23
July, 2017
Sunday
08:06 PM
banner
banner
banner

പ്രസവശേഷം പൊക്കിൾക്കൊടിയിൽ നിന്നുള്ള രക്തം സൂക്ഷിച്ചു വയ്ക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ

5355

ഗർഭിണികൾ ഡോക്ടറെ കാണാൻ പോകുമ്പോഴോ പ്രസവത്തിനു ആശുപത്രിയിൽ ചെല്ലുമ്പോഴോ ചിലപ്പോൾ ഡോക്ടറോ നേഴ്സോ ആരെങ്കിലും 'കുട്ടിയുടെ പൊക്കിൾ കോടിയിൽ നിന്നുള്ള രക്തം സൂക്ഷിച്ചു വയ്ക്കണമോ' എന്ന് ചോദിച്ചിട്ടുണ്ടാകം. എന്തിനു സൂക്ഷിക്കുന്നു, എങ്ങനെ സൂക്ഷിക്കുന്നു, അതിന്റെ ഗുണം എന്ത് എന്ന വിവരങ്ങളുടെ അറിവില്ലായ്മ കൊണ്ട് മിക്കവാറും "വേണ്ട" എന്നാവും ഉത്തരം നല്കുക. പക്ഷെ വെറുതെ ചവറ്റുകൂടയിൽ പോകുന്ന രക്തം സൂക്ഷിച്ചാൽ മറ്റുള്ളവർക്ക് ഗുണം ഉണ്ടാകുമെങ്കിൽ ആ രീതി സ്വീകരിക്കുന്നതല്ലേ നല്ലത്?

എന്താണ് കോർഡ് ബ്ലഡ് ബാങ്കിംഗ് ?
ആധുനിക വൈദ്യ ശാസ്ത്രത്തിൽ വളരെ ചലനങ്ങൾ സൃഷ്ടിച്ച ഒന്നാണ് പൊക്കിൾ കോടിയിലെ രക്തം സൂക്ഷിക്കുന്ന വിദ്യ ( cord blood banking ). പ്രസവ സമയത്ത് പൊക്കിൾ കോടിയിൽ നിന്നും എടുക്കുന്ന രക്തം ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കുന്നു . ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന രക്ത കോശങ്ങൾ പിന്നീട് വിവിധ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു . ഈ രക്തബാങ്കിലേയ്ക്ക് സമൂഹത്തിൽ നിന്നും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പബ്ലിക് ബാങ്കിംഗ് സൌകര്യവും സ്വന്തം കുടുംബത്തിൽ തന്നെ ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പ്രൈവറ്റ് ബാങ്കിംഗ് സൌകര്യവും ലഭ്യമാണ് . സ്വകാര്യാവശ്യങ്ങൾക്കായി സൂക്ഷിക്കുന്നതിന് ചിലവ് കൂടുതൽ ആണ്. സാങ്കേതിക കാരണങ്ങൾ കൊണ്ട് സാധാരണ ഇത് പ്രോത്സാഹിപ്പികാറില്ല.

കോഡ് ബ്ലഡിന്റെ ഉപയോഗം.
സെറിബ്രൽ പാൾസി, ഓട്ടിസം എന്നിങ്ങനെ 80 ഓളം രോഗങ്ങൾ കോഡ് ബ്ലഡ് കൊണ്ട് ചികിത്സിക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പുക്കിൾ കൊടിയിലെ രക്തത്തിൽ കാണപെടുന്ന രക്തകോശങ്ങൾ ചില ജനിതക രോഗങ്ങൾ, കാൻസർ, രക്ത സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.

ശേഖരിക്കുന്നതെങ്ങനെ?
മാതാപിതാക്കൾ അനുവദിക്കാത്തതിന്റെ കാരണങ്ങൾ, എങ്ങനെയാണ് ഈ രക്തം ശേഖരിക്കുന്നത്, അതുകൊണ്ട് കുഞ്ഞിനെന്തെങ്കിലും തകരാറുണ്ടാകുമോ എന്നിങ്ങനെയുള്ള സംശയങ്ങളാണ്.
• കുഞ്ഞിൽ നിന്നും മുറിച്ച് മാറ്റിയ പുക്കിൾ കോടിയിൽ നിന്നും പ്രസവത്തിനു 10 മിനിട്ടിനുള്ളിൽ രക്തം ശേഖരിക്കേണ്ടിയിരിക്കുന്നു.
• കുറഞ്ഞത് 75 ml രക്തം ആണ് പര്യാപ്തമായ അളവ്.
• ശേഖരിക്കപെട്ട രക്തം പിന്നീട് ഹെപറ്റൈറ്റിസ്, H I V, ഗ്രൂപിംഗ് എന്നിങ്ങനെ വിവിധതരം പരിശോധനയ്ക്ക് വിധേയമാക്കുന്നു.
• ആശുപത്രികളിൽ നിന്നും ശേഖരിച്ച രക്തം അംഗീകൃത ലാബുകൾ വഴി ദീർഘകാലത്തേയ്ക്ക് സൂക്ഷിക്കുന്നതിന് അയക്കുന്നു.

ഇന്ത്യയിൽ കോഡ് ബ്ലഡ് സർവീസ്.
പ്രസവ സംബന്ധമായ സൌകര്യങ്ങൾ ലഭ്യമായ മിക്ക ഹോസ്പിറ്റലുകളിലും cord blood collection facility യും ലഭ്യമാണ്. ഗർഭകാലത്ത് ഡോക്ടറെ കാണാൻ പോകുമ്പോൾ തന്നെ ആവശ്യമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മുൻ കൂർ തീരുമാനങ്ങൾ എടുത്താൽ അവസാന നിമിഷം ഉണ്ടാകുന്ന ആശയകുഴപ്പം ഒഴിവാകുവാൻ കഴിയും.
ചികിത്സക്കാവശ്യമായ കാര്യങ്ങൾക്ക് ഡോക്ടരോട് ചോദിച്ച് ആവശ്യമായ സഹായം സ്വീകരിക്കാവുന്നതാണ്.

Cryoviva Biotech Pvt. Ltd , Stemcyte India, Lifecell International Private Limited എന്നീ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഹോസ്പിറ്റലുകളുകളിൽ നിന്നും രക്തം ശേഖരിക്കുകയും , സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു.

കോഡ് ബ്ലഡ് കൊണ്ട് ചികിത്സ ലഭ്യമായ രോഗങ്ങളുടെ ലിസ്റ്റ്:

Cord-blood-treatment1

Cord-blood-treatment2

Cord-blood-treatment3


  • സിസ്സി സ്റ്റീഫൻ

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *