24
May, 2017
Wednesday
03:46 PM
banner
banner
banner

പാലായിൽ നിന്നും കൊച്ചി, ദുബായ്‌ വഴി ഫ്ലവേഴ്സിൽ എത്തിയ അശ്വതിയുടെ കുടുംബ വിശേഷങ്ങൾ

3416

ഫ്ലവേഴ്സ്‌ ചാനലിലെ ജനപ്രിയ പ്രോഗ്രാമായ കോമഡി സൂപ്പർ നൈറ്റിന്റെ വിജയത്തിന് സുരാജിനൊപ്പം ചേർത്ത്‌ വയ്ക്കാവുന്ന പേരാണ് അശ്വതി എന്ന അവതാരകയുടേത്‌. അവതരണത്തിലെ വ്യത്യസ്തതയും രസകരമായ അവതാരക കോമ്പിനേഷനുമൊക്കെ അശ്വതിയെ വേറിട്ടു നിർത്തുന്നു എന്ന് സമ്മതിക്കാതെ വയ്യ! ദുബായിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുന്ന അശ്വതി എങ്ങനെ ഫ്ലവേഴ്സിൽ എത്തിയെന്ന് അശ്വതി തന്നെ പറയും.

"MBA കഴിഞ്ഞ് എറണാകുളത്ത് ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒബറോണ്‍ മാളിൽ വെച്ച് Red Fm കൊച്ചിയിൽ ഒരു RJ ഹണ്‍ട്ട് സംഘടിപ്പിക്കുന്നത്. അപ്പോൾ കൂട്ടുകാരുടെ കൂടെ വെറുതെ പോയ്‌ പങ്കെടുത്തതാണ്, പക്ഷെ സെലക്ട്ടായി. Red Fm ഇൽ ഒരു ഷോ ഒക്കെ ചെയ്ത് അങ്ങനെ ഇരിക്കുന്ന അതേ സമയത്തു തന്നെയാണ് സൂര്യാ ടി വിയിൽ സിന്ദൂരം എന്ന പരിപാടി അവതരിപ്പിക്കുന്നത്‌. ആ സമയത്തായിരുന്നു ദുബായിലെ റേഡിയോയിലേക്കുള്ള ഇൻറ്റർവ്യൂ നാട്ടിൽ വെച്ച് നടക്കുന്നത്. അങ്ങനെ അവിടെയും സെലക്ട്‌ ആയി. ഒരു നാലു വർഷത്തോളം അവിടെ ആയിരുന്നു. പിന്നീടാണ് ഫ്ലവേഴ്സിലേക്ക് അവതാരകയായി വരുന്നത്."

aswathy"ഫ്ലവേഴ്സിലെ വൈസ് പ്രസിഡൻറ്റ് അനിൽ അയിരൂർ സഹോദര തുല്യനായ സുഹൃത്താണ്. അദ്ദേഹം പറഞ്ഞത് സുരാജിന്റെ ഒപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ഒരു ആളെയാണാവിശ്യം എന്നാണ്. എന്റെ ഒരു കാരക്ടെർ വെച്ചിട്ട് അതിനു കഴിയും എന്നു പറഞ്ഞു. ദുബായിലെ റേഡിയോയിൽ ഞാൻ ഏകദേശം ഈ ഒരു രീതിയിൽ ഉള്ള ഷോയാണ് ചെയ്തു കൊണ്ടിരുന്നത്. അവിടെ ഉള്ള റേഡിയോ പ്രോഗ്രാമിൻറ്റെ രീതിയും ഇവിടുത്തെ റേഡിയോ പരിപാടികളുടെ രീതിയും വ്യത്യസ്ഥമാണ്. അപ്പോൾ ഞാൻ എങ്ങനെയാണോ അതു പോലെ ചെയ്‌താൽ മതി, കൂടുതലായിട്ടൊന്നും ചെയ്യേണ്ടതില്ലാ എന്നും പറഞ്ഞു. ആദ്യംഷോ ചെയ്യണം എന്നു കേട്ടപ്പോ ഒന്നും തോന്നിയില്ല. ശരി ചെയ്യാം എന്നു പറഞ്ഞു. പിന്നീട് സുരാജേട്ടന്റെ ഒപ്പമെന്നു കേട്ടപ്പോ പേടിയുണ്ടായിരുന്നു. അയ്യോ ഞാനാ വഴിക്കില്ലെന്നു പറഞ്ഞു. പക്ഷേ എങ്ങനെയോ ഇവിടെ കൊണ്ടെത്തിച്ചു."

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *