21
October, 2017
Saturday
11:26 PM
banner
banner
banner

ഞാൻ ആ സിനിമയിൽ അഭിനയിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ ദിലീപല്ല: ഹരിശ്രീ അശോകൻ

721

ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടമാണ് എന്ന് താരത്തിന്റെ സുഹൃത്തും നടനുമായ ഹരിശ്രീ അശോകന്‍. അന്തിമ വിധി വരുന്നതിന് മുന്‍പ് ദിലീപിനെ ശിക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ദിലീപിനെതിരാണെന്ന് പറയുന്നത് തെറ്റാണെന്നും സ്ത്രീകള്‍ ദുഃഖത്തോടെയും ഉത്കണ്ഠയോടെയുമാണ് ദിലീപനെക്കുറിച്ച് ചേദിച്ചതെന്നും അശോകന്‍ പറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥന അദ്ദേഹത്തിനൊപ്പമുണ്ടെന്ന് പറശ്ശിനികടവ് മുത്തപ്പന്റെ നടയില്‍ വച്ച് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ജയിലില്‍ ആകെ ലഭിച്ച 15 മിനിട്ടില്‍ ദിലീപും താനും പൊട്ടിക്കരഞ്ഞു ‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’ എന്നും പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് നിറകണ്ണുകളുമായി മുഖത്തോട് മുഖം നോക്കി നിന്നുവെന്നും അശോകന്‍ പറയുന്നു. കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ല. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നുമറിയില്ലെന്നും അശോകന്‍ പറഞ്ഞു.

അവസരം കിട്ടിയാല്‍ താന്‍ ജയിലില്‍ ചെന്നു ദിലീപിനെ കാണുമെന്നും അശോകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. റണ്‍വേ സിനിമയില്‍ മാത്രമാണ് താന്‍ ദിലീപിനെ ജയില്‍ വേഷത്തില്‍ കണ്ടിട്ടുള്ളു. ശരിക്കും അത്തരം വേഷത്തില്‍ കണ്ടപ്പോള്‍ വേദന തോന്നിയെന്നും നടന്‍ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ സ്വീകാര്യത കലയ്ക്കാണെന്നും. നല്ല സിനിമയാണെങ്കില്‍ ദിലീപിന്റെ ചിത്രം കാണുന്നതിനായി ആളുകള്‍ തീയേറ്ററിലെത്തുമെന്നും അശോകന്‍ പറഞ്ഞു. ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കണമെന്ന പ്രസ്ഥാവന ഇറക്കുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായിരുത്തുന്നതാണ് അത്ഭുതമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മാത്തുക്കുട്ടിയുമായിട്ടുള്ള ഒരു അഭിമുഖത്തിൽ ഹരിശ്രീ അശോകനോട്‌ മാത്തുക്കുട്ടി ചോദിച്ചു, ദിലീപ്‌ സിനിമകളിൽ നിന്ന് താങ്കളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞു കേൾക്കുന്നല്ലോ അതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്‌. അതിനുള്ള ഹരിശ്രീ അശോകന്റെ മറുപടി ഇങ്ങനെ: ഞാൻ ഏതെങ്കിലും സിനിമയിൽ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്‌ ദിലീപല്ല, അത്‌ സംവിധായകനും നിർമ്മാതാവുമാണ് അല്ലെങ്കിൽ എഴുത്തുകാരാണ്. ദിലീപ്‌ നിർമ്മിക്കുന്ന സിനിമകൾ ആണെങ്കിൽ ഒകെ. പക്ഷെ അടുത്ത സമയത്തും ദിലീപ്‌ പറഞ്ഞത്‌ ഹരിശ്രീ അശോകനുമൊത്തുള്ള ഒരു നല്ല സിനിമ ചെയ്യണം എന്നായിരുന്നു.

RELATED ARTICLES  ജയറാമിന്‌ പറ്റിയത്‌ വമ്പൻ അമളി; അയ്യോ എന്ന്‌ വിളിച്ചുകൊണ്ടാണ്‌ സ്ത്രീകൾ ഇറങ്ങി ഓടിയത്‌!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *