25
April, 2017
Tuesday
04:09 PM
banner
banner
banner

യുവത്വം, ഊർജ്ജസ്വലത സൗന്ദര്യം എന്നിവ നിലനിർത്താൻ ഒരു അത്ഭുത ഔഷധം

2028

ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പരാതിയാണ് അൽപം ഒന്ന് അധ്വാനിച്ച് കഴിയുമ്പോൾ തന്നെ നല്ല ക്ഷീണം അനുഭവപ്പെടുന്നു എന്നുള്ളത്. ഇതിന് കാരണങ്ങൾ പലതാണ്, പോഷക സമൃദ്ധമായ ആഹാരം കഴിയ്ക്കാതിരിയ്ക്കുക, ആഹാരം സമയത്ത് കഴിയ്ക്കാതിരിയ്ക്കുക, വ്യായമത്തിന്റെ കുറവ്, ഉറക്കക്കുറവ് എന്നിവ കൊണ്ടെല്ലാം ശാരീരിക ഊർജ്ജം നഷ്ടപ്പെടാം.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അന്തരീക്ഷ മലിനീകരണവും ഇതിന് ഒരു കാരണമാണെന്നാണ്. മലിനീകരണം പല വിധ ശാരീരിക രോഗങ്ങളിലൂടെ ശരീരത്തെ ക്ഷീണിപ്പിയ്ക്കുന്നു. അങ്ങനെ നോക്കിയാൽ കാരണങ്ങൾ നിരവധി ഇനിയും നിരത്താൻ കഴിയും. എന്നാൽ ഇതിന്റെ ചികിത്സയ്ക്കായി നമുക്ക് വേണ്ടത് ഫലപ്രദവും മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഒരു മരുന്നാണ്.

തീർച്ചയായും ആയുർവ്വേദത്തിൽ ഇത്തരത്തിലൊരു ചികിത്സാ വിധി ലഭ്യമാണ് എന്ന് തന്നെ പറയാം. ആയുവ്വേദ വിധി പ്രകാരം വിവിധ ഔഷധ സസ്യങ്ങൾ കൊണ്ട് തയ്യാറാക്കുന്ന ചൂർണ്ണം വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ശരീര ക്ഷീണവും ആലസ്യവും ബലക്കുറവും ഇല്ലാതാക്കുന്നു. ഇതാ ആയുർവേദത്തിൽ നിന്നും എന്നന്നേയ്ക്കുമായി ശാരീരിക സൗഖ്യം പ്രദാനം ലഭ്യമാകുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതുമായ ഒരു ചൂർണ്ണം. ഇത് നിത്യവും കഴിയ്ക്കുന്നതിലൂടെ യുവത്വം ദീർഘനാൾ നിലനിർത്തി ക്ഷീണം എന്നന്നേയ്ക്കുമായി അകലുന്നു.

ചൂർണ്ണം തയ്യാറാക്കുന്ന വിധം
നന്നായി പൊടിച്ച ഉണക്ക നെല്ലിക്ക, കറുത്ത എള്ള്, ഭൃംഗരാജ, ചോളം എന്നിവ 100 ഗ്രാം വീതം എടുത്ത് മിക്സ് ചെയ്യുക, ഇതിലേയ്ക്ക് 400 ഗ്രാം കൽക്കണ്ടം പൊടിച്ചതും, 100 ഗ്രാം നെയ്യ്, 200 ഗ്രാം തേൻ എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ഗ്ലാസ് ബൗളിലോ മൺ പാത്രത്തിലേയ്ക്കോ മാറ്റി അൽപം സമയം അടച്ച് വയ്ക്കുക.

ഇത്തരത്തിൽ തയ്യാറാക്കുന്ന ചൂർണ്ണം ദിവസവും ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് പശുവിൻ പാലിനൊപ്പം ചേർത്ത് കഴിയ്ക്കുന്നതിലൂടെ ശാരീരികോർജ്ജ്ജ്ജം വർദ്ധിയ്ക്കുന്നു. ഇതുവഴി, ശരീര ക്ഷീണം, തളർച്ച ജോലിയിലെ മടുപ്പ് എന്നീ പ്രശ്നങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ശാശ്വത പരിഹാരം ലഭ്യമാകുന്നു.

ആയുർവ്വേദ വിധിപ്രകാരം തയ്യാറാക്കിയ ഈ ഔഷധക്കൂട്ട് മറ്റ് പല അതിശയകരമായ ഫലങ്ങളും നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. ചെറുപ്പകാലത്തെ മുടികൊഴിച്ചിൽ തടയാൻ ഈ ചൂർണ്ണം കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു. തലമുടി വളർച്ച ത്വരിതപ്പെടുകയും, ദീർഘനാൾ നരബാധിയ്ക്കാതെ തലമുടിയെ കാത്ത് സൂക്ഷിയ്ക്കുകയും ചെയ്യുന്നു.

ശരീരം ക്രമാതീതമായി മെലിഞ്ഞ ആളുകൾക്ക് ശാരീരിക പുഷ്ടി കൈവരിയ്ക്കാനും തടിവയ്ക്കാനും ഈ ചൂർണ്ണം ഗുണപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഔഷധം കഴിച്ച് തുടങ്ങുമ്പോൾ തന്നെ മറ്റ് ചില ആഹാരപദാർത്ഥങ്ങൾ നിർബന്ധമായും വർജ്ജിക്കണം. മുട്ട, മത്സ്യ-മാംസാദികൾ, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ പാടേ ഉപേക്ഷിച്ചാൽ ഫലം നിശ്ചയം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *