്ഞുമായി വേറൊരു വീട്ടിലേക്ക് താമസം മാറി.

സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം അവരുടെ ഉള്ളില്‍ തിളച്ചു. അങ്ങിനെയാണവര്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തുന്നത്. ഐവിഎഫ് എന്ന കൃത്രിമ ബീജദാന ചികിത്സയിലൂടെ 2004 ഏപ്രില്‍ 12 ന് കണ്ണന്‍ ജനിച്ചു. കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു. ഭവാനി ടീച്ചര്‍ അമ്മയായി.

കാറും കോളും കെട്ടടിങ്ങിയ രണ്ട് വര്‍ഷങ്ങളായിരുന്നു പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ ഭവാനിയമ്മക്ക്.

വെള്ളം നിറച്ച് വച്ചിരുന്ന ബക്കറ്റില്‍ വീണ് കണ്ണന്‍ മരിച്ച് കഴിഞ്ഞ് തന്‍റെ അറുപത്തിയെട്ടാം വയസ്സില്‍ വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആ അമ്മ ആഗ്രഹിച്ചു. എന്നാല്‍ ആരോഗ്യ നില അനുകൂലമല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ അവരെ മടകക്കിയയച്ചു.

പിന്നീട് വയനാട്ടിലേക്ക് തന്‍റെ ജീവിതം ടീച്ചര്‍ പറിച്ച് നട്ടു. എരുമത്തെരുവിലെ വാടക വീട്ടില്‍ കുട്ടികളെ ഗണിത ശാസ്ത്രത്തിന്‍റെ ലളിത വഴികള്‍ പഠിപ്പിച്ച് ജീവിതം .

തളര്‍ന്ന് വീണതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചവര്‍ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറാകുകയോ അന്വേഷിക്കുകയോ ചെയ്തില്ല. പിന്നീട് മരണം വരെ പീസ് വില്ലേജായിരുന്നു ഭവാനി ടീച്ചറുടെ വീടും ലോകവും.

ചിത്രങ്ങൾക്ക്‌ കടപ്പാട്‌: മാതൃഭൂമി, മനോരമ ഓൺലൈൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *