22
June, 2017
Thursday
05:35 PM
banner
banner
banner

ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

3348

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. മനസ്സിന്റെ ആകുലതകള്‍ അകലും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. ശത്രുക്കള്‍ പോലും വശംവദരായി തീരും. ഉദ്യോഗ സംബന്ധമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രകള്‍ക്കും മറ്റും അവസരം ഉണ്ടാകും. സുഹൃത്ത് സമാഗമാത്താല്‍ മനോസുഖം ലഭിക്കും.
ദോഷപരിഹാരം: ശിവന് പുഷ്പാഞ്ജലി, ജലധാര. മഹാവിഷ്ണുവിന് പാല്‍പായസം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
സാമ്പത്തികമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന വാരമാണ്. എങ്കിലും ആലോചനയോടെ ചെയ്യുന്ന പ്രവൃത്തികളാല്‍ ധനലാഭം സിദ്ധിക്കും. ആരോഗ്യകാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം. അപവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ഇടയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. ഈശ്വര കാരുണ്യത്താല്‍ പല തടസ്സങ്ങളും ഒഴിഞ്ഞുപോകും.
ദോഷ പരിഹാരം : ശിവന് ധാര, പുറകുവിളക്ക്, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കച്ചവടത്തില്‍ ലാഭം വര്‍ധിക്കും. വ്യാപാരം വിപുലീകരിക്കാന്‍ ആലോചനകള്‍ തുടങ്ങും. പല പ്രതിസന്ധികളിലും ജീവിതപങ്കാളി കൈത്താങ്ങായി വര്‍ത്തിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വായ്പകള്‍ ലഭിക്കുന്നതിനും മറ്റും ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. തൊഴില്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി ആശ്വാസകരമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. രക്ത സമ്മര്‍ദ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. വാഹനത്തിനോ ഗൃഹോപകരണങ്ങള്‍ക്കോ അറ്റകുറ്റ പണികള്‍ വേണ്ടിവരും. നിര്‍മാണ സംബന്ധിയായ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ പ്രതികൂലമായേക്കാം.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന്പുറകുവിളക്ക്, ധാര.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *