20
August, 2017
Sunday
11:03 PM
banner
banner
banner

വാടക കൊടുക്കാൻ പോലും ഗതിയില്ല, ചിലപ്പോൾ ജയിലിൽ ആയേക്കും: ആരെങ്കിലും കാര്യമായി സഹായിക്കണമെന്ന് അറ്റ്ലസ്‌ രാമചന്ദ്രന്റെ ഭാര്യ

3870

മികച്ച നിലയിൽ കഴിഞ്ഞിരുന്ന തങ്ങൾക്ക്‌ വാടക കൊടുക്കാൻ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നു വെന്നും ദുബായിയില്‍ ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ഖലീജ് ടൈംസിനോട് പറഞ്ഞു. ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബാങ്കുകള്‍ നിയമ നടപടി എടുത്തപ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. ഉദ്യോഗസ്ഥര്‍ വന്ന് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ഞാന്‍ കരുതിയത് ഉടനെ അദ്ദേഹം മടങ്ങിവരുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല.

അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില അനുദിനം വഷളായി വരുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച വീല്‍ചെയറിലാണ് അദ്ദേഹം ആശുപത്രിയില്‍ പോയത്. തനിക്കും ആരോഗ്യം ക്ഷയിച്ചുവരികയാണ്. ഒറ്റപ്പെടലും നിസ്സഹായതയും അതിക്രമിച്ചുകഴിഞ്ഞു അവര്‍ പറയുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും അവര്‍ കൂട്ടീച്ചേര്‍ത്തു.

22 ബാങ്കുകള്‍ ചേര്‍ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതില്‍ 19 ബാങ്കുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി വഴങ്ങുമെന്നാണ് ഇന്ദിര പറയുന്നത്. എന്നാല്‍ 3 ബാങ്കുകള്‍ ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ല. ബാങ്കുകള്‍ എന്നേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. പക്ഷേ ഞാനെന്റെ ഭര്‍ത്താവിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കുകതന്നെ ചെയ്യും ഇന്ദിര പറഞ്ഞു. അതിനാല്‍ ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ പുറത്തിറങ്ങുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ.

കടപ്പാട്‌: റിപ്പോർട്ടർ ടിവി

RELATED ARTICLES  മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ കുറച്ച്‌ ദൂരം
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *