22
October, 2017
Sunday
06:34 AM
banner
banner
banner

ദൈവത്തിന്റെ സ്വന്തം വിരലുകൾ: മിഴികൾക്ക്‌ കുളിർമ്മയാണു ഈ പ്രിയ ‘മോഹനവര’

3198

ജീവൻ തുടിക്കുന്ന വാരിക ചിത്രങ്ങൾക്ക്‌ പിന്നിലെ പ്രതിഭ ആർട്ടിസ്റ്റ്‌ മോഹനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്തും കാർട്ടൂണിസ്റ്റുമായ ജിതേഷ്‌!

മറ്റൊരാൾക്കും അനുകരിക്കാനാവാത്തത്ര uniqueness ഉം പെർഫെക്ഷനും ഉള്ള കല സൃഷ്ടിക്കുമ്പോഴാണു ഒരു കലാകാരൻ എന്റെ ഹൃദയത്തിൽ ലബ്ധപ്രതിഷ്ഠ നേടുന്നത്‌. ചിത്രകാരന്മാരോടും പാട്ടുകാരോടും പാശ്ചാത്യർ നടന്മാരോട്‌ പുലർത്തുന്നതിനേക്കാൾ വളരെയേറെ ആദരവും ഇഷ്ടവും പുലർത്താൻ കാരണം അഭിനേതാവാകുകയെന്നാൽ വെറും അതിസാധാരണ കാര്യമായി അവർ തിരിച്ചറിയുന്നതിനാലാണു. പ്രതിഭാധനനായ ഒരു സംവിധായകൻ വിചാരിച്ചാൽ എനിക്കോ നിങ്ങൾക്കോ ഒറ്റദിവസം കൊണ്ട്‌ സിനിമാ-സീരിയൽ നടനോ/നടിയോ ആകാം! പക്ഷേ തലകുത്തി നിന്നാലും എന്റെ പ്രിയമിത്രം ആർട്ടിസ്റ്റ്‌ മോഹൻ വരയുന്ന perfection നോടെ ഒരു ചിത്രം വരയ്ക്കാനാവുമോ?

ഒരു സിനിമയിൽ “ശവ”മായി അഭിനയിച്ചവൻ പോലും മാദ്ധ്യമങ്ങളാൽ വാഴ്ത്തപ്പെടുമ്പോൾ മോഹനെപ്പോലെയുള്ളവർ തിരിച്ചറിയപ്പെടാതെ പോകുന്നെങ്കിൽ പാശ്ചാത്യർക്കുള്ള ചിത്രകലാസാക്ഷരത മലയാളിക്ക്‌ ഇല്ലാതെപോകുന്നതുകൊണ്ടാണു.

ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ആർട്ടിസ്റ്റ്‌ മോഹനെപ്പോലെയുള്ളവരാണു ശരിക്കും ദൈവത്തിന്റെ വിരലുള്ള ചിത്രകാരന്മാർ! ഏതെങ്കിലും “മതമേലദ്ധ്യക്ഷന്റെ” കയ്യിലല്ല.. മോഹനെപ്പോലെയുള്ള ഗിഫ്റ്റഡ്‌ ആയ ചിത്രകാരന്റെ വിരലിലാണു ഈയുള്ളവൻ ഹൃദയംകൊണ്ട്‌ ചുംബിക്കാൻ ആഗ്രഹിക്കുന്നത്‌. കൊട്ടിഘോഷിക്കപ്പെടുന്ന ബിനാലെ ചിത്രകാരന്മാരും അക്കാദമിക്‌ ചിത്രകാരന്മാരുമൊന്നും മോഹനെപ്പോലെയുള്ള മഹാപ്രതിഭകളെ അംഗീകരിച്ചു തരില്ല. കാരണമെന്തെന്നാൽ അവരൊന്നും തലകുത്തി നിന്നാലും മോഹന്റെ anatomical perfection നോടെ ഒരു ചിത്രം വരയ്ക്കാനാവില്ലെന്നതാണു നഗ്നസത്യം. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരന്മാരായ പോൾ ഗോഗിന്റെയും എഡ്വേർഡ്‌ മങ്കിന്റെയും പിക്കാസ്സോയുടെയും മുതൽ ഇൻഡ്യക്കാരനായ എഫ്‌ എൻ സൂസയുടെ വരെ ചിത്രകലയിലെ വ്യത്യസ്തതകളെ ഇഷ്ടപ്പെടുന്ന ഈയുള്ളവനു മോഹന്റെ അതിമനോഹരമായ “മോഹനിസ”ത്തെയും ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്നുണ്ട്‌. എക്സ്പ്രഷനിസത്തെയും ഇമ്പ്രഷനിസത്തെയും ദദായിസത്തേയും ക്യൂബിസത്തെയുമൊക്കെ ഒരുകാലത്ത്‌ ഹൃദയത്തോട്‌ ചേർത്തുപിടിച്ച ഈയുള്ളവനിപ്പോൾ അതിന്റെയൊക്കെ വികല അനുകരണങ്ങൾ കണ്ടുമടുത്ത്‌ മോഹനെപ്പോലെയുള്ളവരുടെ കണ്ണിനു കുളിർമ്മ തരുന്ന ഈ “മോഹനിസ” ത്തിലേക്ക്‌ തിരിച്ചുവരാനാണു തോന്നുന്നത്‌. ആർക്കെങ്കിലും വരയിലെ ആ ലാളിത്യം ഇഷ്ടപ്പെടാതെ പോകുന്നെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ transparency ഇല്ലായ്മകൊണ്ടാണു! യേശുദാസ്‌ മഹാനായ ഗായകനായത്‌ എത്ര അനുകരിച്ചാലും അത്രത്തോളം perfection നോടെ മറ്റൊരാൾക്കും പാടാൻ കഴിയില്ലാത്തതുകൊണ്ടു തന്നെയാണു.

കൊച്ചുകുട്ടികൾക്കുപോലും ഈസിയായി പകർത്താവുന്ന “മുകേഷിന്റെ അണ്ഠകടാഹം” (പഴയൊരു സിനിമാ ഡയലോഗ്‌) ശൈലിയിലുള്ള ബിനാലെ ചിത്രകാരന്മാർ വാഴ്ത്തപ്പെടുകയും മോഹനെപ്പോലെയുള്ള ജനകീയ ചിത്രകാരന്മാർ അംഗീകരിക്കപേടാതെ പോകുകയും ചെയ്യുന്നെങ്കിൽ അതിനുകാരണം ചിത്രം നേരെ ചൊവ്വേ വരയ്ക്കാനറിയാത്ത ചില അക്കാദമിക്‌ ചിത്രകാരന്മാർ കാലാകാലങ്ങളായി നമ്മുടെ മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ “ദുരൂഹതയിലാണു കല” എന്ന മിഥ്യാ സങ്കൽപങ്ങളാണു. ചിത്രകലയിലെ അണ്ഠകടാഹം ജാടകളും ദുരൂഹതകളും ബുദ്ധിജീവിനാട്യങ്ങളും കണ്ടുകണ്ട്‌ മടുത്ത്‌ മടുത്ത്‌ ജനം അതിനെയൊക്കെ തള്ളിപ്പറഞ്ഞ്‌ ലാളിത്യത്തിന്റെ ചിത്രകലയെ ഹൃദയത്തോട്‌ ചേർത്തുപിടിക്കുന്ന കാലമാണു ഇനി വരാനിരിക്കുന്നത്‌.

NB:ഒരു ചിത്രകാരനും മറ്റൊരു ചിത്രകാരനെപ്പറ്റിയും നല്ലതൊന്നും പറയാനറിയാത്ത ഈ കെട്ടകാലത്തും ഈയുള്ളവനു ശ്രീ: മോഹൻ എന്ന പ്രതിഭാശാലിയെപ്പറ്റി നല്ലതല്ലാതെ മറ്റൊരക്ഷരം പറയാനില്ല.

jithesh-mohan

CourtesySpeed Cartoonist Ji

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *