21
September, 2017
Thursday
01:53 AM
banner
banner
banner

ഏപ്രിൽ 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

3257

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)
വിദേശ യാത്രക്ക് തടസങ്ങള്‍ ഒഴിയും. കലാകാരന്മാര്‍ക്ക് അവസരങ്ങളും അംഗീകാരങ്ങളും വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരും. സുഹൃത്തുകളില്‍ നിന്നും നിരാശാജനകമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. മന സമര്‍ദ്ദം കുറക്കാന്‍ ബോധ പൂര്‍വമായ മാര്‍ഗങ്ങള്‍ അവലംബിക്കും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാര സൂക്തം, നാഗദേവതകള്‍ക്ക് പാലും മഞ്ഞളും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപേക്ഷകളിന്മേല്‍ അനുകൂല തീരുമാനം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭിക്കുന്നതിനാല്‍ ആശ്വാസം തോന്നും. ഗൃഹ നിര്‍മ്മാണ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടത്തിന് കാരണമാകും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യസൂക്തം.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉന്നത വ്യക്തികളുമായി സഹവസിക്കാന്‍ അവസരം ലഭിക്കും. മനസിന്‌ സന്തോഷം തരുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അമിത ചിലവുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ വാരമാണ്. വാഹന സംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കാം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഭദ്രകാളിക്ക് കഠിനപ്പായസം.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാര്‍-കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ദുഷ്ചെയ്തികള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയും. സംസാരം തെറ്റിദ്ധരിക്കപെടാന്‍ ഇടയുള്ളതിനാല്‍ സംഭാഷണത്തില്‍ മിതത്വം പാലിക്കണം.
ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം.

2 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *