(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍വ കാര്യ വിജയങ്ങള്‍ ഉണ്ടാകുന്ന വാരമാണ്. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയമോ പ്രണയ സാഫല്യമോ ഉണ്ടാകും. വശ്യമായ സംഭാഷണ ചാതുര്യത്താല്‍ ആരെയും വശത്താക്കാന്‍ കഴിയും. വര്‍ഷങ്ങളായി ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം ലഭ്യമാകും. തൊഴില്‍ നൈപുണ്യം വര്‍ധിക്കും. ധാരാളം ഉല്ലാസ വേളകള്‍ ലഭ്യമാകും.
(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
വരുമാനത്തില്‍ വര്‍ധന ഉണ്ടായതിനാല്‍ സാമ്പത്തിക ഭദ്രത ഉണ്ടാകും. പൊതുവില്‍ ആത്മ വിശ്വാസം വര്‍ധിക്കും. കലാകാരന്മാര്ക്ക് അപ്രതീക്ഷിത അംഗീകാരങ്ങള്‍ ലഭ്യമാകും. വര്‍ഷങ്ങളായി തടസ്സപ്പെട്ടു കിടന്നിരുന്ന അപേക്ഷകളില്‍ അനുകൂല സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.
(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ഗുണ ദോഷ സമ്മിശ്രമായ വാരമാണ്. തുടക്കത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ഏര്‍പ്പെട്ട എല്ലാ കാര്യങ്ങളും വിജയത്തില്‍ എത്തിക്കുവാന്‍ കഴിയും. വായ്പകളോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭ്യമാകും. ഗുരു സ്ഥാനീയരുടെ ഉപദേശം പ്രതിസന്ധികളില്‍ സഹായമാകും. ആഹാരത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ഭക്ഷ്യ വിഷബാധ ഏല്ക്കാതെ സൂക്ഷിക്കണം.
(പുണര്‍തം1/4, പൂയം, ആയില്യം)
പലവിധമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരുവാന് സാധ്യതയുള്ള വാരമാണ്. പുതിയ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ വാരമല്ല. പുതിയ തുടക്കങ്ങള്‍ പറ്റുമെങ്കില്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റുന്നത് നന്ന്. വേണ്ടത്ര ആലോചനയില്ലാത്ത സംസാരം ശത്രുക്കളെ ക്ഷണിച്ചു വരുത്തും. കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയങ്ങള്‍ പ്രതീക്ഷിക്കാം.