16
August, 2017
Wednesday
08:30 PM
banner
banner
banner

ഈ ആഭരണം ധരിച്ചിരിക്കുന്ന സ്ത്രീകളെ ‘സൂക്ഷിക്കുക’

10681

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും നമ്മുടെ നാടിന് ഭീഷണിയായി തുടരുകയാണ്. പല മാതാപിതാക്കളും പെണ്മക്കളുടെ സുരക്ഷയെ ഓർത്ത് ആശങ്കാകുലരാണ് ഇക്കാലത്ത്. കോളേജ് ക്യാമ്പസ്സുകൾ ഉൾപ്പെടെ എല്ലായിടത്തും സ്ത്രീകൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

ഇത്തരം ഒരു സാഹചര്യത്തിലാണ് യാസ്മിൻ മുസ്തഫയും അന്തോണി ഗോൾഡും ചേർന്ന് രൂപം നൽകിയ ROAR എന്ന ക്മ്പനിയുടെ ഉദ്ദേശ ലക്ഷ്യം പ്രസക്തമാകുന്നത്. പ്രസ്തുത കമ്പനിയുടെ പ്രധാന ലക്ഷ്യം തന്നെ തങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരായി സ്ത്രീകളെ സ്വയം ആയുധധാരികൾ ആക്കുക എന്നതാണ്, മൂർച്ചയുള്ള ആയുധമോ തോക്കോ കൊണ്ടല്ലെന്നുള്ളതാണ് പ്രത്യേകത. കഴുത്തിൽ മാലയായി അണിയാൻ കഴിയുന്ന ഒരു വിസിൽ പോലുള്ള ഈ ആയുധം അക്രമകാരികളെ തങ്ങൾക്ക് നേരെ വരുന്നതിൽ നിന്ന് ചെറിയരീതിയിലെങ്കിലും ഭയപ്പെടു ത്തി അകറ്റി നിർത്താൻ സഹായിയ്ക്കും. ROAR വളരെ ഫാഷനബിൾ ആയ ലോക്കറ്റോറ്റുകൂടിയ ഒരു മാലയ്ക്ക് രൂപം നൽകിയിട്ടുണ്ട്, ഇത് യഥാർത്ഥത്തിൽ ഒരു എമെർജെൻസി അലെർട്ട് ഡിവൈസ് ആണ്. ഒപ്പം ഇത് ധരിച്ചിരിക്കുന്ന പെൺകുട്ടി ആരുടെ എങ്കിലും അതിക്രമത്തിന് ഇരയായാൽ അവളുടെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ആ ലൊക്കേഷൻ സഹിതം ഒരു text message ലഭിയ്ക്കുകയും ചെയ്യും. ഇതിനൊക്കെ പുറമേ 1-click call to 911 എന്ന സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്, ഒരൊറ്റ click കൊണ്ടുതന്നെ 911 എന്ന നമ്പറിലേയ്ക്ക് കോൺ കോൾ പോകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ROAR എന്ന സംഘടനയുടെ ഈ ഡിവൈസ് സ്തീകൾക്ക് യാതൊരു ഭയവും കൂടാതെ എവിടെയും ധൈര്യമായി ഒറ്റയ്ക്ക് പോകാനുള്ള അവകാശത്തെ കൂടുതൽ ബലവത്താക്കുന്നു. ഇത് മിഡിൽ സ്കൂൾ മുതലുള്ള പെൺകുട്ടികൾക്കാണ് പ്രയോജനപ്രദമാക്കിയിരിക്കുന്നത്, Athena എന്ന് പേരിൽ അറിയപ്പെടുന്ന ഈ ലോക്കറ്റ് കാഴ്ചയിൽ ആകർഷണീയവുമാണ്.

RELATED ARTICLES  കിന്നാരത്തുമ്പികളിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച സലിംകുമാറിന് തമിഴ്‌നാട്ടിൽ വച്ച്‌ കിട്ടിയ വലിയ പണി!
It's only fair to share...Share on Facebook0Share on Google+2Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *