21
October, 2017
Saturday
11:43 PM
banner
banner
banner

ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

184

അശ്വതി, ഭരണി, കാര്‍ത്തിക 1/4
പൊതു സ്ഥാപനങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ അവസരം ലഭിക്കും. കുടുംബ കാര്യങ്ങളില്‍ പഴയതിലും കൂടുതല്‍ ഉത്സാഹത്തോടെ ഇടപെടും. സാമ്പത്തിക കാര്യങ്ങളില്‍ ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. വ്യവഹാര സംബന്ധമായ കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ ഉണ്ടായെന്നു വരാം. ആത്മീയ വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
ധനപരമായ കാര്യങ്ങളില്‍ അപ്രതീക്ഷിതമായി ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെടും. കൂടുതല്‍ ലാഭകരമായ സംരംഭങ്ങളെ കുറിച്ച് ആലോചിക്കും. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ വൈഷമ്യത്തിന് ആശ്വാസം ലഭിക്കും. കട ബാധ്യതകള്‍ കുറയ്ക്കുവാന്‍ കഴിയും. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്ന് വരാം. ഉദ്യോഗത്തില്‍ പ്രയോജനകരമായ ചില മാറ്റങ്ങള്‍ ഈ വാരത്തില്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
മനസ്സില്‍ ഉദേശിച്ച കാര്യങ്ങള്‍ സാധിക്കുവാന്‍ അമിതമായി പരിശ്രമിക്കേണ്ടി വരും. പെട്ടെന്നുള്ള കോപത്താല്‍ ബന്ധു ജനങ്ങളുമായി കലഹത്തിന് ഒരുങ്ങുന്നത് പില്‍കാലത്ത് ദോഷകരമായ അനുഭവങ്ങള്‍ക്ക് കാരണമായേക്കാം. പ്രവര്‍ത്തന രംഗത്ത് ആലസ്യവും മാന്ദ്യവും ഉണ്ടാകാന്‍ ഇടയുണ്ട്. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അര്‍ഹരായവരെ സഹായിക്കുവാന്‍ കഴിയുന്നതില്‍ കൃതാര്‍ത്ഥത തോന്നും.
ദോഷപരിഹാരം: ഗണപതിക്ക് മോതകം, മഹാവിഷ്ണുവിന് പാല്‍പായസം.

പുണര്‍തം 1/4, പൂയം, ആയില്യം
ഭാഗ്യാനുഭവങ്ങള്‍, ധന ലാഭം മുതലായവയ്ക്ക് സാധ്യതയുള്ള വാരമാണ്. തൊഴില്‍ രംഗത്ത് സ്ഥാന കയറ്റം ആനുകൂല്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്തിന് കുടുംബ സമേതം യാത്ര പുറപ്പെടും. തടസപ്പെട്ട പല കാര്യങ്ങള്‍ക്കും പുനരാരംഭം കുറിക്കുവാന്‍ അവസരം ഉണ്ടാകും. മാസികമായി അടുപ്പമുള്ള ആളുകളുടെ വേര്‍പാടില്‍ വ്യസനം ഉണ്ടാകും. അമിത യാത്രകളാല്‍ ആരോഗ്യ ക്ലേശം വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ശ്രീ കൃഷ്ണന് തൃക്കൈ വെണ്ണ.

മകം, പൂരം, ഉത്രം 1/4
പ്രധാന കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പതിവിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും വരുമാന മാര്‍ഗ്ഗങ്ങളില്‍ തടസാനുഭവങ്ങള്‍ വരുവാന്‍ ഇടയുള്ള വാരം ആയതിനാല്‍ ചിലവുകള്‍ നിയന്ത്രിക്കണം. അവിവാഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍ വരാവുന്നതാണ്. ധനമോ ദ്രവ്യമോ കൈമോശം വരാന്‍ ഇടയുണ്ട്. സന്താനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് നാരങ്ങാവിളക്ക്.

ഉത്രം 3/4, അത്തം, ചിത്തിര 1/2
ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമത്തിന് ഇടയുണ്ട്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ ഈ വാരത്തില്‍ പ്രതീക്ഷിക്കാം. സഹോദരങ്ങള്‍, ബന്ധു മിത്രാദികള്‍ എന്നിവരുമായി ഉള്ള ബന്ധം അസുഖകരമാകാതെ ശ്രദ്ധിക്കണം. മനസ്സറിയാത്ത ചില കാര്യങ്ങള്‍ക്ക് സമാധാനം പറയേണ്ട സാഹചര്യം ഉണ്ടായെന്ന് വരാം.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ശ്രീ കൃഷ്ണന് രാജഗോപാല മന്ത്രാര്‍ചനയും.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

ചിത്തിര 1/2, ചോതി, വിശാഖം 3/4
പ്രവര്‍ത്തന രംഗത്ത് ഗുണകരമായ ചില പരിവര്‍ത്തനങ്ങള്‍ വരാവുന്ന വാരമാണ്. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബപരമായും ദാമ്പത്യപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അലസത വരാന്‍ ഇടയുണ്ട്. ഉദര സംബന്ധമായോ നയന സംബന്ധമായോ ഉള്ള വ്യാധികളെ കരുതണം. വാഹന ലാഭം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, മഹാവിഷ്ണുവിന് തുളസിമാല.

വിശാഖം1/4, അനിഴം, തൃക്കേട്ട
പ്രവര്‍ത്തന രംഗത്ത് ചില പുതിയ ആശയങ്ങള്‍ നടപ്പാക്കുവാന്‍ കഴിയും. പല കാര്യങ്ങളിലും ബന്ധുജനസഹായം നിര്‍ണ്ണായകമായി ഭവിക്കും. സത്കര്‍മ്മങ്ങള്‍ക്കായി ധന വ്യയം ചെയ്യും. കാര്‍ഷിക-ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിന്നും ധനപരമായ ലാഭം സിദ്ധിക്കും. ജീവിത ചര്യകളില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതമാകും. പുതിയ സൗഹൃദങ്ങള്‍ ഗുണകരമാകും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
തൊഴില്‍ രംഗത്ത് സ്ഥാന മാനവും അംഗീകാരവും വര്‍ധിക്കുവാന്‍ ഇടയുള്ള വാരമാണ്. സുഹൃത്ത് ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക നീക്കി ബാക്കി കുറയാന്‍ ഇടയുണ്ട്. വിദേശ ജോലി ചെയ്യുന്നവര്‍ക്ക് ഈ വാരം അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശിവന് ജലധാര, മഹാ വിഷ്ണുവിന് ത്രിമധുരം.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
നയപരമായ സംസാരത്താല്‍ പല കാര്യങ്ങളും നേടുവാന്‍ കഴിയും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവും അംഗീകാരവും ലഭിക്കും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂല സ്ഥിതി സംജാതമാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടേണ്ടി വരും. ഗൃഹകാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുവാന്‍ കഴിയും.
ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ഹനുമാന് വെറ്റിലമാല.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത അംഗീകാരങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. തൊഴില്‍ രംഗം അഭിവൃദ്ധമാകും. സാമ്പത്തിക ബാധ്യതകള്‍ ക്രമപ്പെടുത്തുവാന്‍ കഴിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. ദാമ്പത്യ ബന്ധത്തില്‍ അല്പം ക്ലേശം വരാവുന്ന വാരമാണ്. ഉദര വൈഷമ്യം മൂലം വ്യാധികള്‍ വരാതെ ശ്രദ്ധികണം.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, ദേവിക്ക് വിളക്കും മാലയും.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവര്‍ മൂലം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അര്‍ഹമായ പല കാര്യങ്ങളും ലഭിക്കാന്‍ പതിവിലും കാല താമസം നേരിടും. സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മത്സരങ്ങളിലും തര്‍ക്കങ്ങളിലും മറ്റും വിജ്യം ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് വ്യക്തിപരമായ അപഖ്യാതിക്ക് കാരണമാകും.
ദോഷപരിഹാരം: ശിവന് പുറക്‌ വിളക്ക്, ഗണപതിക്ക് കറുകമാല.

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *