20
October, 2017
Friday
01:42 AM
banner
banner
banner

ഗൾഫിൽ ഒരു ജോലി മാത്രമാണോ ലക്ഷ്യം? ഈ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാറുണ്ടോ?

128

ഗൾഫിൽ ജോലിചെയ്യുന്നവരിൽ വലിയ ഒരു വിഭാഗവും വിസിറ്റ്‌ വിസയിൽ എത്തി ജോലി തരപ്പെടുത്തിയവരാണ്‌. 2008-ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി യു.എ.ഇ ഉൾപ്പെടെ ഗൾഫ്‌ രാജ്യങ്ങളേയും വലിയ തോതിൽ ബാധിച്ചു. ധാരാളം പേർക്ക്‌ ജോലി നഷ്ടപ്പെട്ട ഈ അവസ്ഥയ്ക്ക്‌ ശേഷം തൊഴിൽ അന്വേഷകർക്ക്‌ മോശം കാലമാണ്‌. സാമ്പത്തിക പ്രതിസന്ധിക്ക്‌ തൊട്ട്‌ മുമ്പുള്ള വർഷങ്ങളിൽ വലിയ ശമ്പളം നൽകിയിരുന്ന പല കമ്പനികളും പിന്നീട്‌ ശമ്പളത്തിലും മറ്റ്‌ ആനു കൂല്യങ്ങളിലും കനത്ത കുറവാണ്‌ വരുത്തിയത്‌. മുമ്പെല്ലാം എക്സ്പീരിയൻസ്‌ ഉള്ളവർക്ക്‌ ആയിരുന്നു പരിഗണന എങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. എക്സ്പീരിയൻസ്‌ കൂടുതൽ ഉള്ള പലർക്കും ഇന്ന്‌ ജോലി ലഭിക്കുവാൻ ബുദ്ധിമുട്ടാണ്‌. കൂടുതൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകി എക്സ്പീരിയൻസ്‌ ഉള്ളവരെ നിയമിക്കുന്നതിനേക്കാൾ പല കമ്പനികളും പരിഗണിക്കുന്നത്‌ ഫ്രഷേഴ്സിനെ ആണ്‌. കുറഞ്ഞ ശമ്പളം നൽകി കൂടുതൽ ജോലിയും ചെയ്യീക്കും. ഇത്തരത്തിൽ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്ന ഫ്രഷേഴ്സിനെകൊണ്ട്‌ ജോലി ചെയ്യിക്കുവാൻ എക്സ്പീരിയൻസ്‌ ഉള്ളവരെ ചുമതലപ്പെടുത്തും. പുതുതായി വന്നവർക്ക്‌ പ്രവർത്തിപരിചയം ഉണ്ടാകില്ല കമ്പനി ഏൽപിക്കുന്നജോലി സമയത്തിനു തീർത്തു നൽകുകയും വേണം എന്ന അവസ്ഥവരുന്നതോടെ സീനിയർ പോസ്റ്റിൽ ഉള്ളവരുടെ ജോലി ഭാരവും കൂടും.

സീനിയർ പോസ്റ്റിൽ ജോലി ചെയ്യുന്ന പലർക്കും ഇങ്ക്രിമെന്റ്‌ നൽകാറില്ല. ഫ്രഷേഴ്സ്‌ കുറഞ്ഞ ശമ്പളത്തിൽ ധാരാളം കിട്ടാൻ ഉണ്ട്‌ അതിനാൽ നിങ്ങളുടെ ജോലി നഷ്ടപ്പെടേണ്ട എങ്കിൽ കുറഞ്ഞശമ്പളത്തിൽ ജോലി ചെയ്യുവാൻ തയ്യാറായിക്കൊള്ളൂ എന്ന സന്ദേശം കമ്പനി ഇവർക്ക്‌ നൽകും. നിലവിലെ സാഹച ര്യത്തിൽ ജോലി ലഭിക്കുവാൻ ബുദ്ധിമുട്ടയതിനാൽ പലരും മനസ്സില്ലാ മനസ്സോടെ ജോലിഭാരം ഏറ്റെടുക്കുകയാണ്‌ പതിവ്‌.

കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ പേരെ നിയമിക്കുന്ന സ്ഥാപന ങ്ങളും ഉണ്ട്‌ പ്രവർത്തിപരിചയം ഇല്ലാത്തവനെ കുറഞ്ഞശമ്പളത്തിൽ ജോലിക്കെടുത്ത്‌ ആറുമാസം കൊണ്ട്‌ മിടുക്കനാക്കി എടുക്കാം എന്നാണ്‌ കമ്പനി കരുതുന്നത്‌. ഐ.ടി, കൺസ്ട്രക്ഷൻ മേഘലകളിൽ ആണ്‌ ഈ പ്രവണത കൂടുതൽ. സൈറ്റ്‌ എഞ്ചിനീയേഴ്സ്‌ / ക്വാണ്ടിറ്റി സർവ്വയേഴ്സ്‌ / ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ഒട്ടും പ്രവർത്തിപരിചയം ഇല്ലാത്തവരെ കുറഞ്ഞ ശമ്പളത്തിൽ കമ്പനികൾ ജോലിക്കെടുക്കും. എക്സ്പീരിയൻസ്‌ ഉള്ള ഒരു എഞ്ചിനീയർ / ഡ്രാഫ്റ്റ്സ്മാന്‌ ശരാശരി 6000-10000 ദിർഹം വരെ ശമ്പളമായി നൽകേണ്ടിവരുമ്പോൾ പ്രവർത്തിപരിചയം ഇല്ലാത്തവന്‌ 2000-3000 ദിർഹം വരെയാണ്‌ ശമ്പളമായി നൽകുന്നത്‌. ഒരു ബെഡ്സ്പേസ്‌ ലഭിക്കുവാൻ 600-800 ദിർഹം വരെ ചിലവിടണം. ഇതു കൂടാതെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്‌, ഭക്ഷണം, യാത്ര മറ്റു ചിലവുകൾ വേറെ. 2500 ദിർഹം ശമ്പളം ലഭിക്കുന്നവന്‌ ഏറ്റവും ചുരുങ്ങിയ രീതിയിൽ ജീവിച്ചാൽ പോലും ചിലവെല്ലാം കഴിച്ച്‌ മിച്ചം ലഭിക്കുക 1000-1200 ദിർഹം വരെയാണ്‌.

ഒന്ന്‌ ശ്രമിച്ചാൽ ഇതിലും കൂടുതൽ ശമ്പളം നാട്ടിൽ ലഭിക്കും എന്ന്‌ ഇവർ മനസ്സിലാക്കുന്നില്ല. വിസിറ്റ്‌ വിസയിൽ എത്തുന്ന പലരും അത്‌ തീരും മുമ്പെ എങ്ങിനെ എങ്കിലും ഒരു ജോലി തരപ്പെടുത്തണം എന്ന ചിന്തയിലാണ്‌ 2500 ദിർഹത്തിനൊക്കെ ജോലി ചെയ്യുവാൻ സമ്മതിക്കുന്നത്‌. അനുദിനം വർദ്ധിക്കുന്ന ചിലവുകളെ കുറിച്ച്‌ പലരും മനസ്സിലാക്കാതെയാണ്‌ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്‌.

എം.കോ മും, എം.ബി.എയും, എം.സി.എയും കഴിഞ്ഞ്‌ ഇവിടെ എത്തി 2500-3000 ദിർഹത്തിനു ജോലി ചെയ്യുന്ന ഒരുപാട്‌ പേർ ഉണ്ട്‌. ഇതിലും കൂടുതൽ തുക ആവശ്യക്കാർക്ക്‌ വൺ ബെഡ്രൂം ഫ്ലാറ്റും അറേഞ്ച്‌ കൊടുത്ത്‌ ബോർക്കർമാർ കമ്മീഷൻ വാങ്ങുന്നു. 3000 ദിർഹമാണ്‌ ഒരു ഫ്ലാറ്റ്‌ കണ്ടെത്തുന്നതിനു ബ്രോക്കർമാർ ആവശ്യക്കാരനിൽ നിന്നും കമ്മീഷനായി വാങ്ങുന്നത്‌!! വിസിറ്റ്‌ വിസയിൽ ജോലിയ്ക്കായി വിമാനം കയറുന്നതിനു മുമ്പ്‌ വരുമാനത്തേയും ചിലവുകളെയും പറ്റി ഇനിയെങ്കിലും ചിന്തിക്കുക.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *